സ​​​സ്യ​​​കു​​​ടും​​​ബ​​​ത്തി​​​ലെ സു​​​ന്ദ​​​രി​​​യി​​​ല! ഇ​ന്ത്യ​യി​ല്‍നി​ന്നു നാ​ലു പു​തി​യ സ​സ്യ​ങ്ങ​ള്‍ കൂ​ടി; പ്രത്യേകതകള്‍ ഇങ്ങനെ…

തേ​​​ഞ്ഞി​​​പ്പ​​​ലം: കാ​​​ലി​​​ക്ക​​​ട്ട് സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല സ​​​സ്യ​​​ശാ​​​സ്ത്ര വി​​​ഭാ​​​ഗ​​​ത്തി​​​ലെ പ്ര​​​ഫ. സ​​​ന്തോ​​​ഷ് ന​​​മ്പി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ ന​​​ട​​​ന്ന ഗ​​​വേ​​​ഷ​​​ണ​​​ഫ​​​ല​​​മാ​​​യി ഇ​​​ന്ത്യ​​​യി​​​ല്‍ നാ​​​ലു പു​​​തി​​​യ സ​​​സ്യ​​​ങ്ങ​​​ള്‍ കൂ​​​ടി ക​​​ണ്ടെ​​​ത്തി.

അ​​​രു​​​ണാ​​​ച​​​ല്‍ പ്ര​​​ദേ​​​ശി​​​ലെ സീ​​​റോ​​​യി​​​ല്‍നി​​​ന്നു ക​​​ണ്ടെ​​​ത്തി​​​യ ജ​​​സ്‌​​​നേ​​​റി​​​യ​​​സി​​​യെ സ​​​സ്യ​​​കു​​​ടും​​​ബ​​​ത്തി​​​ല്‍ ലൈ​​​സി​​​യോ നോ​​​ട്ട​​​സ് ജ​​​നു​​​സി​​​ല്‍​പ്പെ​​​ടു​​​ന്ന സ​​​സ്യ​​​ത്തി​​​ന് ലൈ​​​സി​​​യോ​​​നോ​​​ട്ട​​​സ് സി​​​റോ​​​യെ​​​ന്‍​സി​​​സ് എ​​​ന്നാ​​​ണ് നാ​​​മ​​​ക​​​ര​​​ണം ചെ​​​യ്തി​​​ട്ടു​​​ള്ള​​​ത്.

ഡോ. ​​​സ​​​ന്തോ​​​ഷ് ന​​​മ്പി, ഗ​​​വേ​​​ഷ​​​ക​​​രാ​​​യ എം.​​​കെ. അ​​​ഖി​​​ല്‍, നി​​​ഖി​​​ല്‍ കൃ​​​ഷ്ണ, അ​​​മൃ​​​ത എ​​​ന്നി​​​വ​​​ര്‍ ചേ​​​ര്‍​ന്നാ​​​ണ് ഈ ​​​സ​​​സ്യ​​​ത്തെ ക​​​ണ്ടെ​​​ത്തി​​​യ​​​ത്.

അ​​​ന്താ​​​രാ​​​ഷ്ട്ര ജേ​​​ണ​​​ലാ​​​യ ജേ​​​ണ​​​ല്‍ ഓ​​​ഫ് ഏ​​​ഷ്യാ പ​​​സ​​​ഫി​​​ക് ബ​​​യോ​​​ഡൈ​​​വേ​​​ഴ്‌​​​സി​​​റ്റി​​​യി​​​ല്‍ ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ഗ​​​വേ​​​ഷ​​​ണ​​​ഫ​​​ല​​​ങ്ങ​​​ള്‍ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്.

പ്ര​​​ഫ. സ​​​ന്തോ​​​ഷ് ന​​​മ്പി, എം.​​​കെ. അ​​​ഖി​​​ല്‍, പി. ​​​ജ​​​വാ​​​ദ് എ​​​ന്നി​​​വ​​​ര്‍ ചേ​​​ര്‍​ന്ന് ചൈ​​​ന​​​യി​​​ല്‍ മാ​​​ത്രം ക​​​ണ്ടു വ​​​ന്നി​​​രു​​​ന്ന ലൈ​​​സി​​​യോ​​​നോ​​​ട്ട​​​സ് ഗാ​​​മോ​​​സെ​​​പാ​​​ല​​​സ് എ​​​ന്ന സ​​​സ്യ​​​ത്തെ അ​​​രു​​​ണാ​​​ച​​​ല്‍ പ്ര​​​ദേ​​​ശി​​​ലെ റോ​​​യിം​​​ഗ് പ്ര​​​ദേ​​​ശ​​​ത്തുനി​​​ന്നു ക​​​ഴി​​​ഞ്ഞ വ​​​ര്‍​ഷം ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്നു.

ഇ​​​ടു​​​ക്കി​​​യി​​​ലെ മീ​​​ശ​​​പ്പു​​​ലി​​​മ​​​ല​​​യി​​​ല്‍നി​​​ന്നു ക​​​ണ്ടെ​​​ത്തി​​​യ മ​​​റ്റൊ​​​രു സ​​​സ്യ​​​മാ​​​ണ് കം​​​പാ​​​നു​​​ലേ​​​സി​​​യ കു​​​ടും​​​ബ​​​ത്തി​​​ല്‍​പ്പെ​​​ട്ട അ​​​സൈ​​​ന്യൂ​​​മ​​​കു​​​പു​​​ലാ​​​രെ.

ഇ​​​ടു​​​ക്കി ജി​​​ല്ല​​​യി​​​ലെ സ​​​പു​​​ഷ്പി സ​​​സ്യ​​​ങ്ങ​​​ളു​​​ടെ ക്രോ​​​ഡീ​​​ക​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കേ​​​ര​​​ള ശാ​​​സ്ത്ര​​​സാ​​​ങ്കേ​​​തി​​​ക പ​​​രി​​​സ്ഥി​​​തി കൗ​​​ണ്‍​സി​​​ലി​​​ന്‍റെ പ്രോ​​​ജ​​​ക്ടി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി പ്ര​​​ഫ. സ​​​ന്തോ​​​ഷ് ന​​​മ്പി, ഗ​​​വേ​​​ഷ​​​ക​​​രാ​​​യ ദി​​​വ്യ കെ. ​​​വേ​​​ണു​​​ഗോ​​​പാ​​​ല്‍, വി​​​ഷ്ണു മോ​​​ഹ​​​ന്‍, ഡാ​​​നി ഫ്രാ​​​ന്‍​സി​​​സ് എ​​​ന്നി​​​വ​​​രാ​​​ണ് ഈ ​​​സ​​​സ്യ​​​ത്തെ ക​​​ണ്ടെ​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

പ്ര​​​സ്തു​​​ത ഗ​​​വേ​​​ഷ​​​ണ​​​ഫ​​​ലം അ​​​ന്താ​​​രാ​​ഷ്‌​​ട്ര സ​​​സ്യ​​​വ​​​ര്‍​ഗീ​​​ക​​​ര​​​ണ ജേ​​​ണ​​​ലാ​​​യ നോ​​​ഡി​​​ക് ജേ​​​ണ​​​ല്‍ ഓ​​​ഫ് ബോ​​​ട്ട​​​ണി​​​യി​​​ല്‍ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്.

മെ​​​ലാ​​​സ്റ്റോ മെ​​​റ്റേ​​​സി​​​യെ സ​​​സ്യ​​​കു​​​ടും​​​ബ​​​ത്തി​​​ലെ സു​​​ന്ദ​​​രി​​​യി​​​ല എ​​​ന്ന​​​റി​​​യ​​​പ്പെ​​​ടു​​​ന്ന സോ​​​ണ​​​റി​​​ല ജ​​​നു​​​സി​​​ല്‍ ര​​​ണ്ട് സ​​​സ്യ​​​ങ്ങ​​​ള്‍ കൂ​​​ടി പു​​​തി​​​യ​​​താ​​​യി ക​​​ണ്ടെ​​​ത്തി.

പ്ര​​​ഫ. സ​​​ന്തോ​​​ഷ് ന​​​മ്പി, ഗ​​​വേ​​​ഷ​​​ക ചേ​​​ല​​​ക്ക​​​ര സ്വ​​​ദേ​​​ശി​​​നി എ​​​സ്. ര​​​ശ്മി എ​​​ന്നി​​​വ​​​രാ​​​ണ് ഈ ​​​പു​​​തി​​​യ സ​​​സ്യ​​​ങ്ങ​​​ളെ ക​​​ണ്ടെ​​​ത്തി​​​യ​​​ത്.

വ​​​യ​​​നാ​​​ട്ടി​​​ലെ ബാ​​​ണാ​​​സു​​​ര മ​​​ല​​​നി​​​ര​​​ക​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യ കാ​​​റ്റു​​​കു​​​ന്നി​​​ല്‍നി​​​ന്നു ക​​​ണ്ടെ​​​ത്തി​​​യ സ​​​സ്യ​​​ത്തി​​​ന് സോ​​​ണ​​​റി​​​ല ലോം​​​ഗി പെ​​​ഡം​​​ഗു​​​ലേ​​​റ്റ എ​​​ന്നാ​​​ണ് ശാ​​​സ്ത്രീ​​​യ നാ​​​മം ന​​​ല്‍​കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

സൈ​​​ല​​​ന്‍റ് വാ​​​ലി നാ​​​ഷ​​​ണ​​​ല്‍ പാ​​​ര്‍​ക്കി​​​ല്‍നി​​​ന്നു ക​​​ണ്ടെ​​​ത്തി​​​യ ഈ ​​​ജ​​​നു​​​സി​​​ലെ മ​​​റ്റൊ​​​രു സ​​​സ്യ​​​മാ​​​ണ് സോ​​​ണ​​​റി​​​ല സ്റ്റോ​​​ള​​​നി​​​ഫെ​​​റ.

ഈ ​​​ര​​​ണ്ടു പു​​​തി​​​യ ക​​​ണ്ടെ​​​ത്ത​​​ലു​​​ക​​​ളു​​​ടെ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ള്‍ അ​​​ന്താ​​​രാ​​ഷ്‌​​ട്ര ജേ​​​ണ​​​ലു​​​ക​​​ളാ​​​യ യൂ​​​റോ​​​പ്യ​​​ന്‍ ജേ​​​ണ​​​ല്‍ ഓ​​​ഫ് ടാ​​​ക്‌​​​സോ​​​ണ​​​മി​​​യി​​​ലും ന്യൂ​​​യോ​​​ര്‍​ക്ക് ബൊ​​​ട്ടാ​​​ണി​​​ക്ക​​​ല്‍ ഗാ​​​ര്‍​ഡ​​​നി​​​ല്‍ നി​​​ന്നു​​​ള്ള ബ്രി​​​ട്ടോ​​​ണി​​​യ​​​യി​​​ലും പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്.

Related posts

Leave a Comment