ബസിടിച്ച വഴിയാത്രികനെ മന്ത്രിയുടെ വാഹനത്തിൽ ആശുപത്രിയിൽ എത്തിച്ചു;  അപകടത്തിൽപ്പെട്ട് കിടന്ന വ​യോ​ധി​ക​നെ ഗൺമാനൊപ്പം  കാറിൽ കയറ്റി  വിട്ടു;  കാർ തിരിച്ചുവരും വരെ മന്ത്രി വഴിയോരത്ത് കാത്തുനിന്നു

വടക്കാഞ്ചേരി: സ്വ​കാ​ര്യ ബ​സി​ടി​ച്ച് പ​രി​ക്കേ​റ്റ വ​ഴി​യാ​ത്ര​ക്കാ​ര​ന് മ​ന്ത്രി എ.​സി. മൊ​യ്തീ​ൻ തു​ണ​യാ​യി.​ ഇന്നലെ വൈ​കീ​ട്ടാ​യി​രു​ന്നു സം​ഭ​വം.​തൃ​ശൂ​ർ-​ഷൊ​ർ​ണ്ണൂ​ർ സം​സ്ഥാ​ന പാ​ത​യി​ലെ പ​രു​ത്തി​പ്ര​യി​ലാ​ണ് വ​ഴി​യാ​ത്ര​ക്കാ​ര​നാ​യ വ​യോ​ധി​ക​ന് സ്വ​കാ​ര്യ ബസി ടി​ച്ച് ത​ല​ക്ക് പ​രി​ക്കേ​റ്റ​ത്.

ചോ​ര​യി​ൽ കു​ളി​ച്ച് റോ​ഡി​ൽ കി​ട​ന്നി​രു​ന്ന വ​യോ​ധി​ക​നെ ക​ണ്ട മ​ന്ത്രി എ.​സി.​മൊ​യ്തീ​ൻ കാ​ർ നി​ർ​ത്തി റോ​ഡി​ലി​റ​ങ്ങു​ക​യും ത​ന്‍റെ ഒൗ​ദ്യോ​ഗി​ക വാ​ഹ​ന​ത്തി​ൽ വ​യോ​ധി​ക​നെ ക​യ​റ്റി വ​ട​ക്കാ​ഞ്ചേ​രി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യു​മാ​യി​രു​ന്നു. വ​ട​ക്കാ​ഞ്ചേ​രി​യി​ൽ നി​ന്നും പാ​ല​ക്കാ​ട്ടേ​ക്കു​ള്ള യാ​ത്ര​യി​ലാ​യി​രു​ന്ന മ​ന്ത്രി​യു​ടെ നി​ർ​ദ്ദേ​ശാ​നു​സ​ര​ണം ഗ​ണ്‍​മാ​ൻ സു​ധീ​റും ഡ്രൈ​വ​ർ അ​രു​ണും ആ​ശു​പ​ത്രി​യി​ൽ പോ​യി തി​രി​ച്ചെ​ത്തും​വ​രെ മ​ന്ത്രി വ​ഴി​യോ​ര​ത്ത് ത​ന്നെ​യാ​യി​രു​ന്നു.​

Related posts