ചോ​ദ്യം ചോ​ദി​ക്കാ​ൻ കോ​ഴ; തൃ​ണ​മൂ​ൽ എം​പി​ക്കെ​തി​രേ അ​ദാ​നി ഗ്രൂ​പ്പും


ന്യൂ​ഡ​ൽ​ഹി: പാ​ര്‍​ല​മെ​ന്‍റി​ല്‍ ചോ​ദ്യം ചോ​ദി​ക്കാ​ൻ കോ​ഴ വാ​ങ്ങി​യെ​ന്ന വി​വാ​ദ​ത്തി​ൽ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് എം​പി മ​ഹു​വ മൊ​യി​ത്ര​യ്ക്കെ​തി​രേ ബി​ജെ​പി​ക്ക് പി​ന്നാ​ലെ അ​ദാ​നി ഗ്രൂ​പ്പും രം​ഗ​ത്തെ​ത്തി.

കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ​യും അ​ദാ​നി ഗ്രൂ​പ്പി​നെ​യും സം​ശ​യ​ത്തി​ന്‍റെ നി​ഴ​ലി​ൽ നി​ർ​ത്തി ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ക്കു​ന്ന​തി​ന് ഹി​രാ​ന​ന്ദാ​നി ഗ്രൂ​പ്പി​ൽ​നി​ന്ന് ര​ണ്ടു കോ​ടി​യോ​ളം രൂ​പ മ​ഹു​വ കൈ​പ്പ​റ്റി​യെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് 75 ല​ക്ഷം രൂ​പ​യും ഐ​ഫോ​ണ​ട​ക്കം വി​ല​യേ​റി​യ സ​മ്മാ​ന​ങ്ങ​ളും ഹി​രാ​ന​ന്ദാ​നി ഗ്രൂ​പ്പ് മ​ഹു​വ​യ്ക്ക് ന​ൽ​കി​യെ​ന്നും ആ​രോ​പി​ച്ച് ബി​ജെ​പി എം​പി നി​ഷി​കാ​ന്ത് ദു​ബെ ലോ​ക്സ​ഭ സ്പീ​ക്ക​ർ​ക്ക് പ​രാ​തി ന​ല്‍​കി​യി​രു​ന്നു.

ഈ ​വാ​ർ​ത്ത ഞെ​ട്ടി​ക്കു​ന്ന​താ​ണെ​ന്നും ചി​ല വ്യ​ക്തി​ക​ളും സ്ഥാ​പ​ന​ങ്ങ​ളും അ​ദാ​നി ഗ്രൂ​പ്പി​ന്‍റെ പ്ര​തി​ച്ഛാ​യ മോ​ശ​മാ​ക്കാ​ൻ ശ്ര​മി​ക്കു​ന്നു​വെ​ന്ന് ത​ങ്ങ​ൾ നേ​ര​ത്തെ പ​റ​ഞ്ഞ​താ​ണെ​ന്നും അ​ദാ​നി ഗ്രൂ​പ്പ് പ്ര​സ്താ​വ​ന​യി​ലൂ​ടെ അ​റി​യി​ച്ചു. വി​ഷ​യ​ത്തി​ൽ ബി​ജെ​പി നേ​താ​ക്ക​ൾ എം​പി​ക്കെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വും ന​ട​പ​ടി​യും ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കെ​യാ​ണ് അ​ദാ​നി ഗ്രൂ​പ്പും പ​ര​സ്യ പ്ര​സ്താ​വ​ന ഇ​റ​ക്കി​യ​ത്.

കോ​ഴ ആ​രോ​പ​ണ പ​രാ​തി​യി​ൽ ലോ​ക്സ​ഭാ സെ​ക്ര​ട്ടേ​റി​യ​റ്റി​ന്‍റെ തീ​രു​മാ​നം ഉ​ട​ൻ വ​രു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. എം​പി​ക്കെ​തി​രേ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്ത​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​ഭി​ഭാ​ഷ​ക​ൻ ആ​ന​ന്ദ് ദെ​ഹ​ദ്രാ​യ് സി​ബി​ഐ​ക്ക് പ​രാ​തി ന​ൽ​കി. ഹി​രാ ന​ന്ദാ​നി ഗ്രൂ​പ്പു​മാ​യു​ള്ള മ​ഹു​വ മൊ​യി​ത്ര​യു​ടെ ബ​ന്ധം വ്യ​ക്ത​മാ​ക്കു​ന്ന രേ​ഖ​ക​ൾ കൈ​മാ​റി​യെ​ന്നാ​ണ് വി​വ​രം.

Related posts

Leave a Comment