സ​ർ​ക്കാ​രു​ക​ൾ​ക്കെ​തി​രേ പ്ര​തി​ക​രി​ക്കാ​നു​ള്ള  അ​വ​സ​ര​മാ​യി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നെ കാ​ണ​ണം: ഉ​മ്മ​ൻ​ചാ​ണ്ടി

ചെ​ങ്ങ​ന്നൂ​ർ: ബി​ജെ​പി- സി​പി​എം അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ക്കാ​തെ കേ​ന്ദ്ര​സം​സ്ഥാ​ന സ​ർ​ക്കാ​രു​ടെ പ്ര​വൃ​ത്തി​ക​ൾ​ക്കെ​തി​രെ പ്ര​തി​ക​രി​ക്കു​വാ​നു​ള്ള അ​വ​സ​ര​മാ​യി ചെ​ങ്ങ​ന്നൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നെ കാ​ണ​ണ​മെ​ന്ന് മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി. കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ൽ ചെ​ങ്ങ​ന്നൂ​ർ നി​ർ​ണ്ണാ​യ​ക​മാ​യ പ​ങ്കാ​ണ് വ​ഹി​ക്കു​വാ​ൻ പോ​കു​ന്ന​ത്.

മ​ദ്യ​മൊ​ഴു​ക്കി അ​ണി​ക​ളെ തു​റ​ന്നു​വി​ട്ട് മ​നു​ഷ്യ​നെ കൊ​ല്ലു​ന്ന സ​ർ​ക്കാ​ർ അ​രി കൊ​ടു​ക്കു​വാ​ൻ ത​യാ​റാ​കു​ന്നി​ല്ലെ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. ഡി.​വി​ജ​യ​കു​മാ​റി​നെ വി​ജ​യി​പ്പി​ച്ചാ​ൽ ജീ​വി​ത​കാ​ല​ത്തി​ലൊ​രി​ക്ക​ലും, പാ​ർ​ട്ടി​യേ​യും, മു​ന്ന​ണി​യേ​യും, ജ​ന​ങ്ങ​ളേ​യും, ഒ​രി​ക്ക​ലും വ​ഞ്ചി​ക്കു​ക​യി​ല്ലെ​ന്നും ഉ​മ്മ​ൻ ചാ​ണ്ടി ചൂ​ണ്ടി​ക്കാ​ട്ടി.

Related posts