എ​ഐ​ടി​യു​സി സം​സ്ഥാ​ന സ​മ്മേ​ള​നം സ​മാ​പി​ച്ചു; ജെ. ​ഉ​ദ​യ​ഭാ​നു പ്ര​സി​ഡ​ന്‍റായും, കെ.​പി. രാ​ജേ​ന്ദ്ര​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റിയായും തെരഞ്ഞെടുക്കപ്പെട്ടു

ക​ണ്ണൂ​ർ: എ​ഐ​ടി​യു​സി സം​സ്ഥാ​ന സ​മ്മേ​ള​നം ക​ണ്ണൂ​രി​ൽ സ​മാ​പി​ച്ചു.​നാ​ലു​ദി​വ​സം നീ​ണ്ടു​നി​ന്ന സ​മ്മേ​ള​ന​ത്തി​ന് സ​മാ​പ​നം കു​റി​ച്ച് വൈ​കു​ന്നേ​രം ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ൽ പ്ര​ക​ട​നം ന​ട​ത്തി. ക​ണ്ണൂ​ർ സെ​ന്‍റ് മൈ​ക്കി​ൾ​സ് സ്കൂ​ൾ പ​രി​സ​ര​ത്ത് നി​ന്നാ​രം​ഭി​ച്ച പ്ര​ക​ട​നം ക​ള​ക്‌​ട​റേ​റ്റ് മൈ​താ​നി​യി​ൽ സ​മാ​പി​ച്ചു. തു​ട​ർ​ന്നു​ന​ട​ന്ന പൊ​തു​സ​മ്മേ​ള​നം സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

എ​ഐ​ടി​യു​സി സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​പി.​രാ​ജേ​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.ബി​കെ​എം​യു ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് കെ.​ഇ.​ഇ​സ്മ​യി​ല്‍, എ​ഐ​ടി​യു​സി ദേ​ശീ​യ സെ​ക്ര​ട്ട​റി രാ​മ​കൃ​ഷ്ണ പാ​ണ്ഡെ, സി​പി​ഐ സം​സ്ഥാ​ന അ​സി.​സെ​ക്ര​ട്ട​റി സ​ത്യ​ന്‍ മൊ​കേ​രി, എ​ഐ​ടി​യു​സി സം​സ്ഥാ​ന വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ജെ. ​ഉ​ദ​യ​ഭാ​നു, സി​പി​ഐ സം​സ്ഥാ​ന എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗം സി.​എ​ന്‍.​ച​ന്ദ്ര​ന്‍, എ​ഐ​ടി​യു​സി സം​സ്ഥാ​ന വ​ര്‍​ക്കിം​ഗ് ക​മ്മി​റ്റി​യം​ഗം സി.​പി.​മു​ര​ളി, സം​ഘാ​ട​ക​സ​മി​തി ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ സി.​പി.​സ​ന്തോ​ഷ്‌​കു​മാ​ര്‍, സി.​പി.​ഷൈ​ജ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ജെ. ​ഉ​ദ​യ​ഭാ​നു എ​ഐ​ടി​യു​സി പ്ര​സി​ഡ​ന്‍റ്, കെ.​പി. രാ​ജേ​ന്ദ്ര​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി
ക​ണ്ണൂ​ര്‍: എ​ഐ​ടി​യു​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റാ​യി ജെ. ​ഉ​ദ​യ​ഭാ​നു​വി​നെ​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി കെ.​പി. രാ​ജേ​ന്ദ്ര​നെ​യും ക​ണ്ണൂ​രി​ൽ ന​ട​ന്ന സം​സ്ഥാ​ന സ​മ്മേ​ള​നം വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ത്തു. മ​റ്റു ഭാ​ര​വാ​ഹി​ക​ൾ: താ​വം ബാ​ല​കൃ​ഷ്ണ​ന്‍, പി. ​രാ​ജു , ടി.​ജെ. ആ​ഞ്ച​ലോ​സ്, വി​ജ​യ​ന്‍ കു​നി​ശേ​രി, എ.​എ​ന്‍. രാ​ജ​ന്‍, കെ.​ജി. പ​ങ്ക​ജാ​ക്ഷ​ന്‍, പി. ​സു​ബ്ര​ഹ്മ​ണ്യ​ന്‍, വാ​ഴൂ​ര്‍ സോ​മ​ന്‍, കെ.​എ​സ്. ഇ​ന്ദു​ശേ​ഖ​ര​ന്‍ നാ​യ​ര്‍, പി. ​വി​ജ​യ​മ്മ, പി. ​കെ. കൃ​ഷ്ണ​ന്‍, കെ.​വി. കൃ​ഷ്ണ​ന്‍ -വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ. വി.​ബി. ബി​നു, എ​ച്ച്. രാ​ജീ​വ​ന്‍, കെ.​കെ. അ​ഷ്‌​റ​ഫ്, സി.​പി. മു​ര​ളി, എം.​പി. ഗോ​പ​കു​മാ​ര്‍, എം.​ജി. രാ​ഹു​ല്‍, കെ. ​മ​ല്ലി​ക, ആ​ര്‍. പ്ര​സാ​ദ്, ക​വി​ത രാ​ജ​ന്‍, എ​ലി​സ​ബ​ത്ത് അ​സീ​സി, കെ.​സി. ജ​യ​പാ​ല​ന്‍ -സെ​ക്ര​ട്ട​റി​മാ​ര്‍. എം.​വി. വി​ദ്യാ​ധ​ര​ന്‍- ട്ര​ഷ​റ​ര്‍.

Related posts