അ​ക​ല​ക്കു​ന്നം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്; ജോസ് കെ. മാണി വിഭാഗത്തിനു വിജയം; വിജയപുരത്ത് സിപിഎം, വൈക്കത്ത് ബിജെപി

കോ​ട്ട​യം: കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​ജോ​സ്, ജോ ​സ​ഫ് വി​ഭാ​ഗ​ങ്ങ​ൾ നേ​രി​ട്ട് മ​ത്സ​രി​ച്ച അ​ക​ല​ക്കു​ന്നം പ​ഞ്ചാ​യ​ത്ത് പൂ​വ​ത്തി​ള​പ്പ് വാ​ർ​ഡി​ലേ​ക്കു ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജോ​സ് വി​ഭാ​ഗം സ്ഥാ​നാ​ർ​ഥി ജോ​ർ​ജ് തോ​മ​സ് മൈ​ലാ​ടി വി​ജ​യി​ച്ചു. 63 വോ​ട്ട് ഭൂ​രി​പ​ക്ഷം ല​ഭി​ച്ചു.

പ്ര​ചാ​ര​ണ​ത്തി​ൽ വി​ട്ടു​നി​ന്ന കോ​ണ്‍​ഗ്ര​സ്-​ഐ വ്യ​ക്ത​മാ​യി ഒ​രാ​ളെ​യും പി​ന്തു​ണ​ച്ചി​രു​ന്നി​ല്ല. ജോ​സ് വി​ഭാ​ഗം സ്ഥാ​നാ​ർ​ഥി ജോ​ർ​ജ് തോ​മ​സ് മൈ​ലാ​ടി​യ്ക്ക് 320 വോ​ട്ടും ജോ​സ​ഫ് വി​ഭാ​ഗം സ്ഥാ​നാ​ർ​ഥി വി​പി​ൻ തോ​മ​സ് ആ​നി​ക്ക​ലി​നു 257 വോ​ട്ടും ല​ഭി​ച്ചു. ഇ​ട​തു​സ്വ​ത​ന്ത്ര​ൻ ആ​ന്‍റോ​ച്ച​ൻ മൂ​ങ്ങാ​മാ​ക്ക​ലി​നു 29 വോ​ട്ടും ബി​ജെ​പി സ്ഥാ​നാ​ർ​ഥി ര​ഞ്ജി​ത്തി​നു 15 വോ​ട്ടും ല​ഭി​ച്ചു.

വി​ജ​യ​പു​രം പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർ​ഡ് നാ​ൽ​പാ​മ​റ്റ​ത്ത് സി​പി​മ്മി​ലെ ഉ​ഷാ സോ​മ​ൻ വി​ജ​യി​ച്ചു. 57 വോ​ട്ട് ഭൂ​രി​പ​ക്ഷം ല​ഭി​ച്ചു. ഉ​ഷാ സോ​മ​ന് 467 വോ​ട്ടും യു​ഡി​എ​ഫി​ലെ ല​ക്ഷ്മി എ. ​നാ​യ​ർ​ക്ക് 410 വോ​ട്ടും ബി​ജെ​പി​യ്ക്ക് 67 വോ​ട്ടും ല​ഭി​ച്ചു.

വൈ​ക്കം മു​നി​സി​പ്പാ​ലാ​റ്റി 21-ാം വാ​ർ​ഡി​ലേ​ക്കു ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി കെ.​ആ​ർ. രാ​ജേ​ഷ് വി​ജ​യി​ച്ചു. 79 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണു വി​ജ​യി​ച്ച​ത്.​കെ.​ആ​ർ. രാ​ജേ​ഷ് 257 വോ​ട്ടും യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പ്രീ​തി രാ​ജേ​ഷ് 178 വോ​ട്ടും എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഷാ​നി സു​രേ​ഷ് 170 വോ​ട്ടും നേ​ടി.

Related posts