ഒച്ചിനെ പേടിച്ച് കളമശേരി ഏലൂർ നിവാസികൾ; വ​ന​ങ്ങ​ളി​ല്‍ നി​ന്നെ​ത്തു​ന്ന ത​ടി​ക​ളി​ലൂ​ടെ​യാ​ണ് ഒ​ച്ചു​ക​ള്‍ എ​ത്തു​ന്നതെന്ന് ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​വി​ഭാ​ഗം 

ക​ള​മ​ശേ​രി: ക​ള​മ​ശേ​രി, ഏ​ലൂ​ർ ന​ഗ​ര സ​ഭ​ക​ളി​ലെ മേ​ഖ​ല​ക​ളി​ൽ ആ​ഫ്രി​ക്ക​ൻ ഒ​ച്ച് വ​ർ​ധി​ക്കു​ന്ന​ത് ജ​ന​ജീ​വി​തം ദു​സഹ​മാ​ക്കു​ന്നു. സൗ​ത്ത് ക​ള​മ​ശേ​രി, ഇ​ട​പ്പ​ള്ളി ടോ​ൾ ജം​ഗ്ഷ​ൻ,വ​ട്ടേ​ക്കു​ന്നം, ഏ​ലൂ​ർ ന​ഗ​ര​സ​ഭ​യി​ലെ പാ​താ​ളം, മ​ഞ്ഞു​മ്മ​ൽ, പു​തി​യ റോ​ഡ് തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ വീ​ടു​ക​ളി​ലും പ​റ​മ്പു​ക​ളി​ലു​മാ​ണ് ഒ​ച്ച് ശ​ല്യം രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന​ത്.

ന​ല്ല വ​ലി​പ്പ​മു​ള്ള ഒ​ച്ചു​ക​ളാ​ണ് പ​ല​യി​ട​ത്താ​യി കാ​ണു​ന്ന​ത്.​ഓ​ല, വൃ​ക്ഷാ​വ​ശി​ഷ്ട​ങ്ങ​ള്‍, മ​തി​ലു​ക​ൾ എ​ന്നി​വ​യി​ല്‍ പ​റ്റി​പ്പി​ടി​ച്ച​രീ​തി​യി​ലാ​ണ് ഒ​ച്ചു​ക​ള്‍ സാ​ധാ​ര​ണ കാ​ണു​ന്ന​ത്. ഇ​വി​ടെ ഇ​ട​വ​ഴി​ക​ളി​ലും മ​തി​ലു​ക​ളി​ലും പ​റ്റി​പ്പി​ടി​ച്ചി​രി​ക്കു​ന്ന​ത് വ​ഴി​യാ​ത്ര​ക്കാ​ർ​ക്കും ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​ക്കു​ന്നു​ണ്ട്.

പ​ല​ഭാ​ഗ​ത്തും കൂ​ട്ട​മാ​യി ഇ​വ​യെ​കാ​ണു​ന്ന​താ​യി വാ​ര്‍​ഡ് കൗ​ൺ​സി​ല​ർ​മാ​ർ പ​രാ​തി പ​റ​യു​ന്നു​ണ്ട്. വ​ന​ങ്ങ​ളി​ല്‍ നി​ന്നെ​ത്തു​ന്ന ത​ടി​ക​ളി​ലൂ​ടെ​യാ​ണ് ഒ​ച്ചു​ക​ള്‍ എ​ത്തു​ന്ന​തെ​ന്നാ​ണ് ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​വി​ഭാ​ഗം പ​റ​യു​ന്ന​ത്. പ​റ​മ്പു​ക​ൾ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ലാ​കു​ന്ന​തും ഒ​ച്ചു​ക​ൾ പെ​രു​കാ​നി​ട​യാ​ക്കു​ന്നു​ണ്ട്.

Related posts