Set us Home Page

ഞാന്‍ മുമ്പ് വിവാഹിതനായിരുന്നു; ഏഴുവര്‍ഷത്തെ പ്രണയത്തിനു ശേഷമായിരുന്നു വിവാഹം; വധുവിനെ കണ്ടെത്താനുള്ള റിയാലിറ്റിഷോയ്ക്കിടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടന്‍ ആര്യ…

തെന്നിന്ത്യന്‍ സൂപ്പര്‍താരം ആര്യയുടെ വധുവിനെ കണ്ടെത്തുന്നതിനായി നടത്തുന്ന റിയാലിറ്റി ഷോ വിവാദങ്ങള്‍ തീര്‍ത്തുകൊണ്ട് മുന്നേറുമ്പോള്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടന്‍ രംഗത്ത്. താന്‍ മുന്‍പ് വിവാഹിതനായിരുന്നു എന്നാണ് ആര്യ പറഞ്ഞത്. മാത്രമല്ല അത് പാതിവഴിയില്‍ ഉപേഷിക്കേണ്ടി വന്ന സാഹചര്യത്തെ കുറിച്ചും നടന്‍ തുറന്ന് പറഞ്ഞിരിക്കുകയാണ്. ഏഴ് വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ താന്‍ ഒരു പെണ്‍കുട്ടിയുമായി വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ ഒരുമാസം കഴിഞ്ഞ് രജിസ്‌ട്രേഷന്‍ പൂര്‍ണമാക്കാന്‍ സാധിച്ചിരുന്നില്ലെന്നുമാണ് ആര്യ പറഞ്ഞത്.

വിവാഹക്കാര്യമറിഞ്ഞ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തടസമായി വന്നതോടെയായിരുന്നു വലിയ സമ്മര്‍ദ്ദത്തിനൊടുവില്‍ വിവാഹം വേണ്ടെന്ന് വെച്ചത്. തന്നെ മാനസികമായി തളര്‍ത്തിയ ഏറ്റവും വലിയ കാര്യമായിരുന്നു ഇത്. അക്കാലത്ത് തന്റെ സിനിമകള്‍ വിജയിക്കുന്നുണ്ടോ? ബോക്‌സോഫീസിലെ അവസ്ഥയെ കുറിച്ചോ പോലും താന്‍ അറിഞ്ഞിരുന്നില്ലെന്നും ആര്യ വ്യക്തമാക്കുന്നു. പരിപാടിയ്ക്കിടെയാണ് ആര്യ ഇങ്ങനെ ഒരു കാര്യം വെളിപ്പെടുത്തിയത്.

എങ്ക വീട്ടു മാപ്പിളൈ എന്ന പരിപാടിയില്‍ പെണ്‍കുട്ടികളെ മോശമായി ചിത്രീകരിച്ചെന്ന് കാണിച്ച് സാമൂഹിക പ്രവര്‍ത്തക ജാനകി അമ്മാള്‍ മദ്രാസ് ഹൈക്കോടതിയില്‍ പരാതി നല്‍കിയിരുന്നു. ഷോ നിര്‍ത്തി വെക്കണമെന്ന ആവശ്യമായിരുന്നു ഇവര്‍ മുന്നോട്ട് വെച്ചത്. സ്ത്രീകളെ കച്ചവട വത്കരിക്കുകയും സ്ത്രീകളുടെ സ്വാതന്ത്ര്യത്തിന് എതിരായി പ്രവര്‍ത്തിക്കുന്ന ഇതുപോലെയുള്ള പരിപാടികള്‍ സംസ്‌കാരത്തിന് ചേരുന്നതല്ലെന്നുമാണ് പരാതിയില്‍ പറഞ്ഞിരുന്നത്. ഏപ്രില്‍ 1 ന് വീണ്ടും കേസ് പരിഗണിക്കാനിരിക്കുകയാണ്. ഇതുകൂടാതെയും ധാരാളം വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.

തനിക്കൊരു ജീവിത പങ്കാളിയെ കണ്ടെത്തുന്നതിന് പല വഴികളും നോക്കി എന്നാല്‍ പറ്റിയ ഒരാളെ കണ്ടെത്താന്‍ പറ്റിയിരുന്നില്ല. അതിനാല്‍ തനിക്കൊരു വധുവിനെ കണ്ടെത്തുന്നതിന് കളേഴ്‌സ് ചാനലില്‍ റിയാലിറ്റി ഷോ നടത്തുകയാണെന്നും താല്‍പര്യമുള്ളവര്‍ മുന്നോട്ട് വരണമെന്ന ആവശ്യവുമായി ആര്യ ഫേസ്ബുക്ക് ലൈവിലൂടെ പറഞ്ഞിരുന്നു. ആര്യയുടെ ആവശ്യത്തിന് വലിയ സ്വീകാര്യതയായിരുന്നു കിട്ടിയത്. ഏഴായിരത്തിലധികം അപേക്ഷകളും ഒരു ലക്ഷം കോളുകളുമായിരുന്നു ആര്യയെ തേടി എത്തിയത്. 16 പെണ്‍കുട്ടികളുമായി ഇതോടെ പരിപാടി തുടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. എലിമിനേഷന്‍ റൗണ്ടുകളിലൂടെ ആറ് പേര്‍ പുറത്ത് പോയി. എന്തായാലും നടന്റെ പുതിയ വെളിപ്പെടുത്തലുകളും ചര്‍ച്ചയ്ക്ക് വഴിവെച്ചിട്ടുണ്ട്.

 

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/

LATEST NEWS