ഹോക്കിയിൽ വെസ്റ്റേണ്‍ ഓസ്ട്രേലിയയെ പരാജയപ്പെടുത്തി ഇന്ത്യ എ ടീം

പെർത്ത്: ഓസ്ട്രേലിയൻ ഹോക്കി ലീഗിൽ വെസ്റ്റേണ്‍ ഓസ്ട്രേലിയയെ പരാജയപ്പെടുത്തി ഇന്ത്യൻ എ ടീം. പെർത്തിൽ നടന്ന മത്സരത്തിൽ 4-1 നാണ് ഇന്ത്യ ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയത്.

അമിൻ ഖുറേഷി, അഫ്സൽ യൂസഫ്, അമിത് രോഹിദാസ്, തൽവിന്ദർ സിംഗ് എന്നിവരാണ് ഇന്ത്യയ്ക്കായി ഗോളുകൾ നേടിയത്. 56-ാം മിനിറ്റിൽ ലിയാണ്‍ ഫ്ലിനാണ് ഓസ്ട്രേലിയയുടെ ആശ്വാസ ഗോൾ നേടിയത്. ശനിയാഴ്ച നടക്കുന്ന മത്സരത്തിൽ ഇന്ത്യ എ ടീം സൗത്ത് വെയ്‌ലിനെ നേരിടും.

Related posts