തെ​റി വി​ളി​ക്ക​രു​ത്…​ വാ​ട്സാ​പ്പ് ചെ​യ്യ​രു​ത്… ചെ​യ്താ​ൽ പ​ണി ഇ​ങ്ങ​നെ കി​ട്ടും!​ ഭാര്യയുടെ പരാതിയില്‍ ഭര്‍ത്താവിന് കോടതി ചുമത്തിയ പിഴ കേട്ട് ഞെട്ടരുത്…

തെ​റി വി​ളി​ക്ക​രു​ത്…​വാ​ട്സാ​പ്പ് ചെ​യ്യ​രു​ത്…​അ​ങ്ങി​നെ ചെ​യ്താ​ൽ ഇ​ങ്ങ​നെ പ​ണി​കി​ട്ടു​മെ​ന്നോ​ർ​ക്കു​ക.

വാ​ട്സ്ആ​പ്പി​ലൂ​ടെ ഭാ​ര്യ​യെ തെ​റി​വി​ളി​ക്കു​ക​യും വ​ഞ്ചി​ച്ചെ​ന്ന് ആ​രോ​പി​ക്കു​ക​യും ചെ​യ്ത ഭ​ർ​ത്താ​വി​ന് അ​ബു​ദാ​ബി കു​ടും​ബ കോ​ട​തി പി​ഴ ചു​മ​ത്തി​യ​പ്പോ​ൾ അ​തൊ​രു ഒ​ന്നൊ​ന്ന​ര പി​ഴ​ത്തു​ക​യാ​യി.

ഒ​ന്നും ര​ണ്ടും നൂ​റും ആ​യി​ര​വു​മ​ല്ല 25,000 ദി​ർ​ഹ​മാ​ണ് പി​ഴ​യാ​യി ചു​മ​ത്തി​യ​ത്.

ത​നി​ക്ക് നേ​രി​ട്ട ക​ഷ്ട​ന​ഷ്ട​ങ്ങ​ൾ​ക്ക് ഒ​രു ല​ക്ഷം ദി​ർ​ഹം ന​ഷ്ട​പ​രി​ഹാ​രം തേ​ടി അ​റ​ബ് വം​ശ​ജ​നാ​യ ഭ​ർ​ത്താ​വി​നെ​തി​രെ വി​ദേ​ശ യു​വ​തി അ​ബു​ദാ​ബി കു​ടും​ബ കോ​ട​തി​യി​ൽ കേ​സ് ന​ൽ​കു​ക​യാ​യി​രു​ന്നു.

ത​ന്‍റെ മാ​ന​ത്തി​ന് ക്ഷ​ത​മേ​ൽ​പി​ക്കു​ന്ന സ​ന്ദേ​ശം ഭ​ർ​ത്താ​വ് വാ​ട്സ് ആ​പ്പി​ലൂ​ടെ അ​യ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് യു​വ​തി കോ​ട​തി​യി​ൽ പ​റ​ഞ്ഞു.

വി​ചാ​ര​ണ​യി​ൽ കു​റ്റം തെ​ളി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് പ്ര​തി​ക്ക് കോ​ട​തി 5,000 ദി​ർ​ഹം പി​ഴ ചു​മ​ത്തി.

പ​രാ​തി​ക്കാ​രി​ക്ക് താ​ൽ​ക്കാ​ലി​ക ന​ഷ്ട​പ​രി​ഹാ​ര​മാ​യി 5,000 ദി​ർ​ഹം പ്ര​തി ന​ൽ​ക​ണ​മെ​ന്നും കോ​ട​തി വി​ധി​ച്ചു.

കേ​സി​ൽ അ​ന്തി​മ വി​ചാ​ര​ണ പൂ​ർ​ത്തി​യാ​ക്കി​യ കോ​ട​തി പ്ര​തി പ​രാ​തി​ക്കാ​രി​ക്ക് 15,000 ദി​ർ​ഹം കൂ​ടി ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് വി​ധി​ച്ചു.

ഇ​തോ​ടെ പ​രാ​തി​ക്കാ​രി​ക്കു​ള്ള ആ​കെ ന​ഷ്ട​പ​രി​ഹാ​രം 20,000 ദി​ർ​ഹം ആ​യി മാ​റി. ഇ​തി​നു പു​റ​മെ പ്ര​തി​ക്ക് 5,000 ദി​ർ​ഹം പി​ഴ കൂ​ടി കോ​ട​തി ചു​മ​ത്തു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment