കുളിക്കുന്നത് തന്നെ ഇഷ്ടമല്ല !പല്ല് തേക്കുക എന്നു പറയുന്നത് വലിയൊരു ജോലിയാണ്; സ്വഭാവ സവിശേഷതകളെക്കുറിച്ച് തുറന്നടിച്ച് പാര്‍വതി

നടി പാര്‍വതിയുടെ വാക്കുകള്‍ പലപ്പോഴും വ്യാപകമായ ചര്‍ച്ചകള്‍ക്ക് വഴിവെക്കാറുണ്ട്. ഇപ്പോള്‍ തന്റെ സ്വഭാവ സവിശേഷതകളെക്കുറിച്ച് തുറന്നടിച്ച പാര്‍വതിയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയ ആഘോഷമാക്കുകയാണ്. ഒരു ക്ലീന്‍സ് ഫ്രീക്ക് ആണെന്ന് അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു പാര്‍വതി. ഈ ചോദ്യം കേട്ടാല്‍ തന്റെ കൂട്ടുകാര്‍ പൊട്ടിച്ചിരിക്കുമെന്ന് പാര്‍വതി പറഞ്ഞു.

കുളിക്കുന്നത് തന്നെ ഇഷ്ടമല്ല, പല്ല് തേക്കുക എന്ന് പറയുന്നത് വലിയയൊരു ജോലിയാണ് അങ്ങനെയുള്ള എന്നെ പറ്റിയാണോ ഇത് പറഞ്ഞതെന്നാണ് താരം ചോദിച്ചത്. കുളി ഇഷ്ടമല്ലാത്ത നിവരധി പേര്‍ക്ക് പാര്‍വതിയുടെ ഈ മറുപടി ഇന്‍സ്പിറേഷന്‍ ആകുമെന്നായിരുന്നു അവതാരകയുടെ മറുപടി. നിപ വൈറസ് രോഗ കാലത്തെ കുറിച്ച് ആഷിഖ് അബു ഒരുക്കുന്ന വൈറസാണ് പാര്‍വതിയുടേതായി ഉടന്‍ റിലീസാകുന്ന ചിത്രം. സിദ്ധാര്‍ത്ഥ് ശിവയുടെ ചിത്രം, ടേക്ക് ഓഫിനു ശേഷം മഹേഷ് നാരായണന്‍ ഒരുക്കുന്ന ഫഹദ് ഫാസില്‍ ചിത്രം എന്നിവയിലും പാര്‍വതിയാണ് നായിക.

Related posts