എന്നാലും എന്റെ ഇന്നച്ചോ…ഇത് കുറച്ചു കടന്ന കൈയ്യായിപ്പോയി ! കേരളത്തില്‍ തുടര്‍ഭരണം വരുന്നതില്‍ ഒട്ടും താല്‍പര്യമില്ലെന്ന് ഇന്നസെന്റ് ;കാരണമായി താരം പറയുന്നതിങ്ങനെ…

കേരളത്തില്‍ തുടര്‍ഭരണം വരുന്നതില്‍ തനിക്ക് അത്ര താല്‍പര്യമില്ലെന്ന് നടനും മുന്‍ എംപിയുമായ ഇന്നസെന്റ്. കൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ മുകേഷിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇനിയും തുടര്‍ഭരണം ഉണ്ടായാല്‍ കോണ്‍ഗ്രസ് എന്ന പാര്‍ട്ടി ഈ ഭൂമുഖത്ത് നിന്നും തന്നെ അപ്രത്യക്ഷമാകും അതുകൊണ്ടാണ് തുടര്‍ഭരണത്തില്‍ താത്പര്യമില്ലാത്തതെന്നും ഇന്നസെന്റ് പറഞ്ഞു.

‘ഇപ്പോള്‍ ഏത് സ്ഥലത്താണ് ഇവര്‍ ഉള്ളത്. എന്തുകൊണ്ട് കേന്ദ്രത്തില്‍ നിന്നും പലരും ഇവിടേക്ക് വരുന്നു, അവിടെയൊന്നും ഇല്ല ഈ സാധനം. പലയിടത്തും അവസാനിച്ചു.

ഇത്രയധികം വര്‍ഷങ്ങള്‍ കോണ്‍ഗ്രസ് ഭരിച്ചിട്ടും എന്താണ് അവര്‍ക്ക് ചെയ്യാന്‍ സാധിച്ചത്. മുഖ്യമന്ത്രി രാജിവെക്കണം, മുഖ്യമന്ത്രി രാജിവെക്കണം, ഇതുമാത്രമാണ് അവര്‍ക്ക് പറയുവാനുള്ളത്.

ഇത് കുറേ തവണ കേട്ടപ്പോള്‍ എനിക്കും തോന്നി, എന്നാല്‍ ഒന്നു രാജിവെച്ചു കൂടെ. എത്ര തവണയായി അയാള്‍ പറയുകയാണ്.’-ഇന്നസെന്റ് പറഞ്ഞു.

‘എനിക്ക് പപ്പടം വേണം, പപ്പടം വേണം എന്നു പറഞ്ഞ് കുട്ടി കരഞ്ഞാല്‍ അത് കൊടുക്കുകയല്ലേ മര്യാദ. ഈ പിണറായി അത് ചെയ്തില്ല.

അപ്പോള്‍ മുഖ്യമന്ത്രി മാറി പിണറായി വിജയന്‍ രാജിവെക്കണമെന്നായി, അതും മാറി വിജയന്‍ എന്നാക്കി. ഒരു ദിവസം മുഖ്യമന്ത്രിയെ കണ്ടപ്പോള്‍ ഞാന്‍ ചോദിച്ചു, ‘എത്രയോ നാളുകളായി അവര്‍ ഇങ്ങനെ രാജിവെക്കൂ, രാജിവെക്കൂ എന്നു പറയുന്നു എന്നാല്‍ ഒന്ന് സമ്മതിച്ചുകൊടുത്തൂടെ.’

അപ്പോള്‍ അദ്ദേഹം പറഞ്ഞു, ‘ ഇന്നസെന്റേ, ഞാന്‍ രാജിവച്ചിട്ട് ഈ സ്ഥാനം അവരുടെ കയ്യില്‍ ഏല്‍പിച്ചാലുളള സ്ഥിതി ഒന്ന് ആലോചിച്ചു നോക്കിക്കേ.’ ഇന്നസെന്റ് പറഞ്ഞു.

Related posts

Leave a Comment