നടൻ സിദ്ദിഖിനെ ഞെട്ടിച്ച ഫോൺകോൾ


സൂ​ഫി​യും സു​ജാ​ത​യും ഇ​റ​ങ്ങി​യ​തി​ന് പി​ന്നാ​ലെ ഒ​രു ഫോ​ണ്‍​കോ​ള്‍ എ​ന്നെ തേ​ടി​യെ​ത്തി. സം​വി​ധാ​യ​ക​ന്‍ ഗൗ​തം വാ​സു​ദേ​വ് മേ​നോന്‍റേ​താ​യി​രു​ന്നു. സൂ​ഫി​യും സു​ജാ​ത​യും ക​ണ്ടെ​ന്നും അ​തി​ലെ എ​ന്‍റെ ക​ഥാ​പാ​ത്രം ഏ​റെ ഇ​ഷ്ട​മാ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഗൗ​തം വാ​സു​ദേ​വ് മേ​നോ​നെ​പ്പോ​ലെ ഒ​രു സം​വി​ധാ​യ​ക​നി​ല്‍ നി​ന്ന് കേ​ട്ട വാ​ക്കു​ക​ള്‍ വ​ലി​യ അം​ഗീ​കാ​ര​മാ​യി​ട്ടാ​ണ് എ​നി​ക്ക് തോ​ന്നി​യ​ത്. ഫോ​ണ്‍ ക​ട്ട് ചെ​യ്യു​ന്ന​തി​ന് മു​മ്പ് അ​ദ്ദേ​ഹം ഒ​രു കാ​ര്യം കൂ​ടി എ​ന്നോ​ട് പ​റ​ഞ്ഞു.

വൈ​കാ​തെ ന​മു​ക്കൊ​രു സി​നി​മ ചെ​യ്യ​ണം. വ​ള​രെ കാ​ഷ്വ​ലാ​യി പ​റ​ഞ്ഞ​താ​യി​രി​ക്കു​മെ​ന്നാ​ണ് ഞാ​ന്‍ ക​രു​തി​യ​ത്. എ​ന്നാ​ല്‍ കു​റ​ച്ച് ദി​വ​സ​ങ്ങ​ള്‍​ക്ക് മു​മ്പ് അ​ദ്ദേ​ഹം എ​ന്നെ വീ​ണ്ടും വി​ളി​ച്ചു.

അ​ദ്ദേ​ഹം ചെ​യ്യു​ന്ന പു​തി​യ സി​നി​മ​യി​ല്‍ ഒ​രു വേ​ഷം ഉ​ണ്ടെ​ന്നും അ​ത് ചെ​യ്യാ​മോ എ​ന്നു​മാ​യി​രു​ന്നു അ​ന്വേ​ഷ​ണം. ക​ഥ​യും ക​ഥാ​പാ​ത്ര​ത്തെ​യും​കു​റി​ച്ച് കേ​ട്ട​പ്പോ​ള്‍ ശ​രി​ക്കും ഞെ​ട്ടി​പ്പോ​യി.

അ​തി​ലെ പ്ര​ധാ​ന വി​ല്ല​ന്‍ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ഞാ​ന്‍ അ​വ​ത​രി​പ്പി​ക്കേ​ണ്ട​ത്. ചി​മ്പു​വാ​ണ് നാ​യ​ക​ന്‍ . -സി​ദ്ദി​ഖ്

Related posts

Leave a Comment