അച്ചൻകോവിലാറ്റിൽ വീണ്ടും ജലനിരപ്പ്ഉയർന്നു; നെ​ല്ലി​ക്ക​ലി​ൽ കു​ടു​ങ്ങി​ക്കി​ട​ന്ന 23 കു​ടും​ബ​ങ്ങ​ൾക്ക് രക്ഷകരായി അ​ഗ്നി​ശ​മ​നസേ​ന 

പ​ന്ത​ളം: ചേ​രി​ക്ക​ൽ നെ​ല്ലി​ക്ക​ലി​ൽ പോ​സ്റ്റ് ക​ന്പ​നി​ക്ക് സ​മീ​പ​ത്താ​യി കു​ടി​ങ്ങി​ക്കി​ട​ന്ന 23 കു​ടും​ബ​ങ്ങ​ളെ അ​ഗ്നി​ശ​മ​ന സേ​ന ര​ക്ഷ​പ്പെ​ടു​ത്തി. നെ​ല്ലി​ക്ക​ൽ ഹ​രീ​ന്ദ്ര​ൻ​പി​ള്ള, ര​വീ​ന്ദ്ര​ൻ​പി​ള്ള, രാ​ജേ​ന്ദ്ര​ൻ​പി​ള്ള, ഡ്രീം​കു​മാ​ർ, രാ​ധാ​കൃ​ഷ്ണ​പി​ള്ള, സു​രേ​ഷ്, സെ​ബാ​സ്റ്റ്യ​ൻ, ഹ​രി​ലാ​ൽ, ര​വീ​ന്ദ്ര​ൻ, ശാ​ര​ദ, രേ​ണു​ക, വി​ജ​യ​മ്മ, രേ​ഖ, ര​ജ​നീ​ഷ്, വി​ജ​യ​മ്മ, ശി​വ​ൻ, ത​ന്പി, ബാ​ല​കൃ​ഷ്ണ​ൻ, ബി​ജു, സ​ണ്ണി, ഉ​ണ്ണി എ​ന്നി​വ​രു​ടെ കു​ടും​ബ​മാ​ണ് കു​ടു​ങ്ങി​ക്കി​ട​ന്നി​രു​ന്ന​ത്.

ഈ ​ഭാ​ഗ​ത്തെ വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി​യി​ല്ലെ​ങ്കി​ലും വെ​ള്ള​ത്താ​ൽ ചു​റ്റ​പ്പെ​ട്ട് കി​ട​ക്കു​ക​യാ​യി​രു​ന്നു. പ്രാ​യ​മാ​യ​വ​രും രോ​ഗി​ക​ളും ഉ​ൾ​പ്പ​ടെ അ​ന്പ​തി​ൽ അ​ധി​കം ആ​ളു​ക​ൾ വീ​ടു​ക​ളി​ൽ ഉ​ണ്ടാ​യി​രു​ന്നു. അ​ച്ച​ൻ​കോ​വി​ലാ​റ്റി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് ബു​ധ​നാ​ഴ്ച ഇ​വി​ടെ വെ​ള്ളം കൂ​ടി.

ക​രി​ങ്ങാ​ലി പാ​ട​ശേ​ഖ​ര​ത്തി​ന് സ​മീ​പ​ത്താ​ണ് ഈ ​പ്ര​ദേ​ശം. പ​ത്ത​നം​തി​ട്ട, അ​ടൂ​ർ, റാ​ന്നി എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും എ​ത്തി​യ അ​ഗ്നി​ശ​മ​ന​സേ​ന ഫൈ​ബ​ർ ബോ​ട്ട്, റ​ബ​ർ ഡി​ങ്കി എ​ന്നി​വ ഉ​പ​യോ​ഗി​ച്ചാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. പ​ത്ത​നം​തി​ട്ട സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ വി​നോ​ദ്കു​മാ​ർ, അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ അ​ജി​കു​മാ​ർ, അ​ടൂ​ർ സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ടി ​ശി​വ​ദാ​സ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ര​ക്ഷ​പെ​ടു​ത്തി​യ​ത്.

ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ ടി ​കെ സ​തി, കൗ​ണ്‍​സി​ല​ർ ഷാ ​കോ​ടാ​ലി​പ​റ​ന്പി​ൽ, പ​ന്ത​ളം ജ​ന​മൈ​ത്രി പൊ​ലീ​സ് അം​ഗ​ങ്ങ​ളാ​യ അ​മീ​ഷ്, സു​നി എ​ന്നി​വ​ർ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

Related posts