ബൊ​മ്മി​യാ​കാ​ൻ ഞാ​നും പോ​യി; കിട്ടിയത് അപകർണയ്ക്ക്;തനിക്ക് കിട്ടാതെ പോയതിന്‍റെ കാരണം പറഞ്ഞ് ഐശ്വര്യ ലക്ഷ്മി


മ​ല​യാ​ള​ത്തി​ന്‍റെ പ്രി​യ​താ​രം അ​പ​ർ​ണ ബാ​ല​മു​ര​ളി​ക്ക് ദേ​ശീ​യ പു​ര​സ്കാ​രം നേ​ടി​ക്കൊ​ടു​ത്ത ത​മി​ഴ് സി​നി​മ​യാ​ണ് സൂ​ര​റൈ പോ​ട്ര്. സൂ​ര്യ നാ​യ​ക​നാ​യ ചി​ത്ര​ത്തി​ൽ ബൊ​മ്മി എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് അ​പ​ർ​ണ അ​വ​ത​രി​പ്പി​ച്ച​ത്.

സൂ​ര​റൈ പോ​ട്ര് സി​നി​മ​യി​ൽ സൂ​ര്യ​യു​ടെ നാ​യി​ക​യാ​വാ​ൻ ഓ​ഡി​ഷ​നി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു​വെ​ന്ന് വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ് ന​ടി ഐ​ശ്വ​ര്യ ല​ക്ഷ്മി ഇ​പ്പോ​ൾ.

ബൊ​മ്മി​യാ​കാ​ന്‍ താ​ന്‍ അ​നു​യോ​ജ്യ അ​ല്ലാ​യി​രു​ന്നു​വെ​ന്നും മ​ധു​ര ശൈ​ലി​യി​ൽ ത​മി​ഴ് പ​റ​യു​ന്ന രീ​തി​യും ശ​രി​യാ​യി​രു​ന്നി​ല്ലെ​ന്നും ഐ​ശ്വ​ര്യ പ​റ​ഞ്ഞു.

സൂ​ര​റൈ പോ​ട്രി​ല്‍ അ​പ​ര്‍​ണ ചെ​യ്ത റോ​ളി​ലേ​ക്ക് ഞാ​ന്‍ നേ​ര​ത്തെ ഓ​ഡി​ഷ​ന് ചെ​ന്നി​രു​ന്നു. പ​ക്ഷേ, ല​ഭി​ച്ചി​ല്ല. കാ​ര​ണം, ഒ​ന്ന് ഞാ​ന​തി​ന് അ​നു​യോ​ജ്യ ആ​യി​രു​ന്നി​ല്ല.

ഒ​പ്പം ഞാ​ന്‍ മ​ധു​ര ത​മി​ഴ് പ​റ​യു​ന്ന രീ​തി​യും ശ​രി​യാ​യി​രു​ന്നി​ല്ല. ആ​ര്‍​ക്കാ​ണ് റോ​ള്‍ ല​ഭി​ച്ച​തെ​ന്ന് പി​ന്നീ​ട് നോ​ക്കി​യി​രു​ന്നു. അ​പ​ര്‍​ണ ബാ​ല​മു​ര​ളി​ക്കാ​ണ് ല​ഭി​ച്ച​തെ​ന്ന് കേ​ട്ട​പ്പോ​ള്‍ എ​നി​ക്ക് വ​ള​രെ സ​ന്തോ​ഷം തോ​ന്നി.

അ​വ​ള്‍ ഒ​രു ബ്രി​ല്യ​ന്‍റ് ആ​ക്ട​റാ​ണ്. അ​വ​ള്‍ ആ ​റോ​ള്‍ ചെ​യ്ത ശേ​ഷം എ​നി​ക്ക് മ​റ്റാ​രെ​യും ആ ​റോ​ളി​ലേ​ക്ക് ചി​ന്തി​ക്കാ​ന്‍ പ​റ്റി​യി​ല്ല. അ​പ​ര്‍​ണ പെ​ര്‍​ഫോം ചെ​യ്ത രീ​തി വ​ള​രെ മ​നോ​ഹ​ര​മാ​യി​രു​ന്നു. അ​വ​രു​ടെ കെ​മി​സ്ട്രി​യും ഫ​യ​ര്‍ ആ​യി​രു​ന്നു- ഐ​ശ്വ​ര്യ ല​ക്ഷ്മി പ​റ​ഞ്ഞു.

Related posts

Leave a Comment