ന​ല്ല​വ​നാ​യ ഡോ​ൺ!വ​ള​ഞ്ഞ വ​ഴി​ക​ളി​ലൂ​ടെ പ​ണം വാ​രി​ക്കൂ​ട്ടുമ്പോഴും ഒരുഭാഗം പാവങ്ങൾക്കായി മാറ്റിവെച്ച നല്ലവനായ അ​ധോ​ലോ​ക നാ​യ​ക​ൻ

വ​ള​ഞ്ഞ വ​ഴി​ക​ളി​ലൂ​ടെ പ​ണം വാ​രി​ക്കൂ​ട്ടി​യെ​ങ്കി​ലും അ​തി​ലൊ​രു ഭാ​ഗം പാ​വ​ങ്ങ​ൾ​ക്കാ​യി ചെ​ല​വ​ഴി​ച്ച​തു വ​ഴി​യാ​ണ് പ​ല​ർ​ക്കും വ​ര​ദ​രാ​ജ മു​ത​ലി​യാ​ർ എ​ന്ന അ​ധോ​ലോ​ക നാ​യ​ക​ൻ ന​ല്ല​വ​നാ​യി മാ​റി​യ​ത്. സി‌​എ​സ്‌​ടി‌​എ​മ്മി​നു സ​മീ​പം സ്ഥി​തി ചെ​യ്യു​ന്ന ബി​സ്മി​ല്ല ഷാ ​ബാ​ബ​യി​ലെ ദ​ർ​ഗ​യി​ൽ വ​ര​ദ​രാ​ജ മു​ത​ലി​യാ​ർ ദ​രി​ദ്ര​ർ​ക്കു ഭ​ക്ഷ​ണം ന​ൽ​കു​ക പ​തി​വാ​യി​രു​ന്നു. ഇ​തു സാ​ധാ​ര​ണ​ക്കാ​ർ​ക്കി​ട​യി​ൽ വ​ര​ദ​രാ​ജ​നു വ​ലി​യ പ്ര​തി​ച്ഛാ​യ സ​മ്മാ​നി​ച്ചു. ഇ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ൾ ഈ ​ദ​ർ​ഗ​യി​ൽ ദ​രി​ദ്ര​ർ​ക്കു ഭ​ക്ഷ​ണം ന​ൽ​കു​ന്നു​ണ്ട്. അ​ക്കാ​ല​ത്തു വ​ള​രെ പ്ര​സി​ദ്ധ​മാ​യി​രു​ന്ന ഗ​ണേ​ഷ് ച​തു​ർ​ഥി വേ​ള​യി​ൽ മാ​തു​ങ്ക സ്റ്റേ​ഷ​നു സ​മീ​പ​മു​ള്ള ഗ​ണേ​ഷ് പ​ന്ത​ലു​ക​ൾ​ക്ക് അ​ദ്ദേ​ഹം വ​ഴി​പാ​ടു​ക​ൾ ന​ൽ​കി. വി​ദൂ​ര സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രും സെ​ലി​ബ്രി​റ്റി​ക​ളും ഈ ​പ​ന്ത​ൽ സ​ന്ദ​ർ​ശി​ക്കു​മാ​യി​രു​ന്നു. മും​ബൈ​യെ വി​റ​പ്പി​ച്ചു നി​യ​മ വി​രു​ദ്ധ മാ​ർ​ഗ​ത്തി​ലൂ​ടെ സ​ഞ്ച​രി​ച്ചും ഗു​ണ്ടാ​പ്പ​ട​യെ കൂ​ടെ​ക്കൂ​ട്ടി​യും ദ​ക്ഷി​ണേ​ന്ത്യ​ക്കാ​രു​ടെ ര​ക്ഷ​ക​നാ​യും ഹാ​ജി മ​സ്താ​ന്‍റെ​യും ക​രിം​ലാ​ല​യു​ടെ​യും അ​ടു​ത്ത സു​ഹൃ​ത്താ​യും മു​ന്നോ​ട്ടു​പോ​യ വ​ര​ദ​രാ​ജ​ൻ ത​ന്‍റേ​താ​യ ഒ​രു ഇ​രി​പ്പി​ടം മും​ബൈ മ​ഹാ​ന​ഗ​ര​ത്തി​ൽ സൃ​ഷ്ടി​ച്ചെ​ടു​ത്തു. ചെ​റി​യ…

Read More

മു​ത​ലി​യാ​രെ പി​ടി​ച്ച മ​സ്താ​ൻ!ആ​ദ്യ​ത്തെ ധാ​രാ​വി

അ​ക്കാ​ല​ത്തു മ​സ്താ​ൻ ഒ​രു ഡോ​ൺ ആ​യി വ​ള​ർ​ന്നു​ക്കൊ​ണ്ടി​രി​ക്കു​ന്ന സ​മ​യമാ​ണ്. ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യൊ​ക്കെ മ​സ്താ​നു ന​ല്ല ബ​ന്ധം. ആ​ന്‍റി​ന മോ​ഷ​ണ​ക്കേ​സി​ൽ ത​മി​ഴ്നാ​ട്ടു​കാ​ര​ൻ ഒ​രാ​ൾ ദി​വ​സ​ങ്ങ​ളാ​യി ക​സ്റ്റം​സ് ക​സ്റ്റ​ഡി​യി​ൽ മ​ർ​ദ​ന​മേ​റ്റു ക​ഴി​യു​ന്നു എ​ന്നു കേ​ട്ട​തോ​ടെ മ​സ്താ​ന്‍റെ ത​മി​ഴ് സ്നേ​ഹം ഉ​ണ​ർ​ന്നു. അ​യാ​ളെ കാ​ണ​ണ​മെ​ന്നു തോ​ന്നി.മ​സ്താ​ൻ നേ​രെ വ​ര​ദ​രാ​ജ​യെ തേ​ടി​യെ​ത്തി. ലോ​ക്ക​പ്പി​ൽ വ​ര​ദ​രാ​ജ​നെ ക​ണ്ട​തും മ​സ്താ​ൻ ത​മി​ഴി​ൽ ഒ​രു ചോ​ദ്യം. ” വ​ണ​ക്കം ത​ലൈ​വ​രെ.. സൗ​ഖ്യ​മാ..’ മ​സ്താ​ന്‍റെ ആ ​ചോ​ദ്യ​ത്തി​നു മു​ന്നി​ൽ മു​ത​ലി​യാ​ർ വീ​ണു. ക​സ്റ്റം​സി​ന്‍റെ പി​ടി​യി​ൽ​നി​ന്നും വ​ര​ദ​രാ​ജ​നെ മ​സ്താ​ൻ ര​ക്ഷി​ച്ചു. ഇ​ത്ര​യും മ​ർ​ദ​നം കി​ട്ടി​യി​ട്ടും ഒ​ന്നും വെ​ളി​പ്പെ​ടു​ത്താ​തെ നി​ൽ​ക്കു​ന്ന വ​ര​ദ​രാ​ജ​യെ ഒ​പ്പം​കൂ​ട്ടാ​ൻ പ​റ്റി​യ ആ​ളാ​ണെ​ന്നു മ​സ്താ​നു തോ​ന്നി. ജീ​വി​ത​ത്തി​ലെ നി​ർ​ണാ​യ​ക ഘ​ട്ട​ത്തി​ൽ ത​നി​ക്കു തു​ണ​യാ​യ മ​സ്താ​നെ മു​ത​ലി​യാ​ർ​ക്കും ന​ന്നാ​യി ബോ​ധി​ച്ചു. ഇ​രു​വ​രു​ടെ​യും ത​മി​ഴ് ബ​ന്ധം ഈ ​സൗ​ഹൃ​ദം ഊ​ട്ടി​യു​റ​പ്പി​ച്ചു. ലോ​ക്ക​പ്പി​ൽ​നി​ന്ന് ഇ​റ​ങ്ങി​യ ആ ​നി​മി​ഷം മു​ത​ൽ മ​സ്താ​നു​വേ​ണ്ടി മു​ത​ലി​യാ​ർ നി​ല​കൊ​ണ്ടു.…

Read More

വ​ര​ദ​രാ​ജ മു​ത​ലി​യാ​ർ; ഹാ​ജി മ​സ്താ​ൻ എ​ന്ന ഗോ​ഡ് ഫാ​ദ​റി​ന്‍റെ ത​ണ​ലി​ൽ  വളർന്ന വ​ര​ദ ഭാ​യ്എന്ന ഡോൺ;സിനിമാക്കാരുടെ ഇഷ്ടകഥാപാത്രം

ഹാ​ജി മ​സ്താ​ന്‍റെ കാ​ല​ത്തു​ത​ന്നെ മും​ബൈ അ​ധോ​ലോ​ക​ത്തി​ൽ വേ​രൂ​ന്നി​യ മ​റ്റൊ​രു ത​മി​ഴ്നാ​ട്ടു​കാ​ര​നാ​ണ് വ​ര​ദ​രാ​ജ മു​ത​ലി​യാ​ർ. ത​മി​ഴ്നാ​ട്ടു​കാ​ര​നാ​യ ഹാ​ജി മ​സ്താ​ന്‍റെ പ​രി​ഗ​ണ​ന​യും സൗ​ഹൃ​ദ​വും സ്നേ​ഹ​വും ആ​വോ​ളം ല​ഭി​ച്ച മ​റ്റൊ​രു ത​മി​ഴ്നാ​ട്ടു​കാ​ര​ൻ. ശ​രി​ക്കും മു​ത​ലി​യാ​രെ വ​ള​ർ​ത്തി​യ​തു ഹാ​ജി മ​സ്താ​ൻ ആ​ണെ​ന്നു പ​റ​യാം. മും​ബൈ അ​ധോ​ലോ​ക​ത്തി​ലെ ര​ണ്ടാ​മ​ത്തെ ത​മി​ഴ് ഡോ​ൺ. ഹാ​ജി മ​സ്താ​ൻ എ​ന്ന ഗോ​ഡ് ഫാ​ദ​റി​ന്‍റെ ത​ണ​ലി​ൽ വ​ള​ർ​ന്നു വ​ലു​താ​യ വ​ര​ദ​രാ​ജ​ൻ പ്ര​ത്യു​പ​കാ​ര​മാ​യി ഹാ​ജി മ​സ്താ​ന്‍റെ ച​ങ്കാ​യി മാ​റി. വ​ര​ദ ഭാ​യ് എ​ന്നു മും​ബൈ അ​ധോ​ലോ​കം ബ​ഹു​മാ​ന​ത്തോ​ടെ വി​ളി​ച്ച ന​ല്ല​വ​നാ​യ ഡോ​ൺ എ​ന്നു വി​ശേ​ഷി​പ്പി​ക്കാ​വു​ന്ന ക്രി​മി​ന​ൽ. സി​നി​മ​ക​ളി​ലെ താ​രം!വ​ര​ദ​രാ​ജ​ന്‍റെ ജീ​വി​തം പ്ര​മേ​യ​മാ​ക്കി വി​വി​ധ ഭാ​ഷ​ക​ളി​ൽ നി​ര​വ​ധി സി​നി​മ​ക​ൾ പി​റ​ന്നു. ക​മ​ല​ഹാ​സ​ന്‍റെ നാ​യ​ക​ൻ ഇ​തി​നു​ദാ​ഹ​ര​ണം. ഏ​റ്റ​വും കൂ​ടു​ത​ൽ സി​നി​മ​ക​ൾ​ക്കു പ്ര​മേ​യ​മാ​യ അ​ധോ​ലോ​ക നേ​താ​വ് വ​ര​ദ​രാ​ജ​ന്‍ ആ​യി​രു​ന്നെ​ന്നു പ​റ​യാം. വ​ര​ദ​രാ​ജ മു​ത​ലി​യാ​രു​ടെ കാ​ല​ത്തു ത​ന്നെ​യാ​ണ് ഹാ​ജി മ​സ്താ​നും ക​രിം ലാ​ല​യും അ​ധോ​ലോ​കം വാ​ണ​ത്. മും​ബൈ…

Read More

സൈ​ക്കി​ൾ പ​ണി​ക്കു വ​ന്ന മ​സ്താ​ൻ! പിന്നെ എല്ലാവരേയും അസൂയപ്പെടുത്തുന്ന വളർച്ച; അറബ് ഷേഖിനെ പരിചയപ്പെട്ടതു മുതലുള്ള വളർച്ചയുടെ പടവുകൾ ഇങ്ങനെ…

1926 മാ​​​​​​​ർ​​​​​​​ച്ച് ഒ​​​​​​​ന്നി​​​​​​​ന് ത​​​​​​​മി​​​​​​​ഴ്‌​​​​​​​നാ​​​​​​​ട്ടി​​​​​​​ലെ ക​​​​​​ട​​​​​​ലൂ​​​​​​രി​​​​​​ലാ​​​​​​ണ് മ​​​​​​​സ്താ​​​​​​​ൻ മി​​​​​​​ർ​​​​​​​സ എ​​​​​​​ന്ന ഹാ​​​​​​​ജി മ​​​​​​​സ്താ​​​​​​​ന്‍റെ ജ​​​​​​​ന​​​​​​​നം. എ​​​​​​​ട്ടാ​​​​​​​മ​​​​​​​ത്തെ വ​​​​​​​യ​​​​​​​സി​​​​​​​ൽ ബോം​​​​​​​ബെ​​​​​​​യി​​​​​​​ൽ അ​​​​​​ച്ഛ​​​​​​ൻ ഹൈ​​​​​​ദ​​​​​​ർ മി​​​​​​ർ​​​​​​സ​​​​​​യോ​​​​​​ടൊ​​​​​​പ്പം ജോ​​​​​​​ലി ചെ​​​​​​​യ്യാ​​​​​​​നാ​​​​​​​യി വ​​​​​​​ന്ന​താ​ണ് മ​സ്താ​ൻ. അ​ന്നു മ​​​​​​​സ്താ​​​​​​​ന്‍റെ അ​​​​​​​ച്ഛ​​​​​​​നു ബോം​​​​​​​ബെ​​​​​​​യി​​​​​​​ലെ ക്രാ​​​​​​​ഫോ​​​​​​​ർ​​​​​​​ഡ് മാ​​​​​​​ർ​​​​​​​ക്ക​​​​​​​റ്റി​​​​​​​ൽ സൈ​​​​​​​ക്കി​​​​​​​ൾ റി​​​​​​​പ്പ​​​​​​​യ​​​​​​​ർ ഷോ​​​​​​​പ്പു​​​​​​​ണ്ട്. ആ​​​​​​​ദ്യ​​​​​​​ത്തെ ഒ​​​​​​​രു പ​​​​​​​ത്തു ​​​​​​കൊ​​​​​​​ല്ലം അ​​​​​​​ച്ഛ​​​​​​​നെ സ​​​​​​​ഹാ​​​​​​​യി​​​​​​​ച്ചു​​​​​​​കൊ​​​​​​​ണ്ട് ആ ​​​​​​​ക​​​​​​​ട​​​​​​​യി​​​​​​​ൽ നി​​​​​​​ന്നു. അ​തി​നി​ടെ, മ​​​​​​​സ്താ​​​​​​​ൻ ഹി​​​​​​​ന്ദി​​​​​​​യും മ​​​​​​​റാ​​​​​​​ത്തി​​​​​​​യും അ​​​​​​ട​​​​​​ക്കം പ​​​​​​ല ഭാ​​​​​​ഷ​​​​​​ക​​​​​​ളും പ​​​​​​​ഠി​​​​​​​ച്ചെ​​​​​​​ടു​​​​​​​ത്തു. മ​​​​​​​സ്താ​​​​​​​ൻ രാ​വി​ലെ മു​ത​ൽ രാ​ത്രി​വ​രെ ക​​​​​​​ട​​​​​​​യി​​​​​​​ൽ ക​​​​​​​ഴി​​​​​​​ച്ചു​​​​​​​കൂ​​​​​​​ട്ടു​മാ​യി​രു​ന്നു. ചെ​​​​​​റു​​​​​​പ്പം മു​​​​​​ത​​​​​​ൽ ആ​​​​​​ഡം​​​​​​ബ​​​​​​ര​​​​​​ത്തോ​​​​​​ടു വ​​​​​​ലി​​​​​​യ ക​​​​​​ന്പ​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്നു മ​​​​​​സ്താ​​​​​​ന്. ന​​​​​​ല്ല വൃ​​​​​​ത്തി​​​​​​യാ​​​​​​യി ന​​​​​​ട​​​​​​ക്കാ​​​​​​നും ആ​​​​​​ഷ്പു​​​​​​ഷ് ജീ​​​​​​വി​​​​​​തം ന​​​​​​യി​​​​​​ക്കാ​​​​​​നും അ​തി​യാ​യ ആ​ഗ്ര​ഹം. ക​​​​​​ട​​​​​​യി​​​​​​ലി​​​​​​രു​​​​​​ന്നു ജോ​​​​​​ലി ചെ​​​​​​യ്യു​​​​​​ന്പോ​​​​​​ഴും ക​​​​​​ട​​​​​​യ്ക്കു മു​​​​​​ന്നി​​​​​​ലൂ​​​​​​ടെ പോ​​​​​​കു​​​​​​ന്ന ആ​​​​​​ഡം​​​​​​ബ​​​​​​ര വാ​​​​​​ഹ​​​​​​ന​​​​​​ങ്ങ​​​​​​ളി​​​​​​ലും സ​​​​​​ന്പ​​​​​​ന്ന​​​​​​രി​​​​​​ലും മ​​​​​​സ്താ​​​​​​ന്‍റെ ക​​​​​​ണ്ണു​​​​​​ട​​​​​​ക്കി​യി​രു​ന്നു. എ​​​​​​ന്നെ​​​​​​ങ്കി​​​​​​ലു​​​​​​മൊ​​​​​​രു നാ​​​​​​ൾ അ​​​​​​വ​​​​​​രെ​​​​​​പ്പോ​​​​​​ലെ ത​​​​​​നി​​​​​​ക്കും ആ​​​​​​കാ​​​​​​ൻ ക​​​​​​ഴി​​​​​​യു​​​​​​മെ​​​​​​ന്നു മ​സ്താ​ൻ പ്ര​തീ​ക്ഷി​ച്ചി​രു​ന്നു. ആ ​​​​​​പ്ര​​​​​​തീ​​​​​​ക്ഷ വെ​റു​തെ​യാ​യി​ല്ല എ​​​​​​ന്നു…

Read More

ആരാണ് ഹാജി മസ്താൻ? അധോലോക നേതാക്കളുടെ ജീവിതം; അസാധാരണ സംഭവങ്ങൾ…

അ​ധോ​ലോ​കം… സാ​ധാ​ര​ണ​ക്കാ​ര​ൻ എ​ന്നും വി​സ്മ​യ​ത്തോ​ടെ​യാ​ണ് അ​ധോ​ലോ​ക​ത്തെ​ക്കു​റി​ച്ചു കേ​ട്ടി​ട്ടു​ള്ള​ത്. ആ ​ഇ​രു​ണ്ട ലോ​ക​ത്തു ന​ട​ക്കു​ന്ന സം​ഭ​വ​ങ്ങ​ൾ അ​വ​നെ​ന്നും ആ​കാം​ക്ഷ​യാ​ണ്. അ​തു​കൊ​ണ്ടാ​ണ് അ​ധോ​ലോ​ക നേ​താ​ക്ക​ളു​ടെ ക​ഥ​ക​ൾ​ക്കു സി​നി​മ​ക​ളി​ലും നോ​വ​ലു​ക​ളി​ലു​മൊ​ക്കെ വ​ലി​യ ഇ​ടം​കി​ട്ടി​യ​ത്. അ​ധോ​ലോ​ക നാ​യ​ക​രെ വീ​ര​ശൂ​ര​പ​രാ​ക്ര​മി​ക​ളാ​യി അ​വ​ത​രി​പ്പി​ക്കു​ന്ന നി​ര​വ​ധി സി​നി​മ​ക​ൾ ഇ​റ​ങ്ങി​യി​ട്ടു​ണ്ട്. പോ​ലീ​സ്- അ​ധോ​ലോ​ക പോ​രാ​ട്ട​ങ്ങ​ളും അ​ധോ​ലോ​ക സം​ഘ​ങ്ങ​ൾ ത​മ്മി​ലു​ള്ള പോ​രാ​ട്ട​ങ്ങ​ളു​മൊ​ക്കെ നി​റം പി​ടി​പ്പി​ച്ച ക​ഥ​ക​ളാ​യി ഇ​പ്പോ​ഴും സ​മൂ​ഹ​ത്തി​ൽ പ്ര​ച​രി​ക്കാ​റു​ണ്ട്. രാ​ജ്യ​ത്തെ അ​ധോ​ലോ​ക​ങ്ങ​ളെ അ​ട​ക്കി​വാ​ണ ചി​ല​രു​ടെ ജീ​വി​തം പ​രി​ശോ​ധി​ക്കു​ക​യാ​ണ് ഈ ​പ​ര​ന്പ​ര. ഹാ​ജി മ​സ്താ​ൻ എ​ന്ന ഡോ​ൺ! ഇ​ന്ത്യ​യി​ലെ അ​ധോ​ലോ​കം എ​ന്നു പ​റ​ഞ്ഞാ​ൽ അ​തു മും​ബൈ അ​ധോ​ലോ​ക​മാ​ണ്. നാ​ടി​നു പേ​ടി സ്വ​പ്ന​മാ​യി മും​ബൈ അ​ധോ​ലോ​ക​ത്തെ മാ​റ്റി​യ​തി​നു നേ​തൃ​ത്വം വ​ഹി​ച്ച​വ​ർ പ​ല​രു​ണ്ട്. ഇ​വ​രെ​ല്ലാം മ​ഹാ​രാ​ഷ്‌​ട്ര​ക്കാ​ര​നാ​ണെ​ന്നു ക​രു​ത​രു​ത്. മ​റു​നാ​ട്ടി​ൽ​നി​ന്നു മും​ബൈ​യി​ലെ​ത്തി സാ​മ്രാ​ജ്യം പ​ടു​ത്തു​യ​ർ​ത്തി​യ​വ​രാ​ണ് ഈ ​ഡോ​ണു​ക​ളി​ൽ പ​ല​രും. ആ​ദ്യ​ത്തെ മും​ബൈ അ​ധോ​ലോ​ക ഡോ​ൺ എ​ന്നു വി​ളി​ക്കാ​വു​ന്ന​യാ​ൾ ഹാ​ജി മ​സ്താ​ൻ ആ​ണ്. ത​മി​ഴ്നാ​ട്ടു​കാ​ര​നാ​യി​രു​ന്നു ഹാ​ജി…

Read More