പ്രകൃതിക്ഷോഭം: ആലപ്പുഴ ജില്ലയിൽ 22 വീ​ടു​ക​ൾ പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു, 586 വീ​ടു​ക​ൾ​ക്ക് ഭാ​ഗി​ക​നാ​ശം; അ​ച്ച​ന്‍കോ​വി​ലാ​റ്റി​ല്‍ ജ​ല​നി​ര​പ്പു​യ​രു​ന്നു


ആ​ല​പ്പു​ഴ: ക​ന​ത്ത മ​ഴ​യി​ലും കാ​റ്റി​ലും ക​ട​ൽ​ക്ഷോ​ഭ​ത്തി​ലു​മാ​യി ജി​ല്ല​യി​ൽ വ്യാ​പ​ക നാ​ശ​ന​ഷ്ടം. 22 വീ​ട് പൂ​ർ​ണ​മാ​യി ന​ശി​ച്ചു. 586 വീ​ടു​ക​ൾ​ക്ക് ഭാ​ഗി​ക​മാ​യി കേ​ടു​പാ​ട് സം​ഭ​വി​ച്ചു. റ​വ​ന്യൂ​വ​കു​പ്പ് നാ​ശ​ന​ഷ്ടം വി​ല​യി​രു​ത്തു​ന്ന​ത് തു​ട​രു​ക​യാ​ണ്.
കു​ട്ട​നാ​ട്ടി​ൽ അ​ഞ്ച് വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും ന​ശി​ച്ചു. 55 വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യി ന​ശി​ച്ചു.

ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് കു​ട്ട​നാ​ട്ടി​ലെ കൈ​ന​ക​രി സു​ന്ദ​രി പാ​ട​ശേ​ഖ​ര​ത്തി​ൽ മ​ട വീ​ണു. കാ​വാ​ലം വി​ല്ലേ​ജി​ലെ ഒ​രു വീ​ട് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. ഇ​വി​ടെ ര​ണ്ട് വീ​ടു​ക​ൾ​ക്ക് ഭാ​ഗിക നാ​ശ​ന​ഷ്ടം ഉ​ണ്ടാ​യി. കൈ​ന​ക​രി നോ​ർ​ത്ത് വി​ല്ലേ​ജി​ൽ ഒ​രു വീ​ട് ഭാ​ഗീ​ക​മാ​യി ത​ക​ർ​ന്നു.

കു​ന്നു​മ്മ വി​ല്ലേ​ജി​ൽ ര​ണ്ടു വീ​ടു​ക​ൾ​ക്കും വെ​ളി​യ​നാ​ട് വി​ല്ലേ​ജി​ൽ ര​ണ്ട് വീ​ടു​ക​ൾ​ക്കും ഭാ​ഗിക നാ​ശ​ന​ഷ്ടം ഉ​ണ്ടാ​യി. പു​ളി​ങ്കു​ന്ന് വി​ല്ലേ​ജി​ൽ മ​ഴ​ക്കെ​ടു​തി​യെ തു​ട​ർ​ന്ന് അ​ഞ്ചു വീ​ടു​ക​ൾ​ക്കാ​ണ് ഭാ​ഗിക നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച​ത്.കാ​ർ​ത്തി​ക​പ്പ​ള്ളി​യി​ൽ 92 വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യും നാ​ല് വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു.

അ​മ്പ​ല​പ്പു​ഴ താ​ലൂ​ക്കി​ൽ 12 വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. 362 വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യും ന​ശി​ച്ചു. മാ​വേ​ലി​ക്ക​ര​യി​ൽ 21 വീ​ടു​ക​ൾ​ക്ക് ഭാ​ഗി​ക​മാ​യി കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. ചേ​ർ​ത്ത​ല താ​ലൂ​ക്കി​ൽ 40 വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യും ഒ​രു വീ​ടും പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു.

മാ​രാ​രി​ക്കു​ളം വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് എ​ട്ടാം വാ​ർ​ഡി​ൽ ലാ​ല​ന്‍റെ ക​ട​മു​റി ശ​ക്ത​മാ​യ മ​ഴ​യി​ൽ ഇ​ടി​ഞ്ഞു വീ​ണു. ചേ​ർ​ത്ത​ല തെ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ ജോ​യി​യു​ടെ വീ​ട് കാ​റ്റി​ലും മ​ഴ​യി​ലും പൂ​ർ​ണ്ണ​മാ​യും ത​ക​ർ​ന്നു വീ​ണു. മാ​രാ​രി​ക്കു​ളം വ​ട​ക്ക്, പ​ട്ട​ണ​ക്കാ​ട്, ക​ട​ക്ക​ര​പ്പ​ള്ളി, മു​ഹ​മ്മ, ചേ​ർ​ത്ത​ല തെ​ക്കു പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി ശ​ക്ത​മാ​യ മ​ഴ​യി​ൽ മ​രം വീ​ണാ​ണ് വീ​ടു​ക​ൾ​ക്ക് ഭാ​ഗി​ക നാ​ശ ന​ഷ്ടടം ഉ​ണ്ടാ​യ​ത്.

ചെ​ങ്ങ​ന്നൂ​ർ താ​ലൂ​ക്കി​ൽ 16 വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. കു​രു​ട്ടി​ശ്ശേ​രി, ചെ​ങ്ങ​ന്നൂ​ർ, വെ​ൺ​മ​ണി, മാ​ന്നാ​ർ, തി​രു​വ​ൻ​വ​ണ്ടൂ​ർ, എ​ണ്ണ​ക്കാ​ട്, ആ​ല വി​ല്ലേജു​ക​ളി​ലാ​ണ് വീ​ടു​ക​ൾ ഭാ​ഗിക​മാ​യി ത​ക​ർ​ന്ന​ത്. മാ​ന്നാ​ർ വി​ല്ലേ​ജി​ൽ ഒ​രു കി​ണ​ർ ഇ​ടി​ഞ്ഞു താ​ഴു​ക​യും ചെ​യ്തു. പ​ല സ്ഥ​ല​ങ്ങ​ളി​ലും മ​ര​ങ്ങ​ളും വൈ​ദ്യു​ത പോ​സ്റ്റു​ക​ളും വീ​ണു.

അ​ച്ച​ന്‍കോ​വി​ലാ​റ്റി​ല്‍ ജ​ല​നി​ര​പ്പു​യ​രു​ന്നു

മാ​വേ​ലി​ക്ക​ര:​ ക​ന​ത്ത മ​ഴയ്​ക്കൊ​പ്പം അ​ച്ച​ന്‍ കോ​വി​ലാ​റ്റി​ല്‍ ജ​ല​നി​ര​പ്പു​യ​രു​ന്ന​ത് ജ​ന​ങ്ങ​ളെ ആ​ശ​യ​ങ്ക​യി​ലാ​ക്കു​ന്നു.
കോ​ട​തി​ക്കു കി​ഴ​ക്ക് പ​ടീ​ത്തോ​ട് ഭാ​ഗ​ത്തു​ള്‍​പ്പെടെ ടി​എ ക​നാ​ല്‍ മി​ക്ക​യി​ട​ങ്ങ​ളി​ലും ക​ര​ക​വി​ഞ്ഞൊ​ഴു​കു​ക​യാ​ണ്. ക​നാ​ലി​ന്‍റെ ഇ​രു​ക​ര​ക​ളി​ലെ വീ​ടു​ക​ളും വെ​ള്ള​ത്തി​ലാ​യി.

ര​ണ്ടു പ്ര​ള​യ​ങ്ങ​ള്‍ സ​മ്പൂ​ര്‍​ണ നാ​ശം വി​ത​ച്ച ക​ണ്ടി​യൂ​ര്‍ കു​രു​വി​ക്കാ​ട് മേ​ഖ​ല​യി​ല്‍ അ​ച്ച​ന്‍ കോ​വി​ലാ​ര്‍ ക​ര​ക​വി​ഞ്ഞ് റോ​ഡി​ലേ​ക്ക് ക​യ​റു​ന്ന​ത് ജ​ന​ങ്ങ​ളെ ഭീ​തി​ലാ​ക്കു​ന്നു​ണ്ട്. ന​ഗ​ര​സ​ഭ​യി​ല്‍ പ​ല​യി​ട​ങ്ങ​ളി​ലും റോ​ഡി​ല്‍​ വ​ലി​യ വെ​ള്ള​ക്കെ​ട്ടു​ക​ളാ​ണ്.
ചെ​റി​യ ക​നാ​ലു​ക​ളും തോ​ടു​ക​ളും അ​ട​ക്കം ക​വി​ഞ്ഞ് വെ​ള്ളം വീ​ടു​ക​ളി​ലേ​ക്ക് ക​യ​റു​ന്ന സ്ഥി​തി​യാ​ണ്.

പ്രാ​യി​ക്ക​ര സ്രാ​മ്പി​ക്ക​ല്‍ പ്ര​ദേ​ശ​ത്ത് 12 വീ​ടു​ക​ള്‍ വെ​ള്ള​ത്തി​ലാ​യി. ഭ​ര​ണി​ക്കാ​വ് പ​ഞ്ചാ​യ​ത്തി​ല്‍ 2,3,4,5 വാ​ര്‍​ഡു​ക​ളി​ല്‍ ടി​എ ക​നാ​ലി​ന്‍റെ ഇ​രു​ക​ര​ക​ളി​ലു​മു​ള്ള വീ​ടു​ക​ളി​ലും ചെ​ട്ടി​കു​ള​ങ്ങ​ര​യി​ല്‍ കോ​ഴി​പ്പാ​ലം ക​രി​പ്പു​ഴ ക​ണ്ണ​മം​ഗ​ലം മേ​ഖ​ല​ക​ളി​ലും, ഉ​ള്ളി​ട്ട പു​ഞ്ച​യു​ടെ ക​ര​ക​ളി​ലെ വീ​ടു​ക​ളി​ലുംവെ​ള്ളം ക​യ​റി.

ത​ഴ​ക്ക​ര പ​ഞ്ചാ​യ​ത്തി​ല്‍ അ​റു​ന്നൂ​റ്റി​മം​ഗ​ലം മേ​ഖ​ല​യും അ​ച്ച​ന്‍ കോ​വി​ലാ​റി​ന്‍റെ തീ​ര പ്ര​ദേ​ശ​ങ്ങ​ളും വെ​ള്ള​ത്തി​ലാ​യി.തെ​ക്കേ​ക്ക​രി​യ​ല്‍ ചെ​റു​കു​ന്നം ത​ട​ത്തി​ലാ​ല്‍ ഓ​ല​കെ​ട്ടി പോ​ന​കം വാ​ര്‍​ഡു​ക​ളി​ലാ​ണ് ഏ​റെ​യും ദു​രി​തം. നി​യു​ക്ത എം​എ​ല്‍​എ എം ​ എ​സ് അ​രു​ണ്‍​കു​മാ​ര്‍, മു​ന്‍ എം​എ​ല്‍​എ ആ​ര്‍ രാ​ജേ​ഷ് എ​ന്നി​വ​ര്‍ വെ​ള്ളം ക​യ​റി​യ പ്ര​ദേ​ശ​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ച്ചു. ത​ഴ​ക്ക​ര, ചെ​ട്ടി​കു​ള​ങ്ങ​ര തെ​ക്കേ​ക്ക​ര, ചെ​ന്നി​ത്ത​ല പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ കൂ​ടു​ത​ല്‍ പ​ച്ച​ക്ക​റി കൃ​ഷി ന​ശി​ച്ചു.

മാ​വേ​ലി​ക്ക​ര താ​ലൂ​ക്കി​ല്‍ ഞാ​യ​റാ​ഴ്ച വ​രെ​യു​ള്ള ക​ണ​ക്ക​നു​സ​രി​ച്ച് നാലു ദു​രി​താ​ശ്വാ​സ ക്യാം​പു​ക​ള്‍ തു​റ​ന്നു. മാ​വേ​ലി​ക്ക​ര ഗ​വ. ഗേ​ള്‍​സ് എ​ച്ച്എ​സ്എ​സി​ല്‍ ഡി ​ടൈ​പ് ക്യാ​മ്പ് പ്ര​വ​ര്‍​ത്തി​ക്കു​ന്നു. ക്വാ​റന്‍റൈ​നി​ലാ​യി​രു​ന്ന ഒ​രു കു​ടും​ബ​ത്തി​ലെ അഞ്ചു പേ​ര്‍ ഇ​വി​ടെ​യു​ണ്ട്.

14 കു​ടും​ബ​ങ്ങ​ളാ​ണ് ആ​കെ ക്യാ​മ്പു​ക​ളി​ലു​ള്ള​ത്. താ​മ​ര​ക്കു​ളം ച​ത്തി​യ​റ ഗ​വ. എ​ല്‍​പി​എ​സി​ല്‍ 8, ചെ​ന്നി​ത്ത​ല-​തൃ​പ്പെ​രു​ന്തു​റ ഗ​വ. യു​പി​എ​സി​ല്‍ 4, തൃ​പ്പെ​രു​ന്തു​റ സെ​ന്‍റ് ആ​ന്‍റ​ണീ​സ് ക​ത്തോ​ലി​ക്ക പ​ള്ളി​യി​ല്‍ ഒന്ന് എ​ന്ന നി​ല​യി​ലാ​ണ് കു​ടും​ബ​ങ്ങ​ളു​ടെ എ​ണ്ണം.

താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി
ചെ​ങ്ങ​ന്നൂ​ർ: ശ​ക്ത​മാ​യ മ​ഴ​യെ​ത്തു​ട​ർ​ന്ന് ന​ദി​ക​ളി​ൽ ജ​ല​നി​ര​പ്പു​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ താ​ലൂ​ക്കി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി. കി​ഴ​ക്ക​ൻ വെ​ള്ള​ത്തി​ന്‍റെ വ​ര​വോ​ടെ അ​ച്ച​ൻ​കോ​വി​ൽ, പ​മ്പ, മ​ണി​മ​ല എ​ന്നീ ന​ദി​ക​ളി​ലാ​ണ് ജ​ല​നി​ര​പ്പു​യ​ർ​ന്ന​ത്.

കാ​റ്റി​ൽ മ​രം ക​ട​പു​ഴ​കി വീ​ണും മ​ഴ​വെ​ള്ളം കു​ത്തി​യൊ​ലി​ച്ചെ​ത്തി​യും താ​ലൂ​ക്കി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ വ​ൻ നാ​ശ​മാ​ണ് സം​ഭ​വി​ച്ച​ത്. വീ​ടു​ക​ൾ​ക്ക് പു​റ​മേ വ​ൻ​തോ​തി​ൽ കാ​ർ​ഷി​ക വി​ള​ക​ളും ന​ശി​ച്ചു. മു​ള​ക്കു​ഴ വി​ല്ലേ​ജി​ൽ ഒ​ൻ​പ​താം വാ​ർ​ഡി​ൽ പ്ര​ദീ​പി​ന്‍റെ വീ​ടി​ന് മു​ക​ളി​ൽ തേ​ക്ക് മ​രം​വീ​ണ് മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു.

വെ​ണ്മ​ണി​യി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി​യ​തി​നെ തു​ട​ർ​ന്ന് മൂന്ന് കു​ടും​ബ​ങ്ങ​ളി​ലെ 11 പേ​രെ ത​ച്ച​പ്പ​ള്ളി സ്കൂ​ളി​ലേ​ക്ക് മാ​റ്റി പാ​ർ​പ്പി​ച്ചു. പു​ലി​യൂ​ർ വി​ല്ലേ​ജി​ൽ, തോ​ന്ന​ക്കാ​ട് ചാ​ത്ത​മേ​ൽ​ക്കു​റ്റി ഭാ​ഗ​ത്ത് വെ​ള്ളം ക​യ​റി​യ​തി​നെ തു​ട​ർ​ന്ന് റ​വ​ന്യു സം​ഘം സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.

ഇ​വ​രെ​ക്യാ​മ്പി​ലേ​ക്ക് അ​യ​യ്ക്കാ​നു​ള്ള ത​യ്യാ​റെ​ടു​പ്പ് ന​ട​ത്തി​യെ​ങ്കി​ലും ആ​ളു​ക​ൾ​ക്ക് ക്യാ​മ്പി​ൽ വ​രാ​ൻ താ​ൽ​പ്പ​ര്യം ഇ​ല്ലെ​ന്ന് അ​റി​യി​ച്ചു. ഈ ​ഭാ​ഗ​ത്തു​ള്ള നാ​ല് സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് സ്വ​ന്തം നി​ല​യി​ൽ മാ​റി.ചെ​റി​യ​നാ​ട് വി​ല്ലേ​ജി​ല്‍ ര​ണ്ട് കു​ടും​ബ​ങ്ങ​ൾ ഇന്നലെ വി​ജ​യേ​ശ്വ​രി സ്കൂളി​ലെ ക്യാ​മ്പി​ൽ എ​ത്തി രാ​ത്രി​യോ​ടെ കൂടു​ത​ൽ കു​ടും​ബ​ങ്ങ​ൾ ക്യാ​മ്പി​ലേ​ക്ക് എ​ത്തു​മെ​ന്ന് റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

കു​ട്ട​നാ​ട്ടി​ലെ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വാ​ഹ​ന​ങ്ങ​ൾ നെടുമുടി പാ​ല​ത്തിന്‍റെ മു​ക​ളി​ലും സമീപത്തും
പാ​ർ​ക്ക് ചെ​യ്തി​രി​ക്കു​ന്നു.

 

വെ​ണ്മ​ണി​യി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി​യ​ നിലയിൽ.

 

മു​ള​ക്കു​ഴ വി​ല്ലേ​ജി​ൽ ഒ​ൻ​പ​താം വാ​ർ​ഡി​ൽ പ്ര​ദീ​പി​ന്‍റെ വീ​ടി​ന് മു​ക​ളി​ൽ തേ​ക്ക് മ​രം​വീ​ണ് മേ​ൽ​ക്കൂ​ര ത​ക​ർ​ന്ന നി​ല​യി​ൽ.

Related posts

Leave a Comment