പു​റ​ത്ത് കോ​വി​ഡ്; കളിയും ചിരിയുമായി മധ്യവേനലവധി വീടിനുള്ളിൽ ആഘോഷമാക്കി കുട്ടികൾ; ഒപ്പം ചേർന്ന് മാതാപിതാക്കളും

വൈ​പ്പി​ന്‍: കോ​വി​ഡ് ച​തി​ച്ച​തി​നെത്തുട​ര്‍​ന്ന് കു​ഞ്ഞു​ങ്ങ​ള്‍ ഈ ​മ​ധ്യ​വേ​ന​ല​വ​ധി​ക്കാ​ല​ത്ത് സ്വ​ന്തം വീ​ട്ടു​വ​രാ​ന്ത​യി​ല്‍ത​ന്നെ ഒ​തു​ങ്ങു​ക​യാ​ണ്.

ലോ​ക്ക് ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍​മൂ​ലം മ​ധ്യ​വേ​ന​ല​വ​ധി​ക്കാ​ല​ത്തെ പ​ല​വി​ധ ക​ളി​ക​ളും ക്യാ​മ്പു​ക​ളു​മൊ​ക്കെ മു​ട​ങ്ങി​യ ഇ​വ​ര്‍ മാ​ന​സി​ക ഉ​ല്ലാ​സം ല​ഭി​ക്കു​ന്ന മ​റ്റു പ​ല ക്രിയാത്മക കാര്യങ്ങളുമായാണ് വീ​ടു​ക​ളി​ല്‍ ക​ഴി​ച്ചു​കൂ​ട്ടു​ന്ന​ത്.

ചി​ത്ര​ര​ച​ന, പെ​യി​ന്‍റിം​ഗ്, ഉ​പ​യോ​ഗ ശൂ​ന്യ​മാ​യ വ​സ്തു​ക​ള്‍ ഉ​പ​യോ​ഗി​ച്ച് ഫോ​ട്ടോ ഫ്രെ​യിം ചെ​യ്യ​ല്‍, ഫ്‌​ള​വ​ര്‍ പോ​ട്ട് നി​ര്‍​മാ​ണം തു​ട​ങ്ങി​യ​വ​യെ​ല്ലാം ഇ​പ്പോ​ള്‍ വീ​ടി​ന്‍റെ വ​രാ​ന്ത​ക​ളി​ല്‍ പ​തി​വു കാ​ഴ്ച​ക​ളാ​യിരി​ക്കു​ക​യാ​ണ്.

വ​രാ​ന്ത​ക​ളി​ല്‍ ത​മ്പ​ടി​ക്കു​ന്ന കു​ഞ്ഞു​ങ്ങ​ള്‍ വീ​ട്ടു​മു​റ്റം വി​ട്ട് പു​റ​ത്തുപോ​കു​ന്നി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ഒ​രാ​ഴ്ച പി​ന്നി​ട്ട ലോ​ക്ക് ഡൗ​ണി​നോ​ട് മു​തി​ര്‍​ന്ന​വ​രേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ ഇ​ഴു​കി ചേ​ര്‍​ന്നി​ട്ടു​ള്ള​തും കു​ട്ടി​ക​ള്‍ ത​ന്നെ​യാ​ണെ​ന്ന് പ​റ​യാം.

സാ​ധാ​ര​ണ മ​ധ്യ​വേ​ന​ല​വ​ധി ആ​രം​ഭി​ക്കു​ന്ന ഏ​പ്രി​ല്‍ ഒ​ന്നു മു​ത​ല്‍ പ​ല സ്ഥാ​പ​ന​ങ്ങ​ളും ചി​ത്ര ര​ച​നാപ​രി​ശീ​ല​നം, നീ​ന്ത​ല്‍ പ​രി​ശീ​ല​നം, ജൂ​ഡോ പ​രി​ശീ​ല​നം തു​ട​ങ്ങി​യ വി​വി​ധ​ങ്ങ​ളാ​യ ക്യാ​മ്പു​ക​ളും ക്ലാ​സു​ക​ളും സം​ഘ​ടി​പ്പി​ക്കാ​റു​ണ്ട്.

ഇ​ക്കു​റി ഇ​വ​യെ​ല്ലാം നി​ന​ച്ചി​രി​ക്കാ​തെ​യെ​ത്തി​യ കോ​വി​ഡ് നി​യ​ന്ത്ര​ണ​ത്തി​ല്‍​പ്പെ​ട്ട് സ്തം​ഭി​ച്ചി​രി​ക്കു​ക​യാ​ണ്.

Related posts

Leave a Comment