മൂ​ന്ന​ര​വ​ർ​ഷ​ത്തി​നി​ടെ കാ​ണാ​താ​യ​ത് 606 സ്ത്രീ​ക​ൾ, കു​ട്ടി​ക​ൾ 792; പെ​ൺ​കു​ട്ടി​ക​ളു​ടെ “ഒ​ളി​ച്ചോ​ട്ടം’ കൂ​ടു​ന്നു

അ​നു​മോ​ൾ ജോ​യ്
ക​ണ്ണൂ​ർ: സം​സ്ഥാ​ന​ത്ത് കാ​ണാ​താ​കു​ന്ന സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും എ​ണ്ണ​ത്തി​ൽ വ​ൻ വ​ർ​ധ​ന​യെന്നു റി​പ്പോ​ർ​ട്ട്. ക​ഴി​ഞ്ഞ മൂ​ന്ന​ര​വ​ർ​ഷ​ത്തി​നി​ടെ (2020 മു​ത​ൽ 2023 മേയ് വ​രെ) 792 കു​ട്ടി​ക​ളെ​യും 606 സ്ത്രീ​ക​ളെ​യും കാ​ണാ​താ​യ​താ​ണ് സം​സ്ഥാ​ന ക്രൈം ​റെ​ക്കോ​ര്‍​ഡ്സ് ബ്യൂ​റോ​യു​ടെ ക​ണ​ക്ക്.

2020ൽ 200 ​കു​ട്ടി​ക​ളെ​യും 151 സ്ത്രീ​ക​ളെ​യും 2021ൽ 257 ​കു​ട്ടി​ക​ളെ​യും 179 സ്ത്രീ​ക​ളെ​യു​മാ​ണ് കാ​ണാ​താ​യി​രി​ക്കു​ന്ന​ത്. 2022ൽ 210 ​സ്ത്രീ​ക​ളെ​യും 269 കു​ട്ടി​ക​ളെ​യും കാ​ണാ​താ​യ​താ​യി റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്.

2023 മേ​യ് വ​രെ 66 സ്ത്രീ​ക​ളെ​യും കു​ട്ടി​ക​ളെയും കാ​ണാ​താ​യെന്നാ​ണ് റി​പ്പോ​ർ​ട്ട്. ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന​തി​ല്‍ 40 ശ​ത​മാ​നം കേ​സു​ക​ളി​ല്‍ മാ​ത്ര​മാ​ണ് സ്ത്രീ​ക​ളെ​യും കു​ട്ടി​ക​ളെ​യും ക​ണ്ടെ​ത്തു​ന്ന​ത്. കാ​ണാ​താ​കു​ന്ന വീ​ട്ട​മ്മ​മാ​രു​ടെ എ​ണ്ണ​ത്തി​ലും വ​ർ​ധ​ന​യുണ്ട്.

പെ​ൺ​കു​ട്ടി​ക​ളു​ടെ “ഒ​ളി​ച്ചോ​ട്ടം’
സ്കൂ​ളു​ക​ളി​ൽനി​ന്നു പെ​ൺ​കു​ട്ടി​ക​ൾ സം​ഘം ചേ​ർ​ന്ന് ഒ​ളി​ച്ചോ​ടു​ന്ന​ത് വ്യാ​പ​ക​മാ​ണെ​ന്നും ക്രൈം ​റെ​ക്കോ​ർ​ഡ്സ് ബ്യൂ​റോ​യു​ടെ റി​പ്പോ​ർ​ട്ടു​ണ്ട്.

പെ​ൺ​കു​ട്ടി​ക​ൾ ത​മ്മി​ലു​ള്ള “സൗ​ഹൃ​ദം’ ഒ​രു​മി​ച്ച് ജീ​വി​ക്കു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളി​ലേ​ക്ക് എ​ത്തു​ന്ന നി​ര​വ​ധി സം​ഭ​വ​ങ്ങ​ളും സം​സ്ഥാ​ന​ത്ത് റി​പ്പോ​ർ​ട്ട് ചെ​യ്യുന്നുണ്ട്. വി​ദ്യാ​ല​യ​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് സ്വ​വ​ര്‍​ഗ സെ​ക്സ് റാ​ക്ക​റ്റും പി​ടി​മു​റു​ക്കു​ന്ന​താ​യാ​ണ് റി​പ്പോ​ര്‍​ട്ട്.

മൂ​ന്ന് പെ​ണ്‍​കു​ട്ടി​ക​ളെ കാ​ണാ​താ​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ടു​ത്തി​ടെ കോ​ട്ട​യം ജി​ല്ല​യി​ല്‍ ന​ട​ന്ന അ​ന്വേ​ഷ​ണ​മാ​ണ് ഈ ​റാ​ക്ക​റ്റി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ത്തി​ലേ​ക്ക് എ​ത്തി​യ​ത്.

കോ​ട്ട​യം ജി​ല്ല​യി​ലാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ട​തെ​ങ്കി​ലും മ​റ്റു പ​ല ജി​ല്ല​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചും ഇ​വ​രു​ടെ പ്ര​വ​ര്‍​ത്ത​ന​മു​ണ്ടെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ല്‍ വ്യ​ക്ത​മാ​യ​താ​യ​താ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

അ​തി​നാ​ൽ, സ്കൂ​ളു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് കൗ​ൺ​സ​ലിം​ഗ് ശ​ക്ത​മാ​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

Related posts

Leave a Comment