ആശുപത്രി അധികൃതരുടെ വാശി! ആധാര്‍ ഇല്ലാത്തതിനാല്‍ ചികിത്സ നിഷേധിച്ചു; യുവതി ആശുപത്രി വരാന്തയില്‍ പ്രസവിച്ചു; സംഭവത്തെക്കുറിച്ച് ഭര്‍ത്താവ് പറയുന്നത് ഇങ്ങനെ…

ന്യൂ​ഡ​ൽ​ഹി: ആ​ധാ​ർ ഇ​ല്ലെ​ന്ന കാ​ര​ണ​ത്താ​ൽ ചി​കി​ത്സ നി​ഷേ​ധി​ക്കപ്പെട്ട യു​വ​തി ആ​ശു​പ​ത്രി വ​രാ​ന്ത​യി​ൽ പ്ര​സ​വി​ച്ചു. ഡ​ൽ​ഹി​ക്ക​ടു​ത്ത് ഗു​രു​ഗ്രാ​മി​ലെ സി​വി​ൽ ആ​ശു​പ​ത്രി​യി​ലാ​ണു സം​ഭ​വം. മു​ന്നി എ​ന്ന 25കാ​രി​യാ​യ യു​വ​തി​ക്കാ​ണ് ദു​ര​വ​സ്ഥ​യു​ണ്ടാ​യ​ത്. ആ​ധാ​ർ ഇ​ല്ലെ​ന്ന കാ​ര​ണ​ത്താ​ൽ പ്ര​സ​വ​ത്തി​നു മു​ന്പു​ള്ള അ​ൾ​ട്രാ സൗ​ണ്ട് സ്കാ​നിംഗ് ന​ട​ത്താ​ൻ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ത​യാ​റാ​യി​ല്ല.

മു​ന്നി​യു​ടെ കൈ​വ​ശം ത​ന്‍റെ ആ​ധാ​ർ ന​ന്പ​ർ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ആ​ധാ​ർ കാ​ർ​ഡി​ന്‍റെ പ​ക​ർ​പ്പു ത​ന്നെ വേ​ണ​മെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ വാ​ശിപി​ടി​ച്ചു. ആ​ധാ​ർ ഇ​ല്ലെ​ന്ന ഒ​റ്റ​ക്കാ​ര​ണ​ത്താ​ലാ​ണ് ത​ന്‍റെ ഭാ​ര്യ​യെ ഡോ​ക്ട​ർ​മാ​ർ ആ​ശു​പ​ത്രി​യി​ൽ അ​ഡ്മി​റ്റ് ചെ​യ്യാ​തി​രു​ന്ന​തെ​ന്ന് ഭ​ർ​ത്താ​വ് ബ​ബ്ലു​വും പ​റ​യു​ന്നു.

യാ​തൊ​രു വി​ധ​ത്തി​ലു​ള്ള വൈ​ദ്യ​സ​ഹാ​യ​വും ലഭിക്കാ​തെ​യാ​ണ് അ​ത്യാ​ഹി​ത വാ​ർ​ഡി​ന്‍റെ വ​രാ​ന്ത​യി​ൽ മു​ന്നി ഒ​രു പെ​ണ്‍കു​ഞ്ഞി​ന് ജ​ൻ​മം ന​ൽ​കി​യ​ത്. ഭാ​ര്യ വേ​ദ​ന കൊ​ണ്ട് അ​ല​റി​ക്ക​ര​യു​ന്പോ​ൾ ത​നി​ക്കു നി​സ​ഹാ​യ​നാ​യി നോ​ക്കിനി​ൽ​ക്കാ​നേ ക​ഴി​ഞ്ഞു​ള്ളു​വെ​ന്നും ഒ​രാ​ൾ പോ​ലും തി​രി​ഞ്ഞു നോ​ക്കി​യി​ല്ലെ​ന്നും ബ​ബ്ലു പ​റ​ഞ്ഞു.

സം​ഭ​വ​ത്തി​ൽ ത​ങ്ങ​ൾ​ക്ക് ആ​രോ​ടും പ​രാ​തി​യി​ല്ലെ​ന്നു പ​റ​ഞ്ഞ് മു​ന്നി​യും കു​ടും​ബ​വും ആ​ശു​പ​ത്രി വി​ട്ടെ​ങ്കി​ലും, ഗു​രു​ഗ്രാം പ്രി​ൻ​സി​പ്പ​ൽ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഒ​രു ഡോ​ക്ട​റെ​യും സ്റ്റാ​ഫ് ന​ഴ്സി​നെ​യും സ​സ്പെ​ൻഡ് ചെ​യ്തി​ട്ടു​ണ്ട്. ഗു​രു​ഗ്രാ​മി​ലെ ശീത്ള കോ​ള​നി നി​വാ​സി​യാണ് യുവതി.

Related posts