കുട്ടിയായിരുന്നപ്പോൾ സെറ്റിൽ താരങ്ങളെ കൗതുകത്തോടെ നോക്കിനിന്നിട്ടുണ്ട്; അന്ന് മമ്മൂക്ക തന്‍റെ ഓട്ടോഗ്രാഫിൽ കുറിച്ചിട്ട വരികൾ ഓർത്തെടുക്കുമ്പോൾ…

ലൂ​സി​ഫ​റി​ലെ വി​ല്ല​ന് ശ​ബ്ദം കൊ​ടു​ക്കാ​ൻ ക്ഷ​ണം വ​ന്ന​പ്പോ​ൾ എ​നി​ക്ക് ഭ​യ​മാ​യി​രു​ന്നു. ആ​ദ്യം വി​ശ്വ​സി​ച്ചി​രു​ന്നി​ല്ല. അ​ത്ര​ത്തോ​ളം ബി​ഗ് ബ​ജ​റ്റ് സി​നി​മ​യാ​യി​രു​ന്നു​വ​ല്ലോ…

പി​ന്നെ രാ​ജു​വാ​ണ് ക്ഷ​ണി​ച്ച​ത്. അ​വ​ർ നി​ര​വ​ധിപേരെ പ​രീ​ക്ഷി​ച്ചി​രു​ന്നു​വെ​ന്ന് തോ​ന്നു​ന്നു. ഒ​ന്നും ശ​രി​യാ​വാ​തി​രു​ന്ന​തി​നാ​ലാ​ണ് എ​നി​ക്ക് അ​വ​സ​രം കി​ട്ടി​യ​ത്.

പ​ണ്ട് അ​ഭി​ന​യി​ക്കു​ന്ന കാ​ല​ത്ത് സ്വ​ന്ത​മാ​യി ഡ​ബ്ബ് ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ലും ആ​രും അ​നു​വ​ദി​ക്കി​ല്ലാ​യി​രു​ന്നു. അ​ന്നൊ​ക്കെ കൃ​ഷ്ണ ച​ന്ദ്ര​നാ​യി​രു​ന്നു എ​നി​ക്കു ശ​ബ്ദം ന​ൽ​കി​യി​രു​ന്ന​ത്.

ഐ.​വി ശ​ശി സാ​റി​ന്‍റെ കൈ​യി​ൽ നി​ന്നാ​ണ് ആ​ദ്യ​ത്തെ പ്ര​തി​ഫ​ലം ല​ഭി​ച്ച​ത്. അ​തൊ​രു വ​ലി​യ അ​നു​ഗ്ര​ഹ​മാ​യി​രു​ന്നു. സീ​മ ചേ​ച്ചി​യും മ​റ്റ് നി​ര​വ​ധി ക​ലാ​കാ​ര​ന്മാ​രും അ​ന്ന് അ​വി​ടെ ഉ​ണ്ടാ​യി​രു​ന്നു.

ആ​യി​ര​ത്തൊ​ന്ന് രൂ​പ​യാ​യി​രു​ന്നു പ്ര​തി​ഫ​ലം. കു​ട്ടി​യാ​യി​രു​ന്ന സ​മ​യ​ത്ത് സെ​റ്റു​ക​ളി​ൽ ചെ​ല്ലു​മ്പോ​ൾ താ​ര​ങ്ങ​ളെ​ല്ലാം വി​ശ്ര​മ സ​മ​യ​ങ്ങ​ളി​ൽ ഒ​രു​മി​ച്ച് ഇ​രു​ന്ന് സം​സാ​രി​ക്കു​ന്ന​ത് ഞാ​ൻ കൗ​തു​ക​ത്തോ​ടെ നോ​ക്കി നി​ന്നി​ട്ടു​ണ്ട്.

ലാ​ലേ​ട്ട​ൻ, മ​മ്മൂ​ക്ക എ​ന്നി​വ​രു​ടെ ഓ​ട്ടോ​ഗ്രാ​ഫും ഞാ​ൻ ഇ​ന്നും സൂ​ക്ഷി​ച്ചി​ട്ടു​ണ്ട്. ഓ​ർ​മ​യു​ടെ ചെ​പ്പി​ൽ എ​നി​ക്കൊ​രു അ​ൽ​പം ഇ​ടം എ​ന്നാ​ണ് അ​ന്ന് മ​മ്മൂ​ക്ക അ​തി​ൽ എ​ഴു​തി ത​ന്ന​ത്. –വി​നീ​ത്

Related posts

Leave a Comment