വിഐപി പരിഗണന നൽകാതെ ഗതാഗതവകുപ്പ് പണിതുടങ്ങി; എഐ കാമറയിൽ കുടുങ്ങി വിഐപി വാഹനങ്ങൾ; പേര് വെളിപ്പെടുത്താതെ ലിസ്റ്റ് പുറത്ത് വിട്ട് വകുപ്പ് മന്ത്രി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് സ്ഥാ​​​പി​​​ച്ച എഐ കാ​​​മ​​​റ​​​ക​​​ളി​​​ൽ ക​​​ഴി​​​ഞ്ഞ ഒ​​​രു​​​ മാ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ റോ​​​ഡ് നി​​​യ​​​മലം​​​ഘ​​​നം ന​​​ട​​​ത്തി കു​​​ടു​​​ങ്ങി​​​യ​​​ത് എം​​​എ​​​ൽ​​​എ​​​മാ​​​രു​​​ടെ​​​യും എം​​​പി​​​മാ​​​രു​​​ടെ​​​യും ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​ വാ​​​ഹ​​​ന​​​ങ്ങ​​​ൾ.

വി​​​ഐ​​​പി​​​ക​​​ളെ എ​​​ഐ കാ​​​മ​​​റ​​​ക​​​ളി​​​ൽ നി​​​ന്ന് ഒ​​​ഴി​​​വാ​​​ക്കു​​​ന്നു​​​വെ​​​ന്ന ആ​​​രോ​​​പ​​​ണം വ​​​ന്ന​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് നി​​​യ​​​മ​​​ലം​​​ഘ​​​നം ന​​​ട​​​ത്തി​​​യ എം​​​എ​​​ൽ​​​എ​​​മാ​​​രു​​​ടെയും എം​​​പി​​​മാ​​​രു​​​ടെ​​​യും എ​​​ണ്ണം ഗ​​​താ​​​ഗ​​​ത മ​​​ന്ത്രി ആ​​​ന്‍റ​​​ണി രാ​​​ജു പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യ​​​ച്ച​​​ത്.

ഒ​​​രു എം​​​പി​​​യു​​​ടെ കാ​​​ർ ആ​​​റു ത​​​വ​​​ണ നി​​​യമ​​​ലം​​​ഘ​​​നം ന​​​ട​​​ത്തി. ഇ​​​തേ പോ​​​ലെ ത​​​ന്നെ ഒ​​​രു എം​​​എ​​​ൽ​​​എ​​​യു​​​ടെ വാ​​​ഹ​​​നം മൂ​​​ന്നു ത​​​വ​​​ണ റോ​​​ഡി​​​ലെ നി​​​യ​​​മം തെ​​​റ്റി​​​ച്ചു​​​വെ​​​ന്നും എ​​​ന്നാ​​​ൽ ഏ​​​തൊ​​​ക്കെ ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ളാ​​​ണ് നി​​​യ​​​മ​​​ലം​​​ഘ​​​നം ന​​​ട​​​ത്തി​​​യ​​​തെ​​​ന്ന് വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​ല്ലെ​​​ന്നും മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി.

എം​​​എ​​​ൽ​​​എ​​​മാ​​​രു​​​ടെ​​​യും എം​​​പി​​​മാ​​​രു​​​ടെയും വാ​​​ഹ​​​ന​​​ങ്ങ​​​ള​​​ട​​​ക്കം 328 സ​​​ർ​​​ക്കാ​​​ർ വാ​​​ഹ​​​ന​​​ങ്ങ​​​ൾ​​​ക്ക് ക​​​ഴി​​​ഞ്ഞ മാ​​​സം പി​​​ഴ ചു​​​മ​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

2022 ജൂ​​​ലൈ​​​യി​​​ൽ സം​​​സ്ഥാ​​​ന​​​ത്ത് 3316 റോ​​​ഡ് അ​​​പ​​​ക​​​ട​​​ങ്ങ​​​ളി​​​ലാ​​​യി 313 പേ​​​ർ മ​​​രി​​​ക്കു​​​ക​​​യും 3,992 പേ​​​ർ​​​ക്ക് പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തതായി മ​​ന്ത്രി പ​​റ​​ഞ്ഞു.

Related posts

Leave a Comment