അ​ടാ​ട്ട് സ​ഹകരണ ബാ​ങ്ക് മു​ൻ ഭ​ര​ണ​സ​മി​തി​ക്കെ​തി​രേ  7.6 കോ​ടി​യു​ടെ സ​ർ​ചാ​ർ​ജ് ഉ​ത്ത​ര​വ്

തൃ​ശൂ​ർ: അ​ടാ​ട്ട് ഫാ​ർ​മേ​ഴ്സ് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ൽ നി​ന്നു പി​രി​ച്ചു​വി​ട്ട മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ അ​ട​ക്ക​മു​ള്ള ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ​ക്കും ര​ണ്ടു​ജീ​വ​ന​ക്കാ​ർ​ക്കു​മെ​തി​രേ സ​ഹ​ക​ര​ണ സം​ഘം ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ 7.6 കോ​ടി രൂ​പ​യു​ടെ ന​ഷ്ടോ​ത്ത​ര​വാ​ദി​ത്വ (സ​ർ​ചാ​ർ​ജ്) ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചു.

ക്ര​മ​വി​രു​ദ്ധ​മാ​യി പാ​ഡി ഫാ​ർ​മേ​ഴ്സ് പ്രൊ​ഡ്യൂ​സേ​ഴ്സ് ക​ന്പ​നി​യി​ൽ ല​ക്ഷം രൂ​പ​യു​ടെ ഓ​ഹ​രി എ​ടു​ത്ത​തി​നു പു​റ​മേ 15 കോ​ടി രൂ​പ ഓ​വ​ർ​ഡ്രാ​ഫ്റ്റ്് ഇ​ന​ത്തി​ൽ ന​ൽ​കി​യ​തി​നു​മാ​ണ് ന​ട​പ​ടി. മു​ൻ​ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ എം.​വി. രാ​ജേ​ന്ദ്ര​ൻ, സി.​സി. ഹ​നീ​ഷ്, അ​ടാ​ട്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​ആ​ർ. ജ​യ​ച​ന്ദ്ര​ൻ, രു​ദ്ര​ൻ ന​ന്പൂ​തി​രി, സ്റ്റെ​ല്ല റാ​ഫേ​ൽ, പി.​ടി. ജോ​സ്, ഓ​മ​ന വേ​ണു​ഗോ​പാ​ൽ, വി.​ഒ. ചു​മ്മാ​ർ, ടി. ​ജ​യ​ല​ക്ഷ്മി, പി.​എ. അ​ശോ​ക​ൻ, എ.​സി. റ​പ്പാ​യി, എ.​വി. ജോ​ണ്‍​സ​ണ്‍, പി.​കെ. നാ​ണു എ​ന്നി​വ​രും പി​രി​ച്ചു​വി​ട്ട എം​ഡി ഇ​ൻ​ചാ​ർ​ജ് ടി. ​ഉ​ണ്ണി​കൃ​ഷ്ണ​നും 51,17,634 രൂ​പ വീ​ത​വും പി​രി​ച്ചു​വി​ട്ട ജീ​വ​ന​ക്കാ​രാ​യ കെ. ​വി​ജ​യ​കു​മാ​ർ 46,70,336 രൂ​പ​യും അ​ട​ക്കം മൊ​ത്തം 7,63,17,211 രൂ​പ അ​ട​യ്ക്ക​ണ​മെ​ന്ന് ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ ടി.​കെ. സ​തീ​ഷ്കു​മാ​റി​ന്‍റെ ഉ​ത്ത​ര​വി​ലു​ള്ള​ത്. ഇ​ത്ര​യ​ധി​കം തു​ക തി​രി​ച്ച​ട​യ്ക്ക​ണ​മെ​ന്ന ഉ​ത്ത​ര​വ് അ​പൂ​ർ​വ​മാ​ണ്.

Related posts