രജനിയുടെ നായികയോ ഐശ്വര്യ ! റോബോ സിനിമയുടെ സമയത്ത് സംഭവിച്ച രസകരമായ അനുഭവം തുറന്ന് പറഞ്ഞ് രജനി കാന്ത്


“”ഞാ​നി​ത് ഒ​ട്ടും അ​തി​ശ​യോ​ക്തി ചേ​ര്‍​ത്ത​ല്ല പ​റ​യു​ന്ന​ത്. ഞാ​ന്‍ ഒ​രി​ക്ക​ല്‍ ബം​ഗ​ളൂ​രു​വി​ല്‍ പോ​യി​രു​ന്നു. എ​ന്‍റെ സ​ഹോ​ദ​ര​ന്‍റെ വീ​ട് അ​വി​ടെ​യാ​ണ്.

അ​വി​ടെ ചെ​ന്ന​പ്പോ​ള്‍ അ​ടു​ത്ത വീ​ട്ടി​ല്‍ താ​മ​സി​ക്കു​ന്ന ഒ​രു രാ​ജ​സ്ഥാ​ന്‍ സ്വ​ദേ​ശി വ​ന്നു. ഞാ​ന്‍ ഉ​ണ്ടെ​ന്ന് അ​റി​ഞ്ഞ് കാ​ണാ​ന്‍ വ​ന്ന​താ​ണ്. ന​ന്ദു​ലാ​ല്‍ എ​ന്നാ​ണ് അ​യാ​ളു​ടെ പേ​ര്.

അ​റു​പ​ത് വ​യ​സി​ന് മു​ക​ളി​ല്‍ പ്രാ​യ​മു​ണ്ട്. അ​യാ​ള്‍ എ​ന്‍റെ അ​ടു​ത്ത് വ​ന്ന് ര​ജ​നീ, എ​ന്താ​ണ് നി​ന്‍റെ മു​ടി​യൊ​ക്കെ പോ​യ​ല്ലോ എ​ന്ന് പ​റ​ഞ്ഞു. ആ ​പോ​യി പോ​ട്ടെ പ​റ​ഞ്ഞി​ട്ട് കാ​ര്യ​മി​ല്ല​ല്ലോ എ​ന്ന് ഞാ​ന്‍ മ​റു​പ​ടി കൊ​ടു​ത്തു.

Aishwarya Rai Bachchan

പി​ന്നെ എ​ങ്ങ​നെ പോ​കു​ന്ന റി​ട്ട​യ​ര്‍​മെ​ന്‍റ് ജീ​വി​തം, സു​ഖ​മ​ല്ലേ എ​ന്ന​യാ​ള്‍ ചോ​ദി​ച്ചു. ഞാ​ന്‍ അ​ഭി​ന​യി​ക്കു​ന്നു​ണ്ട് ഇ​പ്പോ​ഴൊ​രു സി​നി​മ​യി​ല്‍, റോ​ബോ എ​ന്നാ​ണ് പേ​ര് എ​ന്ന് ഞാ​ന്‍ പ​റ​ഞ്ഞു.

ആ​ഹാ കൊ​ള്ളാ​മെ​ന്ന് ന​ന്ദു​ലാ​ല്‍. ഐ​ശ്വ​ര്യ റാ​യ് ആ​ണ് നാ​യി​ക എ​ന്ന് ഞാ​ന്‍ ഇ​ത്തി​രി ത​ല​ക്ക​ന​ത്തോ​ടെ ത​ന്നെ പ​റ​ഞ്ഞു. ആ​ഹാ അ​ത് ന​ന്നാ​യി ന​ല്ല ന​ടി​യാ​ണ് എ​ന്ന് ന​ന്ദു​ലാ​ല്‍ പ​റ​ഞ്ഞു.

ഞാ​ന്‍ സ​ന്തോ​ഷി​ച്ചു. പെ​ട്ടെ​ന്ന് ന​ന്ദു​ലാ​ല്‍, ആ​ട്ടെ ആ​രാ​ണ് നാ​യ​ക​ന്‍ എ​ന്ന് ചോ​ദി​ച്ചു. ഞാ​ന്‍ സ്ത​ബ്ധ​നാ​യി​പ്പോ​യി. ഞാ​നാ​ണ് നാ​യ​ക​ന്‍ എ​ന്ന് ഞാ​ന്‍ പ​റ​ഞ്ഞു. ന​ന്ദു​ലാ​ല്‍ നി​ശ​ബ്ദ​നാ​യി​പ്പോ​യി.

Aishwarya Rai Bachchan to romance Rajinikanth after 12 years in Thalaivar  169? Here's what we know | Masala News – India TV

മി​ണ്ടാ​തെ എ​ന്നെ​ത്ത​ന്നെ കു​റച്ചുനേ​രം നോ​ക്കി നി​ന്നു ശേ​ഷം നീ​യോ? എ​ന്ന് ചോ​ദി​ച്ചു. അ​യാ​ളു​ടെ കൂ​ടെ വ​ന്ന കു​ട്ടി​ക​ള്‍ ഡാ​ഡി അ​ദ്ദേ​ഹം ത​ന്നെ​യാ​ണ് നാ​യ​ക​ന്‍ എ​ന്ന് ചെ​വി​യി​ല്‍ പ​റ​യു​ന്നു​ണ്ടാ​യി​രു​ന്നു.

അ​യാ​ള്‍ പ​ത്ത് മി​നി​റ്റ് എ​ന്നെ തു​റി​ച്ച് നോ​ക്കി നി​ന്നു. പി​ന്നെ പോ​യി. ഐ​ശ്വ​ര്യ റാ​യ്ക്ക് ഇ​തെ​ന്തി​ന്‍റെ കേ​ടാ​ണ്, അ​ഭി​ഷേ​ക് ബ​ച്ച​ന്‍ ഇ​തെ​ങ്ങ​നെ അ​നു​വ​ദി​ച്ചു.

പോ​ട്ടെ, അ​മി​താ​ഭ് ബ​ച്ച​ന്‍ ഇ​തെ​ന്ത് പ​റ്റി! പു​റ​ത്ത് വ​ച്ച് അ​യാ​ള്‍ ഇ​ങ്ങ​നെ​യൊ​ക്കെ പ​റ​യു​ന്ന​ത് എ​നി​ക്ക് കേ​ള്‍​ക്കാ​മാ​യി​രു​ന്നു.
-ര​ജ​നി​കാ​ന്ത്

Related posts

Leave a Comment