നി​യ​ന്ത്ര​ണംവി​ട്ട വാ​ൻ  അ​ച്ച​ൻ​കോ​വി​ൽ ആ​റ്റി​ലേ​ക്കു  തലകീഴായി കുത്തി നിന്നു; നാട്ടുകാരുടെ സമയോചിത ഇടപെടലിൽ യുവാവിന് ജീവൻ തിരിച്ചു കിട്ടിപരുമല: പൈ​നും​മൂ​ട്–​കൊ​ല്ല​ക​ട​വ് റോ​ഡി​ൽ മാ​ങ്കോ​യി​ക്ക​ൽ ക​ട​വി​ൽ ഇ​ന്ന​ലെ വൈ​കി​ട്ട് നാ​ല​ര​യോ​ടെ​ നിയന്ത്രണം വിട്ട വാൻ അച്ചൻകോവിലാറ്റിലേക്ക് മറിഞ്ഞു. 

വാ​ൻ ഓ​ടി​ച്ചി​രു​ന്ന കു​ന്നം തൊ​ടു​ക​യി​ൽ ശ​ശി​യു​ടെ മ​ക​ൻ അ​ന​ന്തു (24) ആ​ണ് പ​രി ക്കുക​ളോ​ടെ ര​ക്ഷ​പ്പെ​ട്ട​ത്. ഇ​യാ​ളെ പ​രു​മ​ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

റോ​ഡി​ലെ വെ​ള്ള​ക്കെ​ട്ടി​നു സ​മീ​പ​ത്തു വ​ച്ചു നി​യ​ന്ത്ര​ണം വി​ട്ട വാ​ൻ അ​ച്ച​ൻ​കോ​വി​ലാ​റി​ന്‍റെ സം​ര​ക്ഷ​ണ ഭി​ത്തി​യി​ൽ ഇ​ടി​ച്ചു​യ​ർ​ന്നു സ​മീ​പ​ത്തെ മ​ര​ത്തി​ലും ഇ​ടി​ച്ചു ത​ല​കീ​ഴാ​യി ആ​റ്റി​ലേ​ക്കു​മ​റി​ഞ്ഞു.

ഓ​ടി​യെ​ത്തി​യ സ​മീ​പ​വാ​സി​ക​ൾ വാ​നി​നു​ള്ളി​ൽ നി​ന്നു അ​ന​ന്തു​വി​നെ ര​ക്ഷി​ച്ചു.​കേ​റ്റ​റി​ംഗ് ആ​വ​ശ്യ​ത്തി​നു​ള്ള സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി മാ​വേ​ലി​ക്ക​ര​യി​ൽ നി​ന്നും മ​ട​ങ്ങ​വേ ആ​യി​രു​ന്നു അ​പ​ക​ടം.

കേ​റ്റ​റി​ങ് സ്ഥാ​പ​ന ഉ​ട​മ ചെ​റി​യ​നാ​ട് മാ​മ്പ്ര സ്വ​ദേ​ശി ജെ​റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണു വാ​ൻ.

 

Related posts

Leave a Comment