ദു​രി​താ​ശ്വാ​സ സ​ഹാ​യ​വു​മാ​യി വയനാട്ടിൽ പോയി മടങ്ങിയ  പിക്കപ്പ് വാൻ  ലോറിയുമായി കൂട്ടിയിടിച്ച് അപകടം;   തിരുവനന്തപുരം സ്വദേശികളായ മൂന്ന് യുവാക്കൾക്ക്  പരിക്ക്

മു​ഹ​മ്മ. ദേ​ശീ​യ​പാ​ത​യി​ൽ വ​ള​വ​നാ​ട് ജം​ഗ്ഷ​ന് സ​മീ​പം പി​ക്ക​പ്പു​വാ​നും ടാ​ങ്ക​ർ ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. പി​ക്ക​പ്പു​വ​നി​ലു​ണ്ടാ​യി​രു​ന്ന തി​രു​വ​ന​ന്ത​പു​രം വ​ട്ടി​യൂ​ർ​ക്കാ​വ് സ്വ​ദേ​ശി ശ​ര​ത് (35), തി​രു​വ​ന​ന്ത​പു​രം വേ​ട്ട​മു​ക്ക് സ്വ​ദേ​ശി​ക​ളാ​യ രാ​ജീ​വ് (27), അ​ഖി​ൽ (26) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ

​വ​രെ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ്ര​ള​യ​ദു​രി​താ​ശ്വാ​സ സ​ഹാ​യ​വു​മാ​യി വ​യ​നാ​ട്ടി​ൽ പോ​യി​ട്ട് വ​രു​ക​യാ​യി​രു​ന്ന പി​ക്ക​പ്പു​വാ​ൻ എ​തി​രെ വ​ന്ന ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ ആ​റോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​രാ​ണ് പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.

അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് അ​ര മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ആ​ല​പ്പു​ഴ​യി​ൽ നി​ന്നു​മെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്.

Related posts