ഒറ്റ വാക്കേയുള്ളൂ ! ത​ല അ​ജി​ത്ത് വാ​ക്ക് പാ​ലി​ക്കു​ന്നു

ത​ല അ​ജി​ത്ത് വാ​ക്ക് പാ​ലി​ക്കു​ന്നു. വി​ശ്വാ​സം എ​ന്ന ചി​ത്ര​ത്തി​നു ശേ​ഷം ത​ല അ​ജി​ത്ത് അ​ഭി​ന​യി​ക്കു​ന്ന അ​ടു​ത്ത സി​നി​മ ഒ​രു​ക്കു​ന്ന​ത് ബോ​ളി​വു​ഡ് നി​ർ​മാ​താ​വ് ബോ​ണി ക​പൂ​ർ ആ​ണ്. വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ൻ​പ് ബോ​ണി ക​പൂ​റി​ന്‍റെ ഭാ​ര്യ​കൂ​ടി​യാ​യ അ​ന്ത​രി​ച്ച ന​ടി ശ്രീ​ദേ​വി​ക്ക് ന​ൽ​കി​യ വാ​ക്കു പാ​ലി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ത​ന്‍റെ അ​ടു​ത്ത ചി​ത്രം ബോ​ണി​യു​മൊ​ത്താ​കാ​ൻ അ​ജി​ത്ത് ത​യാ​റാ​യ​ത്.

വി​നോ​ദാ​ണ് ഈ ​ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ക. 2012ൽ ​ശ്രീ​ദേ​വി​ക്കൊ​പ്പം ‘ഇം​ഗ്ലീ​ഷ് വിം​ഗ്ലീ​ഷ്’ എ​ന്ന ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്പോ​ഴാ​ണ് താ​രം വാ​ക്ക് ന​ൽ​കി​യ​ത്. ‘ഇം​ഗ്ലീ​ഷ് വിം​ഗ്ലീ​ഷി’​ന്‍റെ ഹി​ന്ദി പ​തി​പ്പി​ൽ അ​മി​താ​ഭ് ബ​ച്ച​ൻ ചെ​യ്ത വേ​ഷ​മാ​യി​രു​ന്നു ത​മി​ഴി​ൽ അ​ജി​ത് ചെ​യ്ത​ത്.

അ​ന്ന് ത​ങ്ങ​ളു​ടെ പ്രൊ​ഡ​ക്ഷ​ൻ ക​ന്പ​നി​യു​മൊ​ത്ത് ഒ​രു സി​നി​മ ചെ​യ്യ​ണ​മെ​ന്ന് ശ്രീ​ദേ​വി അ​ജി​ത്തി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. അ​വ​സ​രം ഒ​ത്തുവ​രു​ന്പോ​ൾ നോ​ക്കാ​മെ​ന്ന് അ​ജി​ത്ത് ഉ​റ​പ്പും ന​ൽ​കി​യി​രു​ന്നു.

ശ്രീ​ദേ​വി വി​ട​പ​റ​ഞ്ഞെ​ങ്കി​ലും ന​ൽ​കി​യ ഉ​റ​പ്പ് പാ​ലി​ക്കാ​ൻ അ​ജി​ത്ത് മു​ന്നോ​ട്ടു വ​രി​ക​യാ​യി​രു​ന്നു. സി​നി​മാ ലോ​ക​ത്തു നി​ന്നു വി​ട്ടുനി​ന്ന ശ്രീ​ദേ​വി 15 വ​ർ​ഷ​ത്തി​നു ശേ​ഷം ഗം​ഭീ​ര​മാ​യ തി​രി​ച്ചു​വ​ര​വ് ന​ട​ത്തി​യ ചി​ത്ര​മാ​യി​രു​ന്നു ഇം​ഗ്ലീ​ഷ് വിം​ഗ്ലീ​ഷ്. ഗൗ​രി ഷി​ൻ​ഡെ ഒ​രു​ക്കി​യ ചി​ത്രം വ​ൻ ഹി​റ്റാ​യി​രു​ന്നു.

Related posts