പ്രധാനമായും സംഭവിച്ചത് അക്കാര്യം ! വിവാഹശേഷം എന്തു മാറ്റം സംഭവിച്ചുവെന്ന ചോദ്യത്തിന് മിയ പറഞ്ഞ മറുപടി ഏവരുടെയും കണ്ണു തള്ളിക്കുന്നത്…

വിവാഹ ശേഷമുണ്ടായ മാറ്റം എന്താണ് ? വിവാഹിതരാകുന്ന ഒട്ടുമിക്ക നടിമാരും നേരിടാറുള്ള ചോദ്യമാണിത്. ഒരു ചാനല്‍ പരിപാടിയിലെത്തിയപ്പോള്‍ മലയാളത്തിന്റെ പ്രിയ നായിക മിയയും സമാനമായ ചോദ്യം നേരിട്ടു. എന്നാല്‍ മിയയുടെ അപ്രതീക്ഷിത മറുപടി ഏവരെയും ഒന്ന് അമ്പരപ്പിച്ചുവെന്നു വേണം പറയാന്‍. വീടു മാറിയെന്നുളളതാണ് വിവാഹശേഷമുണ്ടായ പ്രധാന മാറ്റമെന്നായിരുന്നു മിയയുടെ മറുപടി. ജീവിതത്തില്‍ ചിട്ടകളൊന്നും ഫോളോ ചെയ്യുന്ന ആളായിരുന്നില്ല താനെന്നും ഇപ്പോള്‍ ചെറുതായി അതില്‍ മാറ്റം വന്നിട്ടുണ്ടെന്നും മിയ പറഞ്ഞു. വിവാഹശേഷവും സിനിമയിലും ചാനല്‍ പരിപാടികളിലും മിയ സജീവമാണ്. വിവാഹിതയായെങ്കിലും അഭിനയം തുടരുമെന്ന് വിവാഹ ദിവസം തന്നെ മിയ വ്യക്തമാക്കിയിരുന്നു. വിവാഹശേഷം മിയ അഭിനയിക്കുന്നതില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ഭര്‍ത്താവ് അശ്വിനും പറഞ്ഞിരുന്നു. ലോക്ക്ഡൗണ്‍ സമയത്തായിരുന്നു മിയയുടെ വിവാഹം. അതിനാല്‍ തന്നെ ഹണിമൂണിനൊന്നും പോയില്ലെന്ന് മിയ ഷോയിലെത്തിയപ്പോള്‍ പറഞ്ഞു. ഹണിമൂണിനെന്നല്ല, ഒരിടത്തേക്കും യാത്ര പോയില്ലെന്നും മിയ പറഞ്ഞു. പാലായിലെ തന്റെ വീട്ടിലേക്കും…

Read More

തട്ടിപ്പ് സംഘം നിരവധി തവണ വിളിച്ചു ! സെലിബ്രിറ്റികളെ ഉപയോഗിച്ച് സ്വര്‍ണം കടത്തുന്ന സംഘമാണെന്ന് പരിചയപ്പെടുത്തി; ഷംനയുടെയും മിയയുടെയും നമ്പരും ചോദിച്ചു; ധര്‍മ്മജന്‍ പറയുന്നത്…

ഷംന കാസിം ബ്ലാക്‌മെയില്‍ കേസില്‍ മൊഴി നല്‍കി നടന്‍ ധര്‍മജന്‍. തട്ടിപ്പു സംഘം തന്നെ പലതവണ വിളിച്ചുവെന്നും ഷംനയെയും മിയയെയും പരിചയപ്പെടുത്തണമെന്നാണ് തന്നോട് സംഘം ആവശ്യപ്പെട്ടെന്നും ധര്‍മജന്‍ മാധ്യമപ്രവര്‍ത്തകരോടു വെളിപ്പെടുത്തി. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാജിയാണ് തന്റെ നമ്പര്‍ സംഘത്തിന് നല്‍കിയത്. മൂന്ന് തവണ സംഘം തന്നെ വിളിച്ചു. സെലിബ്രിറ്റികളെ ഉപയോഗിച്ച് സ്വര്‍ണം കടത്താനാണ് അവരുടെ പ്ലാന്‍. താരങ്ങളെ ഉപയോഗിച്ച് സ്വര്‍ണം കടത്തുന്ന സംഘമാണെന്ന് ഇവര്‍ പരിചയപ്പെടുത്തി. ഷംനയുടെ നമ്പര്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറാണ് സംഘത്തിന് നല്‍കിയതെന്നും ധര്‍മ്മജന്‍ പറഞ്ഞു. കൊച്ചി ട്രാഫിക് സ്റ്റേഷനിലെത്തിയാണ് നടന്‍ മൊഴി നല്‍കിയത്. രാവിലെ അന്വേഷണ സംഘം ഇദ്ദേഹത്തോട് സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു. അതിനിടെ നടി ഷംന കാസിം കൊച്ചിയില്‍ തിരിച്ചെത്തി. ഇവര്‍ ഇന്ന് മുതല്‍ ക്വാറന്റൈനിലാണ്. നാളെ താരത്തിന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും. വീഡിയോ കോണ്‍ഫറന്‍സിലൂടെയാവും മൊഴി രേഖപ്പെടുത്തുക. കേസിലെ മുഖ്യപ്രതികളിലൊരാളായ…

Read More