വിക്രം ചിത്രത്തിൽനിന്ന് ഐ​ശ്വ​ര്യ രാ​ജേ​ഷി​നെ വെട്ടിമാറ്റി?


ഗൗ​തം വാ​സു​ദേ​വ് മേ​നോ​ൻ സം​വി​ധാ​നം ചെ​യ്ത വി​ക്ര​ത്തി​ന്‍റെ ധ്രു​വ​ന​ച്ച​ത്തി​രം വ​ർ​ഷ​ങ്ങ​ളാ​യി പെ​ട്ടി​യി​ലാ​യി​രു​ന്നു. ആ​രാ​ധ​ക​ർ ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ത്രി​ല്ല​ർ സി​നി​മ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യെ തു​ട​ർ​ന്നാ​യി​രു​ന്നു മു​ന്നോ​ട്ട് പോ​കാ​തി​രു​ന്ന​ത്. എ

​ന്നാ​ലി​പ്പോ​ൾ സി​നി​മ റി​ലീ​സി​നൊ​രു​ങ്ങു​ക​യാ​ണ്. ‌‌‌എ​ന്നാ​ൽ ചി​ത്ര​ത്തി​ന്‍റെ റി​ലീ​സ് ഇ​തു​വ​രെ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. ചി​ത്ര​ത്തി​ലെ ആ​ദ്യ ഗാ​ന​മെ​ത്തി വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം ജൂ​ലൈ 19 നാ​ണ് ചി​ത്ര​ത്തി​ലെ ര​ണ്ടാ​മ​ത്തെ പാ​ട്ടെ​ത്തി​യ​ത്. ഒ​രു മാ​നം എ​ന്ന് തു​ട​ങ്ങു​ന്ന ചി​ത്ര​ത്തി​ലെ ഗാ​നം മു​ൻ​പ് പു​റ​ത്തു​വ​ന്നി​രു​ന്നു.

ഋ​തു വ​ർ​മയെ​യും ഐ​ശ്വ​ര്യ രാ​ജേ​ഷി​നെ​യും ഈ ​പാ​ട്ട് രം​ഗ​ത്തി​ൽ കാ​ണി​ച്ചി​രു​ന്നു. എ​ന്നാ​ൽ ചി​ത്ര​ത്തി​ന്‍റെ നി​ല​വി​ലെ എ​ഡി​റ്റിം​ഗി​ൽ ഐ​ശ്വ​ര്യ രാ​ജേ​ഷ് ഉ​ൾ​പ്പെ​ട്ട മു​ഴു​വ​ൻ ഭാ​ഗ​ങ്ങ​ളും നീ​ക്കം ചെ​യ്തു​വെ​ന്ന വാ​ർ​ത്ത​യാ​ണ് പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം ചി​ത്ര​ത്തി​ന്‍റേ​താ​യി പു​റ​ത്തു​വ​ന്ന ര​ണ്ടാ​മ​ത്തെ ഗാ​ന​ത്തി​ൽ അ​ഭി​നേ​താ​ക്ക​ളു​ടെ പ​ട്ടി​ക​യി​ൽ ഐ​ശ്വ​ര്യ​യു​ടെ പേ​ര് ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്നും റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു.

2016 ലാ​യി​രു​ന്നു ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് പൂ​ർ​ത്തി​യാ​ക്കി​യ​ത്. ഐ​ശ്വ​ര്യ അ​ഭി​ന​യി​ച്ച ചി​ത്ര​ത്തി​ലെ ആ​ദ്യ ഗാ​ന​വും യൂ​ട്യൂ​ബി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.

വി​ക്ര​മി​ന്‍റെ ഡേ​റ്റ് ല​ഭി​ക്കാ​ത്ത​തി​നാ​ൽ തി​ര​ക്ക​ഥ പ്ര​കാ​രം സി​നി​മ പൂ​ർ​ത്തി​യാ​ക്കാ​നാ​യി​ട്ടി​ല്ലെ​ന്നും കൂ​ടു​ത​ൽ സ​ങ്കീ​ർ​ണ​ത​ക​ൾ ഒ​ഴി​വാ​ക്കാ​നാ​യാ​ണ് ഐ​ശ്വ​ര്യ അ​വ​ത​രി​പ്പി​ച്ച ക​ഥാ​പാ​ത്ര​ത്തെ നീ​ക്കം ചെ​യ്ത​തെ​ന്നും ചി​ല റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്നു.

എ​ന്നാ​ൽ ഇ​ക്കാ​ര്യ​ത്തി​ൽ സി​നി​മ​യു​ടെ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ​ക്കി​ട​യി​ൽനി​ന്നും സ്ഥി​രീ​ക​ര​ണ​മൊ​ന്നും വ​ന്നി​ട്ടി​ല്ല. ഹി​സ് നെ​യിം ഈ​സ് ജോ​ൺ എ​ന്ന ഗാ​ന​ത്തി​ന്‍റെ ലി​റി​ക്ക​ൽ വീ‍​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്.

പാ​ൽ ഡ​ബ്ബ​യാ​ണ് ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത്. ഹാ​രി​സ് ജ​യ​രാ​ജാ​ണ് സം​ഗീ​ത​സം​വി​ധാ​നം നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്.ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തു​വ​ന്ന ഈ ​പാ​ട്ട് സോ​ഷ്യ​ൽ മീ‍​ഡി​യ​യി​ൽ ഹി​റ്റാ​വു​ക​യും ചെ​യ്തി​രു​ന്നു.

പാ​ർ​ഥി​പ​ൻ, രാ​ധി​ക ശ​ര​ത്കു​മാ​ർ, സി​മ്രാ​ൻ, വി​നാ​യ​ക​ൻ, ദി​വ്യ ദ​ർ​ശി​നി, മു​ന്ന സൈ​മ​ൺ, വം​ശി കൃ​ഷ്ണ, സ​ലിം ബെ​യ്ഗ്, സ​തീ​ഷ് കൃ​ഷ്ണ​ൻ, മാ​യ എ​സ് കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​രാ​ണ് ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്ന​ത്. ഏറെനാൾ മു​ൻ​പേ ചി​ത്രം പൂ​ർ​ത്തി​യാ​യെ​ങ്കി​ലും റി​ലീ​സ് നീ​ണ്ടു പോ​വു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment