സൈ​ക്കി​ൾ പ​ണി​ക്കു വ​ന്ന മ​സ്താ​ൻ! പിന്നെ എല്ലാവരേയും അസൂയപ്പെടുത്തുന്ന വളർച്ച; അറബ് ഷേഖിനെ പരിചയപ്പെട്ടതു മുതലുള്ള വളർച്ചയുടെ പടവുകൾ ഇങ്ങനെ…


1926 മാ​​​​​​​ർ​​​​​​​ച്ച് ഒ​​​​​​​ന്നി​​​​​​​ന് ത​​​​​​​മി​​​​​​​ഴ്‌​​​​​​​നാ​​​​​​​ട്ടി​​​​​​​ലെ ക​​​​​​ട​​​​​​ലൂ​​​​​​രി​​​​​​ലാ​​​​​​ണ് മ​​​​​​​സ്താ​​​​​​​ൻ മി​​​​​​​ർ​​​​​​​സ എ​​​​​​​ന്ന ഹാ​​​​​​​ജി മ​​​​​​​സ്താ​​​​​​​ന്‍റെ ജ​​​​​​​ന​​​​​​​നം. എ​​​​​​​ട്ടാ​​​​​​​മ​​​​​​​ത്തെ വ​​​​​​​യ​​​​​​​സി​​​​​​​ൽ ബോം​​​​​​​ബെ​​​​​​​യി​​​​​​​ൽ അ​​​​​​ച്ഛ​​​​​​ൻ ഹൈ​​​​​​ദ​​​​​​ർ മി​​​​​​ർ​​​​​​സ​​​​​​യോ​​​​​​ടൊ​​​​​​പ്പം ജോ​​​​​​​ലി ചെ​​​​​​​യ്യാ​​​​​​​നാ​​​​​​​യി വ​​​​​​​ന്ന​താ​ണ് മ​സ്താ​ൻ.

അ​ന്നു മ​​​​​​​സ്താ​​​​​​​ന്‍റെ അ​​​​​​​ച്ഛ​​​​​​​നു ബോം​​​​​​​ബെ​​​​​​​യി​​​​​​​ലെ ക്രാ​​​​​​​ഫോ​​​​​​​ർ​​​​​​​ഡ് മാ​​​​​​​ർ​​​​​​​ക്ക​​​​​​​റ്റി​​​​​​​ൽ സൈ​​​​​​​ക്കി​​​​​​​ൾ റി​​​​​​​പ്പ​​​​​​​യ​​​​​​​ർ ഷോ​​​​​​​പ്പു​​​​​​​ണ്ട്. ആ​​​​​​​ദ്യ​​​​​​​ത്തെ ഒ​​​​​​​രു പ​​​​​​​ത്തു ​​​​​​കൊ​​​​​​​ല്ലം അ​​​​​​​ച്ഛ​​​​​​​നെ സ​​​​​​​ഹാ​​​​​​​യി​​​​​​​ച്ചു​​​​​​​കൊ​​​​​​​ണ്ട് ആ ​​​​​​​ക​​​​​​​ട​​​​​​​യി​​​​​​​ൽ നി​​​​​​​ന്നു.

അ​തി​നി​ടെ, മ​​​​​​​സ്താ​​​​​​​ൻ ഹി​​​​​​​ന്ദി​​​​​​​യും മ​​​​​​​റാ​​​​​​​ത്തി​​​​​​​യും അ​​​​​​ട​​​​​​ക്കം പ​​​​​​ല ഭാ​​​​​​ഷ​​​​​​ക​​​​​​ളും പ​​​​​​​ഠി​​​​​​​ച്ചെ​​​​​​​ടു​​​​​​​ത്തു. മ​​​​​​​സ്താ​​​​​​​ൻ രാ​വി​ലെ മു​ത​ൽ രാ​ത്രി​വ​രെ ക​​​​​​​ട​​​​​​​യി​​​​​​​ൽ ക​​​​​​​ഴി​​​​​​​ച്ചു​​​​​​​കൂ​​​​​​​ട്ടു​മാ​യി​രു​ന്നു.

ചെ​​​​​​റു​​​​​​പ്പം മു​​​​​​ത​​​​​​ൽ ആ​​​​​​ഡം​​​​​​ബ​​​​​​ര​​​​​​ത്തോ​​​​​​ടു വ​​​​​​ലി​​​​​​യ ക​​​​​​ന്പ​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്നു മ​​​​​​സ്താ​​​​​​ന്. ന​​​​​​ല്ല വൃ​​​​​​ത്തി​​​​​​യാ​​​​​​യി ന​​​​​​ട​​​​​​ക്കാ​​​​​​നും ആ​​​​​​ഷ്പു​​​​​​ഷ് ജീ​​​​​​വി​​​​​​തം ന​​​​​​യി​​​​​​ക്കാ​​​​​​നും അ​തി​യാ​യ ആ​ഗ്ര​ഹം.

ക​​​​​​ട​​​​​​യി​​​​​​ലി​​​​​​രു​​​​​​ന്നു ജോ​​​​​​ലി ചെ​​​​​​യ്യു​​​​​​ന്പോ​​​​​​ഴും ക​​​​​​ട​​​​​​യ്ക്കു മു​​​​​​ന്നി​​​​​​ലൂ​​​​​​ടെ പോ​​​​​​കു​​​​​​ന്ന ആ​​​​​​ഡം​​​​​​ബ​​​​​​ര വാ​​​​​​ഹ​​​​​​ന​​​​​​ങ്ങ​​​​​​ളി​​​​​​ലും സ​​​​​​ന്പ​​​​​​ന്ന​​​​​​രി​​​​​​ലും മ​​​​​​സ്താ​​​​​​ന്‍റെ ക​​​​​​ണ്ണു​​​​​​ട​​​​​​ക്കി​യി​രു​ന്നു.

എ​​​​​​ന്നെ​​​​​​ങ്കി​​​​​​ലു​​​​​​മൊ​​​​​​രു നാ​​​​​​ൾ അ​​​​​​വ​​​​​​രെ​​​​​​പ്പോ​​​​​​ലെ ത​​​​​​നി​​​​​​ക്കും ആ​​​​​​കാ​​​​​​ൻ ക​​​​​​ഴി​​​​​​യു​​​​​​മെ​​​​​​ന്നു മ​സ്താ​ൻ പ്ര​തീ​ക്ഷി​ച്ചി​രു​ന്നു. ആ ​​​​​​പ്ര​​​​​​തീ​​​​​​ക്ഷ വെ​റു​തെ​യാ​യി​ല്ല എ​​​​​​ന്നു മാ​​​​​​ത്ര​​​​​​മ​​​​​​ല്ല, മ​​​​​​സ്താ​​​​​​ന്‍റെ ജീ​​​​​​വി​​​​​​തം പ​​​​​​ല​​​​​​രി​​​​​​ലും അ​​​​​​സൂ​​​​​​യ ഉ​​​​​​ള​​​​​​വാ​​​​​​ക്കി എ​​​​​​ന്നു ത​ന്നെ പ​റ​യാം.

ചു​​​​​​​മ​​​​​​​ട്ടു തൊ​​​​​​​ഴി​​​​​​​ലി​​​​​​​ലേ​​​​​​​ക്ക്
1944ൽ ​​​​​​​ത​​​​​​​ന്‍റെ പ​​​​​​​തി​​​​​​​നെ​​​​​​​ട്ടാ​​​​​​​മ​​​​​​​ത്തെ വ​​​​​​​യ​​​​​​​സി​​​​​​​ൽ മ​​​​​​​സ്താ​​​​​​​ൻ ബോം​​​​​​​ബെ​​​​​​​യി​​​​​​​ലെ മ​​​​​​​സ്ഗാ​​​​​​​വ് ഡോ​​​​​​​ക്കി​​​​​​​ൽ ചു​​​​​​​മ​​​​​​​ട്ടു​​​​​​ തൊ​​​​​​​ഴി​​​​​​​ലാ​​​​​​​ളി​​​​​​​യാ​​​​​​​യി. അ​​​​​​​ന്ന​​​​​​​ത്തെ മ​​​​​​​സ്ഗാ​​​​​​​വ് ഡോ​​​​​​​ക്ക് വ​​​​​​​ള​​​​​​​രെ തി​​​​​​​ര​​​​​​​ക്കു​​​​​​​ള്ള തു​​​​​​​റ​​​​​​​മു​​​​​​​ഖ​​​​​​​മാ​​​​​​​യി​​​​​​​രു​​​​​​​ന്നു.

നി​​​​​​​റ​​​​​​​യെ ച​​​​​​​ര​​​​​​​ക്കു​​​​​​​ക​​​​​​​ളു​​​​​​​മാ​​​​​​​യി വി​​​​​​​ദേ​​​​​​​ശ​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ​​​​​​​നി​​​​​​​ന്നു മ​​​​​​​റ്റു​​​​​​​മൊ​​​​​​​ക്കെ ക​​​​​​​പ്പ​​​​​​​ലു​​​​​​​ക​​​​​​​ൾ അ​​​​​​​വി​​​​​​​ടെ വ​​​​​​​ന്ന​​​​​​​ടു​​​​​​​ത്തി​​​​​​​രു​​​​​​​ന്നു. ക​​​​​​​പ്പ​​​​​​​ലി​​​​​​​ൽ​നി​​​​​​​ന്നു​​​​​​​മു​​​​​​​ള്ള ക​​​​​​​യ​​​​​​​റ്റി​​​​​​​റ​​​​​​​ക്ക് ജോ​​​​​​ലി​​​​​​യി​​​​​​ൽ മ​​​​​​​സ്താ​​​​​​​നും വ്യാ​പൃ​ത​നാ​യി.

ഇ​തി​നി​ടെ, ഡോ​​​​​​​ക്കി​​​​​​​ലെ ക​​​​​​​സ്റ്റം​​​​​​​സ് ഓ​​​​​​​ഫീ​​​​​​​സ​​​​​​​ർ​​​​​​​മാ​​​​​​​രു​​​​​​​മാ​​​​​​​യും സ്ഥി​​​​​​​രം വ​​​​​​​ന്നു​​​​​​​പോ​​​​​​​വു​​​​​​​ന്ന യാ​​​​​​​ത്ര​​​​​​​ക്കാ​​​​​​​രു​​​​​​​മാ​​​​​​​യു​​​​​​​മൊ​​​​​​​ക്കെ പു​​​​​​​തി​​​​​​​യ ബ​​​​​​​ന്ധ​​​​​​​ങ്ങ​​​​​​​ൾ സ്ഥാ​​​​​​​പി​​​​​​​ക്കാ​​​​​​​ൻ മ​​​​​​​സ്താ​​​​​​​നാ​​​​​​​യി. ഡോ​​​​​​ക്കി​​​​​​ൽ ജോ​​​​​​ലി​​​​​​ക്കെ​​​​​​ത്തി​​​​​​യ​​​​​​തോ​​​​​​ടെ അ​യാ​ളു​ടെ ജീ​​​​​​വി​​​​​​തം മ​​​​​​റ്റൊ​​​​​​രു വ​​​​​​ഴി​​​​​​ത്തി​​​​​​രി​​​​​​വി​​​​​​ലെ​​​​​​ത്തി​യെ​ന്നു പ​റ​യാം.

ഷേ​​​​​​​ഖി​ന്‍റെ സ്വ​ർ​ണ​ബി​സ്ക​റ്റ്
മു​​​​​​​ഹ​​​​​​​മ്മ​​​​​​​ദ് അ​​​​​​​ൽ ഗാ​​​​​​​ലി​​​​​​​ബ് എ​​​​​​​ന്ന അ​​​​​​റ​​​​​​ബ് ഷേ​​​​​​​ഖി​​​​​​​നെ മ​​​​​​​സ്താ​​​​​​​ൻ പ​​​​​​രി​​​​​​ച​​​​​​യ​​​​​​പ്പെ​​​​​​ടു​​​​​​ന്ന​​​​​​തോ​​​​​​ടെ​​​​​​യാ​​​​​​ണ് ജീ​​​​​​വി​​​​​​തം മാ​​​​​​റി​മ​​​​​​റി​​​​​​യു​​​​​​ന്ന​​​​​​ത്. അ​ന്നു ക​​​​​​പ്പ​​​​​​ലു​​​​​​ക​​​​​​ളി​​​​​​ൽ ധാ​​​​​​രാ​​​​​​ളം സ്വ​​​​​​ർ​​​​​​ണ ബി​​​​​​സ്ക്ക​​​​​​റ്റു​​​​​​ക​​​​​​ളും വി​​​​​​ദേ​​​​​​ശ വാ​​​​​​ച്ചു​​​​​​ക​​​​​​ളും ഇ​​​​​​ല​​​​​​ക്‌‌​​​​​​ട്രോ​​​​​​ണി​​​​​​ക്സ് സാ​​​​​​ധ​​​​​​ന​​​​​​ങ്ങ​​​​​​ളു​​​​​​മൊ​​​​​​ക്കെ ഡോ​ക്കി​ൽ എ​​​​​​ത്തി​​​​​​യി​​​​​​രു​​​​​​ന്നു.

ഇ​​​​​​വ​​​​​​യ്ക്കെ​​​​​​ല്ലാം ക​​​​​​ന​​​​​​ത്ത നി​​​​​​കു​​​​​​തി ന​​​​​​ൽ​​​​​​കി​​​​​​യാ​​​​​​ലേ പു​​​​​​റ​​​​​​ത്തെ​​​​​​ത്തി​​​​​​ക്കാ​​​​​​ൻ ക​​​​​​ഴി​​​​​​യു​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്നു​​​​​​ള്ളൂ. ക​​​​​​പ്പ​​​​​​ലു​​​​​​ക​​​​​​ളി​​​​​​ലെ​​​​​​ത്തി​​​​​​ക്കു​​​​​​ന്ന സാ​ധ​ന​ങ്ങ​ളും മ​​​​​​റ്റും നി​കു​തി​യ​ട​യ്ക്കാ​തെ പു​​​​​​റ​​​​​​ത്തെ​​​​​​ത്തി​ച്ചു കൊ​ടു​ക്കാ​ൻ ചി​ല ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ൾ സ​ഹാ​യി​ക്കു​മാ​യി​രു​ന്നു.

ചു​മ​ട്ടു തൊ​ഴി​ലാ​ളി​ക​ളെ കാ​ര്യ​മാ​യി പ​രി​ശോ​ധ​ന ന​ട​ത്താ​റി​ല്ലാ​യി​രു​ന്നു എ​ന്ന​താ​ണ് ഇ​തി​നു മ​റ​യാ​യി​രു​ന്ന​ത്.ഷേ​​​​​​ഖ് വി​​​​​​ദേ​​​​​​ശ​​​​​​ത്തു​​​​​​നി​​​​​​ന്നു ക​​​​​​പ്പ​​​​​​ലി​​​​​​ൽ സ്വ​​​​​​ർ​​​​​​ണ​​​​​​ബി​​​​​​സ്ക​​​​​​റ്റു​​​​​​ക​​​​​​ൾ ഇ​​​​​​ന്ത്യ​​​​​​യി​​​​​​ലേ​​​​​​ക്കു കൊ​​​​​​ണ്ടു​​​​​​വ​​​​​​രു​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്നു.

ഇ​​​​​​ങ്ങ​​​​​​നെ കൊ​​​​​​ണ്ടു​​​​​​വ​​​​​​ന്ന ബി​​​​​​​സ്‌​​​​​​​ക​​​​​​​റ്റ് പെ​​​​​​​ട്ടി​​​​​​​ക​​​​​​​ൾ ഒ​​​​​​​ന്നും ര​​​​​​​ണ്ടു​​​​​​​മാ​​​​​​​യി ത​​​​​​​ല​​​​​​​യി​​​​​​​ൽ ചു​​​​​​​മ​​​​​​​ന്ന് ആ​​​​​​​രും കാ​​​​​​​ണാ​​​​​​​തെ പു​​​​​​​റ​​​​​​​ത്തു ക​​​​​​​ട​​​​​​​ത്തി​​​​​​​ക്കൊ​​​​​​​ടു​​​​​​​ക്കു​​​​​​​മോ​​​​​​​യെ​ന്നു ഷേ​​​​​​​ഖ് മ​​​​​​​സ്താ​​​​​​​നോ​​​​​​​ടു ചോ​​​​​​​ദി​​​​​​​ച്ചു.

അ​യാ​ൾ സ​മ്മ​തി​ച്ചു. അ​​​​​​​ങ്ങ​​​​​​​നെ സ്വ​​​​​​​ർ​​​​​​​ണ ബി​​​​​​​സ്ക​​​​​​​റ്റ് അ​​​​​​​ട​​​​​​​ങ്ങി​​​​​​​യ പെ​​​​​​​ട്ടി​​​​​​​ക​​​​​​​ൾ ഇ​ട​യ്ക്കി​ടെ ക​​​​​​​സ്റ്റം​​​​​​​സി​​​​​​​ന്‍റെ ക​​​​​​​ണ്ണു​​​​​​​വെ​​​​​​​ട്ടി​​​​​​​ച്ചു മ​സ്താ​ൻ പു​​​​​​​റ​​​​​​​ത്തെ​​​​​​​ത്തി​​​​​​​ച്ചു കൊ​​​​​​​ടു​​​​​​​ത്തു. ഇ​​​​​​​തോ​​​​​​​ടെ ഷേ​​​​​​​ഖും മ​​​​​​​സ്താ​​​​​​​നും ത​​​​​​​മ്മി​​​​​​​ലു​​​​​​​ള്ള ബ​​​​​​​ന്ധം വ​​​​​​​ള​​​​​​​ർ​​​​​​​ന്നു. ഒാ​​​​​​​രോ ക​​​​​​​ട​​​​​​​ത്തി​നും ലാ​​​​​​ഭ​​​​​​ത്തി​​​​​​ന്‍റെ പ​​​​​​​ത്തു ശ​​​​​​​ത​​​​​​​മാ​​​​​​​നം ക​​​​​​​മ്മീ​​​​​​​ഷ​​​​​​​ൻ ഷേ​​​​​​​ഖ് മ​​​​​​​സ്താ​​​​​​​നു കൊ​​​​​​​ടു​​​​​​​ത്തി​​​​​​​രു​​​​​​​ന്നു.

ജ​യി​ലി​ലായ ഷേ​ഖ്
ഒ​രി​ക്ക​ൽ ക​ള്ള​ക്ക​ട​ത്തി​ൽ ഷേ​​​​​​​ഖ് മും​​​​​​​ബൈ ക​​​​​​സ്റ്റം​​​​​​സി​​​​​​ന്‍റെ പി​​​​​​​ടി​​​​​​​യി​​​​​​​ൽ​പ്പെ​ട്ടു ജ​യി​ലി​ലാ​യി. ഷേ​​​​​​​ഖ് ജ​​​​​​​ലി​​​​​​​ലാ​​​​​​​യ​​​​​​​തി​​​​​​ന്‍റെ പി​​​​​​റ്റേ​ന്നു​ ഡോ​​​​​​​ക്കി​​​​​​​ൽ ഷേ​​​​​​ഖി​​​​​​ന്‍റെ പേ​​​​​​​രി​​​​​​​ൽ ഒ​​​​​​​രു പെ​​​​​​​ട്ടി വ​​​​​​​​ന്നു.

മ​​​​​​​സ്താ​​​​​​​ൻ ആ ​​​​​​​പെ​​​​​​​ട്ടി ത​ന്ത്ര​പ​ര​മാ​യി പു​​​​​​​റ​​​​​​​ത്തു​​​​​​​ക​​​​​​​ട​​​​​​​ത്തി. തു​​​​​​​റ​​​​​​​ന്നു പോ​​​​​​​ലും നോ​​​​​​​ക്കാ​​​​​​തെ ത​​​​​​​ന്‍റെ ചേ​​​​​​​രി​​​​​​​യി​​​​​​​ലെ വീ​ടി​നു​​​​​​​ള്ളി​​​​​​​ൽ പൂ​​​​​​​ഴ്ത്തി​​​​​​​വ​​​​​​​ച്ചു. മൂ​​​​​​​ന്നു വ​​​​​​​ർ​​​​​​​ഷം ഗാ​​​​​​​ലി​​​​​​​ബ് ഷേ​​​​​​​ഖ് ജ​​​​​​യി​​​​​​ലി​​​​​​ൽ ക​​​​​​ഴി​​​​​​ഞ്ഞു.

ഇ​​​​​​​ത്ര​​​​​​​യും കാ​​​​​​​ലം ആ ​​​​​​​പെ​​​​​​​ട്ടി ഒ​​​​​​​രാ​​​​​​​ളു​​​​​​​മ​​​​​​​റി​​​​​​​യാ​​​​​​​തെ സു​​​​​​​ര​​​​​​​ക്ഷി​​​​​​​ത​​​​​​​മാ​​​​​​​യി മ​​​​​​​സ്താ​​​​​​​ൻ സൂ​​​​​​ക്ഷി​​​​​​ച്ചു. ശി​​​​​​​ക്ഷ ക​​​​​​​ഴി​​​​​​​ഞ്ഞു ജ​യി​ലി​ൽ​നി​ന്ന് ഇ​റ​ങ്ങി​യ ഷേ​​​​​​​ഖ് നേ​​​​​​​രെ വ​​​​​​​ന്ന​​​​​​​തു മ​​​​​​​സ്താ​​​​​​ന്‍റെ അ​​​​​​​ടു​​​​​​​ത്തേ​​​​​​​ക്കാ​​​​​​​യി​​​​​​​രു​​​​​​​ന്നു.


(തു​ട​രും)

തയാറാക്കിയത്: എൻ.എം

 

Related posts

Leave a Comment