അയ്യപ്പഭക്തരെ പ്രത്യേക മതവിഭാഗമാക്കണം; ശബരിമല വിഷയവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയെ കാണാൻ യുഡിഎഫ് ഉദ്ദേശിക്കുന്നില്ലെന്ന് ചെന്നിത്തല

തിരുവനന്തപുരം: അയ്യപ്പഭക്തരെ പ്രത്യേക മതവിഭാഗക്കാരായി കണക്കാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കന്‍റോണ്‍മെന്‍റ് ഹൗസിൽ ചേർന്ന യുഡിഎഫ് യോഗത്തിന് ശേഷമാണ് പ്രതിപക്ഷ നേതാവ് ഇക്കാര്യം പറഞ്ഞത്.

അയ്യപ്പഭക്തരെ പ്രത്യേക മതവിഭാഗമായി കണക്കാക്കി കേന്ദ്ര സർക്കാർ നിയമ നിർമാണം നടത്തണമെന്നും നിയമസഭ ഇക്കാര്യം ആവശ്യപ്പെട്ട് പ്രമേയം പാസാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയെ കാണാൻ യുഡിഎഫ് ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയുമായി ബന്ധപ്പെട്ട് നടക്കുന്ന സംഘർഷങ്ങൾ സർക്കാർ കണ്ടില്ലെന്ന് നടിക്കുകയാണ്. കലാപം നടക്കട്ടെ എന്ന നിലപാടിലാണ് മുഖ്യമന്ത്രി. ശരിയായ കാര്യങ്ങൾ പറയുന്നവരെ സംഘിയാക്കി ചിത്രീകരിക്കാനാണ് സിപിഎം ശ്രമിക്കുന്നത്.

തന്നെയും മുസ്‌ലിം ലീഗ് നിയമസഭാ കക്ഷി നേതാവ് എം.കെ.മുനീറിനെയും സിപിഎം ഇത്തരത്തിൽ സംഘിയാക്കി. കോടിയേരി ബാലകൃഷ്ണൻ തന്നെ ജാതി പറഞ്ഞ് അധിക്ഷേപിച്ചത് സിപിഎമ്മിന്‍റെ ദുരോഗ്യമാണ് കാണിക്കുന്നതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

Related posts