എഎഫ്സി അണ്ടർ-16 ചാന്പ്യൻഷിപ്പിന് ഇന്ത്യ യോഗ്യത നേടി

ന്യൂഡൽഹി: ഏഷ്യൻ ഫുട്ബോൾ കോണ്‍ഫെഡറേഷൻ അണ്ടർ ചാന്പ്യൻഷിന് ഇന്ത്യ യോഗ്യത നേടി. അടുത്ത വർഷം മലേഷ്യയിലാണ് എഎഫ്സി അണ്ടർ-16 ചാന്പ്യൻഷിപ്പ്. കഠ്മണ്ഡുവിൽ നടന്ന യോഗ്യത മത്സരത്തിൽ ഗ്രൂപ്പിൽ രണ്ടാമത് എത്തിയാണ് ഇന്ത്യ നേട്ടം കൈവരിച്ചത്.

പത്ത് ഗ്രൂപ്പുകളിൽനിന്നായി 16 ടീമുകളാണ് ചാന്പ്യൻഷിപ്പിന് യോഗ്യത നേടുന്നത്. രണ്ടാം സ്ഥാനത്ത് എത്തുന്ന മികച്ച ആറു ടീമുകളിൽ ഒന്നായാണ് ഇന്ത്യ യോഗ്യത നേടിയത്. സെപ്റ്റംബർ 24ന് ഇന്ത്യയുടെ ഗ്രൂപ്പ് മത്സരങ്ങൾ പൂർത്തിയായിരുന്നു. മറ്റു ഗ്രൂപ്പുകളുടെ മത്സര ഫലങ്ങൾക്കായി ഇന്ത്യ കാത്തിരിക്കുകയായിരുന്നു.

Related posts