കാ​വ്യ മാ​ധ​വ​ൻ ആ ​സീ​ൻ ശ​രി​യാ​ക്കി​യ​ത് ത​ല്ലു​കൊ​ള്ളു​മെ​ന്ന് പ​റ​ഞ്ഞ​പ്പോ​ൾ


നൂ​റി​ല​ധി​കം കു​ട്ടി​ക​ളു​ടെ കൂ​ട്ട​ത്തി​ല്‍ നി​ന്നാ​ണ് പൂ​ക്കാ​ലം വ​ര​വാ​യി എ​ന്ന ചി​ത്ര​ത്തി​ന് വേ​ണ്ടി കാ​വ്യ​യെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. അ​ച്ഛ​നും അ​മ്മ​യ്ക്കും ഒ​പ്പം നി​ന്ന കാ​വ്യ​യെ ഞാ​ന്‍ കാ​വ്യേ എ​ന്ന് വി​ളി​ച്ചു.

അ​പ്പോ​ള്‍ കാ​വ്യ എ​ന്നെ തി​രു​ത്തി, കാ​വ്യ അ​ല്ല കാ​വ്യ മാ​ധ​വ​ന്‍ ആ​ണ് എ​ന്ന് പ​റ​ഞ്ഞു. മു​ഖ​ത്ത് നോ​ക്കാ​ന്‍ പ​റ​ഞ്ഞ​പ്പോ​ള്‍ കാ​വ്യ​യ്ക്ക് ഭ​യ​ങ്ക​ര നാ​ണം.

ആ ​നാ​ണം കാ​ര​ണ​മാ​ണ് പൂ​ക്കാ​ലം വ​ര​വാ​യി എ​ന്ന ചി​ത്ര​ത്തി​ലേ​ക്ക് കാ​വ്യ​യെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. ആ ​സി​നി​മ​യി​ൽ ഒ​രു കു​ട്ടി​ക്ക് കാ​വ്യ വാ​ട്ട​ര്‍ ബോ​ട്ടി​ലി​ല്‍ നി​ന്ന് വെ​ള്ളം ഒ​ഴി​ച്ചു കൊ​ടു​ക്കു​ന്ന​ സീ​നു​ണ്ട്.

വെ​ള്ളം ഒ​ഴി​ച്ചു കൊ​ടു​ത്തു കൊ​ണ്ടി​രി​ക്കു​മ്പോ​ള്‍ കാ​വ്യ എ​ന്നെ നോ​ക്കും. ഇ​ങ്ങോ​ട്ടു നോ​ക്ക​ല്ലേ, ആ ​കു​ട്ടി​യെ നോ​ക്കി ചെ​യ്യൂ എ​ന്ന് എ​ത്ര പ​റ​ഞ്ഞി​ട്ടും കാ​വ്യ അ​നു​സ​രി​ച്ചി​ല്ല.

വെ​ള്ളം ഒ​ഴി​ച്ചു കൊ​ടു​ത്തു​കൊ​ണ്ടി​രി​ക്കു​മ്പോ​ൾ ശ​രി​യാ​യോ എ​ന്ന ചോ​ദ്യാ​ര്‍​ഥം കാ​വ്യ എ​ന്നെ നോ​ക്കും. അ​വ​സാ​നം ആ​രോ ത​ല്ലും എ​ന്ന് പ​റ​ഞ്ഞ​പ്പോ​ഴാ​ണ് കാ​വ്യ ആ ​രം​ഗം ഓ​കെ ആ​ക്കി​യ​ത്.

Related posts

Leave a Comment