ബെ​വ് ക്യൂ ​ആ​പ്പിന് ആ​ളി​ല്ല, ബാറുകളിൽ കച്ചവടം പൊടിപൊടിക്കുന്നു, സ​ർ​ക്കാ​രി​ന്‍റെ ഔ​ട്ട​ലെ​റ്റു​ക​ൾ പൊടിപിടിക്കുന്നു


ഡൊ​മ​നി​ക് ജോ​സ​ഫ്
മാ​ന്നാ​ർ:​സം​സ്ഥാ​ന സ​ർ​ക്കാ​ർ മ​ദ്യ​വി​ത​ര​ണ​ത്തി​നാ​യി ക​ഴി​ഞ്ഞ ജൂ​ണ്‍ മു​ത​ൽ ഏ​ർ​പ്പെ​ടു​ത്തി​യ മൊ​ബൈ​ൽ ആ​പ്പ് ആ​ർ​ക്കും വേ​ണ്ടാ​താ​യി. തു​ട​ക്ക​ത്തി​ൽ ഒ​രു ദി​വ​സം നാ​ല് ല​ക്ഷം പേ​ർ​ക്ക് വ​രെ ആ​പ്പ് ന​ൽ​കി​യി​രു​ന്നു.

​എ​ന്നാ​ൽ ഇ​പ്പോ​ൾ 25,000 ൽ ​താ​ഴെ ആ​ൾ​ക്കാ​ർ മാ​ത്ര​മെ ആ​പ്പ് ഉ​പ​യോ​ഗി​ക്കു​ന്നു​ള്ളു. സ​ന്പൂ​ർ​ണ ലേ​ക്ഡൗ​ണി​ന് ശേ​ഷം കേ​ര​ള​ത്തി​ൽ ഏ​റെ ച​ർ​ച്ച ചെ​യ്യ​പ്പെ​ട്ട​ത് മ​ദ്യ​ശാ​ല​ക​ൾ എ​ന്ന് തു​റ​ക്കു​മെ​ന്ന​ത് സം​ബ​ന്ധി​ച്ചാ​യി​രു​ന്നു.​

ഏ​റെ ത​യ്യാ​റെ​ടു​പ്പു​ക​ൾ ന​ട​ത്തി​യ​ശേ​ഷ​മാ​ണ് സം​സ്ഥാ​ന​ത്ത് മ​ദ്യ​ശാ​ല​ക​ളി​ൽ നി​ന്നും മ​ദ്യം ആ​പ്പു​വ​ഴി വി​ത​ര​ണം ചെ​യ്യു​വാ​ൻ തീ​രു​മാ​നി​ച്ച​ത്.​
മ​ദ്യം ബു​ക്ക് ചെ​യ്യു​ന്പോ​ൾ കൂ​ടു​ത​ലും ബാ​റു​ക​ളി​ലേ​ക്കാ​ണ്

ല​ഭി​ക്കു​ന്ന​തെ​ന്നും വീ​ടി​ന് സ​മീ​പ​ത്തു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ നി​ന്ന് ല​ഭി​ക്കു​ന്നി​ല്ലെ​ന്ന ആ​ക്ഷേ​പം ആ​പ്പി​നെ കു​റി​ച്ച് ഉ​യ​ർന്നു.​തു​ട​ർ​ന്ന് ആ​പ്പ് പ​രി​ഷ്ക്ക​രി​ച്ച് പി​ൻ​കോ​ഡ് സ​ഹി​തം ബു​ക്ക് ചെ​യ്യു​ന്പോ​ൾ പ​ത്ത് കി​ലോ​മീ​റ്റ​വ​രെ അ​ക​ല​ത്തി​ലു​ള്ള ബാ​റു​ക​ളു​ടെ​യും

ബി​വ​റേ​ജ​സ് ഒ​ട്ട്ലെ​റ്റു​ക​ളു​ടെ​യും പേ​രു​ക​ൾ വ​രു​ന്ന​തി​ൽ നി​ന്ന് സൗ​ക​ര്യ​പ്ര​ദ​മാ​യ​ത് തെ​രെ​ഞ്ഞെ​ടു​ക്കാ​മെ​ന്ന ത​ര​ത്തി​ലാ​യി.​ഇ​ത്ത​രം മാ​റ്റ​ങ്ങ​ളും മ​റ്റും ആ​പ്പി​ൽ മാ​റി മാ​റി പ​രീ​ക്ഷി​ച്ച്

നി​ല​നി​ർ​ത്തി​യെ​ങ്കി​ലും ആ​പ്പി​ല്ലാ​തെ ത​ന്നെ ബാ​റു​ക​ളി​ൽ നി​ന്ന് തു​ട​ക്ക​ത്തി​ൽ ത​ന്നെ മ​ദ്യം ല​ഭി​ച്ചി​രു​ന്നു.​ആ​പ്പി​നെ ആ​ശ്ര​യി​ക്കാ​തെ മ​ദ്യം യ​ഥേ​ഷ്ടം ല​ഭി​ക്കു​മെ​ന്നാ​താ​യ​തോ​ടെ മ​ദ്യ​പ​ൻ​മാ​ർ ആ​പ്പി​നെ ആ​ശ്ര​യി​ക്കാ​തെ​യാ​യി.​

പൊല്ലാപ്പായി!
ബാ​റു​ക​ളി​ൽ ക​ച്ച​വ​ടം പൊ​ടി​പൊ​ടി​ച്ച​പ്പോ​ൾ സ​ർ​ക്കാ​രി​ന്‍റെ ഒൗ​ട്ട​ലെ​റ്റു​ക​ളി​ൽ ക​ച്ച​വ​ടം ത​ന്നെ ഇ​ല്ലാ​താ​യി. ഇ​വി​ടെ ആ​പ്പു​ള്ള​വ​ർ​ക്ക് മാ​ത്ര​മേ തു​ട​ക്ക​ത്തി​ൽ മ​ദ്യം ല​ഭി​ച്ചി​രു​ന്നു​ള്ളു.​

എ​ന്നാ​ൽ ഇ​വി​ടേ​ക്ക് ആ​രും എ​ത്തി​നോ​ക്കാ​താ​യ​തോ​ടെ ഇ​പ്പോ​ൾ ബെ​വോ​കോ ഒൗ​ട്ട​ലെ​റ്റു​ക​ളി​ലും ആ​പ്പി​ല്ലാ​തെ മ​ദ്യം ന​ൽ​കി തു​ട​ങ്ങി.​ഒ​രു മ​ദ്യ​വി​ൽ​പ്പ​ന കേ​ന്ദ്ര​ത്തി​ൽ

ശ​രാ​ശ​രി 400 പേ​ർ​ക്ക് വ​രെ ലൂ​ട​ടെ മ​ദ്യം ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​ന​മാ​ണ് ഒ​രു​ക്കി​യി​രു​ന്നെ​ങ്കി​ലും ഇ​പ്പോ​ൾ ഒ​രു കേ​ന്ദ്ര​ത്തി​ൽ 50 ൽ ​താ​ഴെ മാ​ത്ര​മേ ആ​പ്പി​ലൂ​ടെ ബു​ക്ക് ചെ​യ്യു​ന്നു​ള്ളു.​

എ​ങ്ങ​നെ​യെ​ങ്കി​ലും ആ​ർ​ക്കെ​ങ്കി​ലും കൊ​ടു​ത്ത് വി​റ്റ​ഴി​ച്ചാ​ൽ മ​തി​യെ​ന്ന രീ​തി​യി​ലാ​ണ് ബാ​റു​ട​മ​ക​ൾ.​ മ​ദ്യ​ത്തി​ന്‍റെ കൂ​ടി​യ വി​ല​യും മ​ദ്യം വാ​ങ്ങു​വാ​ൻ സാ​ധ​ര​ണ​ക്കാ​രു​ടെ പ​ക്ക​ൽ പ​ണ​മി​ല്ലാ​ത്ത​തും ഇ​തി​ന്‍റെ വി​ൽ​പ്പ​ന​യെ ത​ന്നെ സാ​ര​മാ​യി ബാ​ധി​ച്ച​തും ആ​പ്പി​ന് പൊ​ല്ലാ​പ്പാ​യി.

​ഇ​തോ​ടെ ഏ​റെ കൊ​ട്ടി​ഘോ​ഷി​ച്ച് കൊ​ണ്ടു​വ​ന്ന മ​ദ്യ​വി​ൽ​പ്പ​ന​യി​ൽ ആ​പ്പി​ന്‍റെ പ്ര​സ​ക്തി ത​ന്നെ ഇ​ല്ലാ​താ​യി​രി​ക്കു​ക​യാ​ണ്.​ബാ​റു​ക​ൾ തു​റ​ക്കു​ന്ന​തോ​ടെ ആ​പ്പു​ള്ള​വ​ർ​ക്ക് ബെ​വ്കോ ഒൗ​ട്ട് ലെറ്റുക​ളി​ൽ നി​ന്നും ക്യൂ​വി​ല്ലാ​തെ മ​ദ്യം ന​ൽ​കു​ന്ന സം​വി​ധാ​ന​ത്തി​ലേ​ക്ക് മാ​റ്റാനാ​ണ് സ​ർ​ക്കാ​ർ ശ്ര​മം.

Related posts

Leave a Comment