സൗജന്യ ഗ്യാസ് സിലിണ്ടര്‍, വിദ്യാര്‍ഥികള്‍ക്ക് ഇന്റര്‍നെറ്റ് ‘വീട്ടില്‍ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലിയും’ ! ഇടിവെട്ട് പ്രകടന പത്രികയുമായി എഐഎഡിഎംകെ…

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഭരണകക്ഷിയായ എഐഎഡിഎംകെ പുറത്തിറക്കിയ പ്രകടന പത്രികയില്‍ നല്‍കിയിരിക്കുന്നത് വമ്പന്‍ വാഗ്ദാനങ്ങള്‍.

എല്ലാവര്‍ക്കും വീട്, എല്ലാ വീട്ടിലും സൗജന്യമായി വാഷിംഗ് മെഷീനും സോളാര്‍ അടുപ്പും ഉള്‍പ്പടെയുളള വാഗ്ദാനങ്ങളാണ് അണ്ണാ ഡിഎംകെ പ്രഖ്യാപിച്ചിരിക്കുന്നത്.

റേഷന്‍ സാധനങ്ങള്‍ വീട്ടുപടിക്കല്‍ എത്തിക്കുമെന്നും കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടു ജിബി വീതം ഇന്റര്‍നെറ്റ് കേബിള്‍ കണക്ഷന്‍ സൗജന്യമായി നല്‍കുമെന്നും പത്രികയില്‍ പറയുന്നുണ്ട്.

ഇതുകൂടാതെ വിദ്യാഭ്യാസ ലോണുകള്‍ എഴുതിത്തള്ളുമെന്നും ഒരു വീട്ടില്‍ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്നും പ്രകടനപത്രികയില്‍ പറയുന്നു.

സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്രയും, വര്‍ഷത്തില്‍ ആറ് സൗജന്യ ഗ്യാസ് സിലിണ്ടര്‍ നല്‍കുമെന്നും പ്രകടനപത്രികയില്‍ പറയുന്നു. ഇന്ധനവില കുറയ്ക്കാന്‍ നടപടി സ്വീകരിക്കുമെന്നും എഐഎഡിഎംകെ പറയുന്നു.

Related posts

Leave a Comment