ലോ​ക​ത്തി​ലെ അ​തി സു​ന്ദ​രി​യാ​യ ന​ടി​മാ​രി​ൽ ഒ​ന്നാം സ്ഥാ​ന​ത്ത് ആ​രാ​ണ് ? ആ​ദ്യ പ​ത്ത് സ്ഥാ​ന​ക്കാ​രി​ല്‍ ഇ​ടം നേ​ടയവരില്‍ ഇന്ത്യക്കാരിയും…

ലോ​ക​ത്തി​ലെ അ​തി സു​ന്ദ​രി​യാ​യ ന​ടി​മാ​രി​ൽ ഒ​ന്നാം സ്ഥാ​ന​ത്ത് ആ​രാ​ണ്? ഇം​ഗ്ലീ​ഷ് ന​ടി ജോ​ഡീ കോ​മ​റി​നെ​യാ​ണ് ഈ ​സ്ഥാ​ന​ത്തേ​ക്ക് തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത്.

ആ​ഗോ​ള​ത​ല​ത്തി​ലു​ള്ള പ്ര​മു​ഖ ന​ടി​മ​ാരി​ല്‍നി​ന്നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്. അ​ഴ​ക​ള​വു​ക​ളു​ടെ ക​ണ​ക്കു​ക​ള്‍ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി​യാണ് തെ​ര​ഞ്ഞെ​ടു​പ്പ് നടത്തിയത്.

ഹാ​ര്‍​ലി സ്ട്രീ​റ്റ് കോ​സ്മെ​റ്റി​ക് സ​ര്‍​ജ​ന്‍ ഡോ.​ജൂ​ലി​യ​ന്‍ ഡി ​സി​ല്‍​വ​യാ​ണ് ലോ​ക സു​ന്ദ​രി​യെ ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ത്യ​യി​ല്‍നി​ന്ന് ദീ​പി​ക പ​ദു​കോൺ‍ ആ​ദ്യ പ​ത്ത് സ്ഥാ​ന​ക്കാ​രി​ല്‍ ഇ​ടം നേ​ടി.

പു​രാ​ത​ന ഗ്രീ​ക്ക് വി​ദ്യ​യാ​യ ഗോ​ള്‍​ഡ​ന്‍ റേ​ഷ്യോ ഓ​ഫ് ബ്യൂ​ട്ടി മു​ന്നോ​ട്ട് വ​യ്ക്കു​ന്ന അ​ഴ​ക​ള​വു​ക​ളാ​ണ് മാ​ന​ദ​ണ്ഡം.

ക​ണ്ണു​ക​ള്‍, പു​രി​കം, മൂ​ക്ക്, ചു​ണ്ട്, താ​ടി, താ​ടി​യെ​ല്ല് എ​ന്നി​വ​യു​ടെ ആ​കൃ​തി, അ​ള​വ് എ​ന്നി​വ​യെ​ല്ലാം പ​രി​ഗ​ണി​ച്ചാ​ണ് സു​ന്ദ​രി​യെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്.

98.7 ശ​ത​മാ​ന​മാ​യി​രു​ന്നു ജോ​ഡീ കോ​മ​റി​ന്‍റെ റേ​ഷ്യോ. ര​ണ്ടാം സ്ഥാ​നം സെ​ന്‍​ഡാ​യ​യ്ക്കാ​ണ്. മൂ​ന്നാം സ്ഥാ​ന​ത്ത് ബെ​ല്ല ഹ​ദീ​ദും നാ​ലാം സ്ഥാ​ന​ത്ത് ബെ​യോ​ണ്‍​സും അ​ഞ്ചാം സ്ഥാ​ന​ത്ത് അ​രി​യാ​ന ഗ്രാ​ന്‍​ഡെ​യും ആ​റാം സ്ഥാ​ന​ത്ത് ടെ​യ്‌​ല​ര്‍ സ്വി​ഫ്റ്റു​മാ​ണ്.

കിം ​ക​ര്‍​ദാ​ഷ്യ​ന്‍ എ​ട്ടാം സ്ഥാ​ന​ത്താ​ണ്. ഒ​ന്‍​പ​താം സ്ഥാ​ന​ത്താ​ണ് ഇ​ന്ത്യ​യു​ടെ അ​ഭി​മാ​ന​മാ​യി ദീ​പി​ക പ​ദു​കോ​ൺ ഇ​ടം​പി​ടി​ച്ച​ത്.

Related posts

Leave a Comment