നടനും സംവിധായകനുമായ ശ്രീനിവാസന്‍ പക്ഷാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍! ആശങ്ക വേണ്ടെന്ന് കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയിലെ ഡോക്ടര്‍മാര്‍

പ്രശസ്ത നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസനെ പക്ഷാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊച്ചിയിലെ ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയില്‍ ഐസിയുവില്‍ ചികിത്സയിലാണ് ശ്രീനിവാസന്‍ ഇപ്പോള്‍. നിരീക്ഷണത്തിന് വേണ്ടിയാണ് ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുന്നതെന്നും ആരോഗ്യനിലയില്‍ ആശങ്ക വേണ്ടെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. തിങ്കളാഴ്ച രാത്രിയാണ് ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

 

Related posts