‘ചിങ്ങമാസം വന്നുചേർന്നപ്പോൾ’..! ഒത്തിരിപ്പേർ പാടി; ഞാനും പാടിനോക്കി; ഇ​റ​ങ്ങാ​ന്‍ നേ​രം വ​ണ്ടി​ക്കൂ​ലി എ​ന്ന പോ​ലെ കൈയിൽ കിട്ടിയ ആതുക ആദ്യ പ്രതിഫലമായിരുന്നെന്ന് റിമി ടോമി


സി​നി​മ​യി​ല്‍ ആ​ദ്യ​മാ​യി പാ​ടി​യ ചി​ങ്ങ​മാ​സം എ​ന്ന പാ​ട്ട് പാ​ടാ​ന്‍ വേ​ണ്ടി നാ​ദി​ര്‍​ഷി​ക്ക ആ​ണ് ആ​ദ്യം വി​ളി​ച്ച​ത്. ആ ​സ​മ​യ​ത്ത് ഞാ​ന്‍ ഗ​ള്‍​ഫി​ല്‍ ആ​ദ്യ​മാ​യി പ​രി​പാ​ടി അ​വ​ത​രി​പ്പി​ക്കാ​ന്‍ പോ​യ​താ​ണ്.

അ​ന്ന് മൊ​ബൈ​ല്‍ ഫോ​ണ്‍ ഇ​ല്ലാ​ത്ത​തു​കൊ​ണ്ട് എ​യ്ഞ്ച​ല്‍ വോ​യ്‌​സ് എ​ന്ന ഗ്രൂ​പ്പി​ന്‍റെ മാ​നേ​ജ​രെ വി​ളി​ച്ച് ആ​ണ് സി​നി​മ​യി​ല്‍ പാ​ടാ​ന്‍ ഒ​രു അ​വ​സ​രം ഉ​ണ്ടെ​ന്ന് നാ​ദി​ര്‍​ഷി​ക്ക എ​ന്നോ​ട് പ​റ​യു​ന്ന​ത്.

നാ​ട്ടി​ലെ​ത്തി​യാ​ല്‍ ഉ​ട​ന്‍ ലാ​ല്‍ ജോ​സി​നെ പോ​യി കാ​ണ​ണം എ​ന്നും പ​റ​ഞ്ഞി​രു​ന്നു. അ​ങ്ങ​നെ പ​പ്പ​യെ​യും കൂ​ട്ടി കൊ​ച്ചി​യി​ല്‍ പോ​യി ലാ​ല്‍ ജോ​സ് സാ​റി​നെ ക​ണ്ടു.

സി​നി​മ​യി​ല്‍ ഒ​രു മെ​ല​ഡി​യും ഒ​രു ഫാ​സ്റ്റ് ന​മ്പ​റും ആ​ണ് പാ​ടേ​ണ്ട​ത്. ശ​ബ്ദം അ​ദ്ദേ​ഹ​ത്തി​ന് ഇ​ഷ്ട​മാ​യെ​ങ്കി​ലും ഞാ​ന​ല്ല വി​ദ്യാ​സാ​ഗ​ര്‍ ആ​ണ് തീ​രു​മാ​നം എ​ടു​ക്കേ​ണ്ട​ത് എ​ന്ന് പ​റ​ഞ്ഞു.

അ​ങ്ങ​നെ ചെ​ന്നൈ​യി​ല്‍ പോ​യി വി​ദ്യാ​ജി​യു​ടെ മു​ന്നി​ല്‍ ഓ​ഡി​ഷ​ന് ഇ​രു​ന്നു. ഈ ​പാ​ട്ട് സി​നി​മ​യി​ല്‍ വ​രു​മോ എ​ന്നൊ​ന്നും ഉ​റ​പ്പി​ല്ലാ​യി​രു​ന്നു.

മാ​ത്ര​മ​ല്ല എ​ന്നെ​ക്കാ​ള്‍ മു​ന്‍​പ് ഈ ​പാ​ട്ട് പാ​ടാ​ന്‍ കു​റെ പേ​ര്‍ വ​ന്നി​രു​ന്നു. എ​ന്താ​യാ​ലും ഇ​റ​ങ്ങാ​ന്‍ നേ​രം വ​ണ്ടി​ക്കൂ​ലി എ​ന്ന പോ​ലെ 2,000 രൂ​പ ത​ന്നു. ഇ​താ​യി​രു​ന്നു ആ​ദ്യ പ്ര​തി​ഫ​ലം.-റി​മി ടോ​മി

Related posts

Leave a Comment