സൗജന്യ ഗ്യാസ് സിലിണ്ടര്‍, വിദ്യാര്‍ഥികള്‍ക്ക് ഇന്റര്‍നെറ്റ് ‘വീട്ടില്‍ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലിയും’ ! ഇടിവെട്ട് പ്രകടന പത്രികയുമായി എഐഎഡിഎംകെ…

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഭരണകക്ഷിയായ എഐഎഡിഎംകെ പുറത്തിറക്കിയ പ്രകടന പത്രികയില്‍ നല്‍കിയിരിക്കുന്നത് വമ്പന്‍ വാഗ്ദാനങ്ങള്‍. എല്ലാവര്‍ക്കും വീട്, എല്ലാ വീട്ടിലും സൗജന്യമായി വാഷിംഗ് മെഷീനും സോളാര്‍ അടുപ്പും ഉള്‍പ്പടെയുളള വാഗ്ദാനങ്ങളാണ് അണ്ണാ ഡിഎംകെ പ്രഖ്യാപിച്ചിരിക്കുന്നത്. റേഷന്‍ സാധനങ്ങള്‍ വീട്ടുപടിക്കല്‍ എത്തിക്കുമെന്നും കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടു ജിബി വീതം ഇന്റര്‍നെറ്റ് കേബിള്‍ കണക്ഷന്‍ സൗജന്യമായി നല്‍കുമെന്നും പത്രികയില്‍ പറയുന്നുണ്ട്. ഇതുകൂടാതെ വിദ്യാഭ്യാസ ലോണുകള്‍ എഴുതിത്തള്ളുമെന്നും ഒരു വീട്ടില്‍ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്നും പ്രകടനപത്രികയില്‍ പറയുന്നു. സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്രയും, വര്‍ഷത്തില്‍ ആറ് സൗജന്യ ഗ്യാസ് സിലിണ്ടര്‍ നല്‍കുമെന്നും പ്രകടനപത്രികയില്‍ പറയുന്നു. ഇന്ധനവില കുറയ്ക്കാന്‍ നടപടി സ്വീകരിക്കുമെന്നും എഐഎഡിഎംകെ പറയുന്നു.

Read More

സൗജന്യമായി ലഭിച്ച ടിവിയും മിക്‌സിയുമെല്ലാം തീയിലെറിഞ്ഞ് വിജയ് ആരാധകര്‍; നശിപ്പിച്ചവയില്‍ അമ്മ ലാപ്‌ടോപ് വരെ; തമിഴ്‌നാട്ടിലെങ്ങും പ്രതിഷേധം അലയടിക്കുന്നു; വീഡിയോ കാണാം…

ചെന്നൈ:ഇളയ ദളപതി വിജയ് നായകനായി പുറത്തിറങ്ങിയ സര്‍ക്കാരിലെ വിവാദരംഗങ്ങള്‍ നീക്കം ചെയ്തതിനെതിരേ തമിഴ്‌നാട്ടില്‍ പ്രതിഷേധം ശക്തമാവുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ തമിഴ്‌നാട് സര്‍ക്കാര്‍ വിതരണം ചെയ്ത സൗജന്യ വീട്ടുപകരണങ്ങള്‍ തല്ലിപ്പൊട്ടിച്ചും തീയിട്ട് നിശിപ്പിച്ചുമാണ് എഐഎഡിഎംകെ സര്‍ക്കാരിനെതിരെ വിജയ് ആരാധകര്‍ രംഗത്തെത്തിയത്. സര്‍ക്കാര്‍ ജനങ്ങള്‍ക്ക് സൗജന്യമായി നല്‍കിയ ഉത്പന്നങ്ങള്‍ തീയിലേക്കെറിയുന്ന രംഗം ചിത്രത്തില്‍ ഉണ്ടായിരുന്നു. ഈ രംഗവും നീക്കം ചെയ്തതിനെതിരെയാണ് ആരാധകരുടെ പ്രതിഷേധം. വീട്ടുപകരണങ്ങളും ഇലക്ടട്രോണിക്‌സ് ഉപകരണങ്ങളും നശിപ്പിക്കുന്നതിന്റെ വീഡിയോ ഇവര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ടെലിവിഷന്‍, മിക്‌സി, ഗ്രൈന്‍ഡര്‍, ലാപ്‌ടോപ്പ് എന്നിവ അടക്കമുളള ഉപകരണങ്ങളാണ് വിജയ് ആരാധകകര്‍ നശിപ്പിക്കുന്നത്. മുന്‍ മുഖ്യമന്ത്രി ജയലളിത അടക്കമുളളവര്‍ വിതരണം ചെയ്ത സാധനങ്ങളാണ് ഇത്തരത്തില്‍ നശിപ്പിക്കുന്നത്. റിലീസ് ചെയ്തതു മുതല്‍ കളക്ഷന്‍ റെക്കോര്‍ഡുകളെ മറികടന്ന് വിജയത്തിലേക്ക് കുതിക്കുന്ന ചിത്രത്തിനെതിരേ എഐഎഡിഎംകെ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. ചിത്രത്തിലെ ചില വിവാദങ്ങള്‍ പാര്‍ട്ടിയെയും സര്‍ക്കാരിനെയും അന്തരിച്ച…

Read More

രാവിലെ തുടങ്ങിയ നിരാഹാര സമരം ഉച്ചയായപ്പോഴേക്കും ‘ബിരിയാണി’ ആഹാര സമരമായി; ദഹിക്കാനായി മദ്യവും; അണ്ണാ ഡിഎംകെയുടെ ‘നിരാഹാര’ സമരത്തിന്റെ വിശേഷങ്ങള്‍ കാണാം…

ചെന്നൈ: നിരാഹാര സമരം നടത്തുകയാണെങ്കില്‍ ഇങ്ങനെ നടത്തണം. ബിരിയാണിയെ ഇതുവരെയും അണ്ണാ ഡിഎംകെ പ്രവര്‍ത്തകര്‍ ഒരു ആഹാരമായി കണ്ടിട്ടില്ല എന്നു വേണമെങ്കില്‍ പറയാം. തമിഴ്‌നാട്ടില്‍ അണ്ണാ ഡിഎംകെ നടത്തിയ നിരാഹാര സമരത്തിനിടെ ബിരിയാണിയും മദ്യവും കഴിക്കുന്ന പ്രവര്‍ത്തകരുടെ ചിത്രങ്ങള്‍ പുറത്ത് വന്നത് പാര്‍ട്ടിക്ക് കനത്ത നാണക്കേടാണുണ്ടാക്കിയിരിക്കുന്നത്. കാവേരി നദീജല തര്‍ക്കവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് സ്ഥാപിക്കണം എന്നാവശ്യപ്പെട്ടാണ് പ്രവര്‍ത്തകര്‍ ഒരു ദിവസത്തെ നിരാഹാര സമരം നടത്തിയത്. പക്ഷേ ‘നിരാഹാരം’ പേരില്‍ മാത്രം ഒതുക്കി. തമിഴ്‌നാട്ടില്‍ ഉടനീളം അണ്ണാ ഡിഎംകെ പ്രവര്‍ത്തകര്‍ നിരാഹാര സമരം സംഘടിപ്പിച്ചിരുന്നു. ചെന്നൈയില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, ഉപമുഖ്യമന്ത്രി ഒ.പനീര്‍സെല്‍വം എന്നിവരാണ് സമരം ഉദ്ഘാടനം ചെയ്തത്. ക്യാബിനറ്റ് മന്ത്രിമാരും നിരാഹാര സമരത്തില്‍ പങ്കാളികളായി. വെല്ലൂരില്‍ ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിലാണ് അണ്ണാ ഡിഎംകെ പ്രവര്‍ത്തകര്‍ നിരാഹാര സമരം നടത്തിയത്. രാവിലെ…

Read More

മാല പണയം വച്ച് അച്ഛന്‍ സിപിഐക്കാര്‍ക്ക് 63,000 നല്‍കി; പിന്നീട് എഐവൈഎഫ് കൊടി നാട്ടിയതോടെ കടക്കെണിയിലാകുയായിരുന്നു; ആത്മഹത്യ ചെയ്ത പ്രവാസി സുഗതന്‍ മകന്റെ വെളിപ്പെടുത്തല്‍…

  കൊല്ലം: സിപിഐ-എഐവൈഎഫ് പ്രവര്‍ത്തകര്‍ വര്‍ക്ക്‌ഷോപ്പ് നിര്‍മാണം തടഞ്ഞതിലും ഭീഷണിപ്പെടുത്തിയതിലും മനംനൊന്ത് ആത്മഹത്യ ചെയ്ത പ്രവാസി സുഗതന്‍ സി.പി.ഐ. നേതാക്കള്‍ക്കു പണം നല്‍കിയിരുന്നെന്നു മകന്‍ സുനിലിന്റെ വെളിപ്പെടുത്തല്‍. സ്വര്‍ണം പണയംവച്ച് 63,000 രൂപയാണു സി.പി.ഐ. നേതാക്കള്‍ക്കു നല്‍കിയത്. സ്വര്‍ണം പണയപ്പെടുത്തിയതിന്റെ രസീതുകള്‍ സുനില്‍ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. സുഗതന്‍ സി.പി.ഐ. നേതാക്കന്‍മാര്‍ക്കു പണം നല്‍കിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. പുനലൂര്‍ ഐക്കരകോണം വാഴമണ്‍ സ്വദേശി സുഗതനെ ഫെബ്രുവരി 23-നാണ് വര്‍ക്ക്ഷോപ്പ് ഷെഡില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 25 വര്‍ഷത്തോളം ഗള്‍ഫില്‍ ജോലി ചെയ്ത സുഗതന്‍ മുഴുവന്‍ സമ്പാദ്യവും ഉപയോഗിച്ച് ഇളമ്പലില്‍ ഒരു വര്‍ക്ക്ഷോപ്പ് നിര്‍മിച്ചിരുന്നു. മറ്റൊരാളുടെ ഭൂമി പാട്ടത്തിനെടുത്തായിരുന്നു നിര്‍മാണം. നിര്‍മാണം പൂര്‍ത്തിയായതിനു പിന്നാലെ സ്ഥലം വയല്‍ നികത്തിയതാണെന്നാരോപിച്ച് എ.ഐ.െവെ.എഫ് പ്രവര്‍ത്തകര്‍ കൊടി നാട്ടി പ്രവര്‍ത്തനം തടഞ്ഞു. ഇതോടെ സുഗതന്‍ കടക്കെണിയിലാകുകയായിരുന്നു. സുഗതനോടു ചില നേതാക്കള്‍ക്കു വ്യക്തിവിരോധം…

Read More

ആര്‍ കെ നഗറില്‍ ‘വോട്ടിന് നോട്ട്’; ആരോഗ്യമന്ത്രിയുടെയും നടന്‍ ശരത്കുമാറിന്റെയും വീട്ടില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്; സമ്മാനങ്ങള്‍ നല്‍കാന്‍ ആമസോണും ഫ്‌ളിപ് കാര്‍ട്ടും

ആര്‍.കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ കോടികള്‍ ഒഴുക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ കച്ച മുറുക്കുന്നതായി സൂചന. ഇതേത്തുടര്‍ന്ന് തമിഴ്‌നാട്ടില്‍ വ്യാപകമായ റെയ്ഡിന് ഉത്തരവിട്ടിരിക്കുകയാണ്. തമിഴ്‌നാട്ടിലെ 35 ഇടങ്ങളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തുന്നുണ്ടെന്നാണ് വിവരം. ഇതില്‍ ചെന്നെയിലെ 20 പ്രദേശങ്ങളും ഉള്‍പ്പെടുന്നു. പുതുകോട്ടൈ, നാമക്കല്‍, ട്രിച്ചി, കൊയമ്പത്തൂര്‍ എന്നീ നഗരങ്ങളിലും റെയ്ഡ് നടത്തുന്നുണ്ട്. ശശികല വിഭാഗം സ്ഥാനാര്‍ത്ഥി ടി.ടി.വി ദിനകരന് പിന്തുണ പ്രഖ്യാപിച്ച നടന്‍ ശരത്കുമാറിന്റെ നീലന്‍കരെയിലുള്ള വീട്ടില്‍ ആജാ നികുതി വകുപ്പ് റെയ്ഡ് നടത്തി. തമിഴ്‌നാട് ആരോഗ്യമന്ത്രി സി. വിജയഭാസ്‌കറിന്റെ വീട്ടിലും റെയ്ഡ് നടന്നു. വികെ ശശികലയുടെ പാര്‍ട്ടി അണ്ണാഡിഎംകെ അമ്മയ്ക്ക് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഒരാള്‍ വോട്ടര്‍ക്ക് പണം കൈമാറുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞദിവസം വൈറലായിരുന്നു. ഇതിനു പിന്നാലെയാണ് അധികൃതര്‍ പരിശോധനയ്ക്ക് ഇറങ്ങിയിരിക്കുന്നത്. റൂമിനുള്ളില്‍ വെച്ച് മൂന്ന് പേര്‍ക്ക് നാലായിരം രൂപ വെച്ച് കൈമാറുന്നതാണ്…

Read More