പ്രധാനമായും സംഭവിച്ചത് അക്കാര്യം ! വിവാഹശേഷം എന്തു മാറ്റം സംഭവിച്ചുവെന്ന ചോദ്യത്തിന് മിയ പറഞ്ഞ മറുപടി ഏവരുടെയും കണ്ണു തള്ളിക്കുന്നത്…

വിവാഹ ശേഷമുണ്ടായ മാറ്റം എന്താണ് ? വിവാഹിതരാകുന്ന ഒട്ടുമിക്ക നടിമാരും നേരിടാറുള്ള ചോദ്യമാണിത്. ഒരു ചാനല്‍ പരിപാടിയിലെത്തിയപ്പോള്‍ മലയാളത്തിന്റെ പ്രിയ നായിക മിയയും സമാനമായ ചോദ്യം നേരിട്ടു.

എന്നാല്‍ മിയയുടെ അപ്രതീക്ഷിത മറുപടി ഏവരെയും ഒന്ന് അമ്പരപ്പിച്ചുവെന്നു വേണം പറയാന്‍. വീടു മാറിയെന്നുളളതാണ് വിവാഹശേഷമുണ്ടായ പ്രധാന മാറ്റമെന്നായിരുന്നു മിയയുടെ മറുപടി.

ജീവിതത്തില്‍ ചിട്ടകളൊന്നും ഫോളോ ചെയ്യുന്ന ആളായിരുന്നില്ല താനെന്നും ഇപ്പോള്‍ ചെറുതായി അതില്‍ മാറ്റം വന്നിട്ടുണ്ടെന്നും മിയ പറഞ്ഞു. വിവാഹശേഷവും സിനിമയിലും ചാനല്‍ പരിപാടികളിലും മിയ സജീവമാണ്.

വിവാഹിതയായെങ്കിലും അഭിനയം തുടരുമെന്ന് വിവാഹ ദിവസം തന്നെ മിയ വ്യക്തമാക്കിയിരുന്നു. വിവാഹശേഷം മിയ അഭിനയിക്കുന്നതില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ഭര്‍ത്താവ് അശ്വിനും പറഞ്ഞിരുന്നു.

ലോക്ക്ഡൗണ്‍ സമയത്തായിരുന്നു മിയയുടെ വിവാഹം. അതിനാല്‍ തന്നെ ഹണിമൂണിനൊന്നും പോയില്ലെന്ന് മിയ ഷോയിലെത്തിയപ്പോള്‍ പറഞ്ഞു.

ഹണിമൂണിനെന്നല്ല, ഒരിടത്തേക്കും യാത്ര പോയില്ലെന്നും മിയ പറഞ്ഞു. പാലായിലെ തന്റെ വീട്ടിലേക്കും തിരിച്ച് ഭര്‍ത്താവിന്റെ വീട്ടിലേക്കും മാത്രമായിരുന്നു വിവാഹശേഷമുളള തന്റെ യാത്രകളെന്നും മിയ വ്യക്തമാക്കി.

അശ്വിന് ചായ ഉണ്ടാക്കി കൊടുക്കാറുണ്ടോയെന്ന് ചോദിച്ചപ്പോള്‍ അശ്വിന് ചായയും കാപ്പിയും കുടിക്കുന്ന ശീലമില്ലെന്നായിരുന്നു മിയയുടെ മറുപടി. താന്‍ ഇതുവരെ കുക്കിങ് തുടങ്ങിയിട്ടില്ലെന്നും മിയ പറഞ്ഞു.

Related posts

Leave a Comment