മൂന്ന് ദിവസത്തോളം പെണ്‍കുട്ടി ജയിലില്‍ കയറിയിറങ്ങി! ആകാശ് തില്ലങ്കേരി പെണ്‍കുട്ടിക്കൊപ്പം ജയിലില്‍ കഴിഞ്ഞ സംഭവത്തില്‍ അന്വേഷണം; ശുഹൈബ് കേസിലെ പ്രതികളുടെ സെല്‍ പൂട്ടാറില്ലെന്നും പരാതിയില്‍

ക​ണ്ണൂ​ർ: ശു​ഹൈ​ബ് വ​ധ​ക്കേ​സി​ല മു​ഖ്യ​പ്ര​തി ആ​കാ​ശ് തി​ല്ല​ങ്കേ​രി പെ​ണ്‍​കു​ട്ടി​ക്കൊ​പ്പം ജ​യി​ലി​ൽ ക​ഴി​ഞ്ഞ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു. കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ.​സു​ധാ​ക​ര​ൻ ന​ൽ​കി​യ പ​രാ​തി​യി​ൽ ഡി​ജി​പി​യാ​ണ് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട​ത്. മ​ധ്യ​മേ​ഖ​ല ജ​യി​ൽ ഡി​ഐ​ജി സാം ​ത​ങ്ക​യ്യ​നോ​ട് അ​ന്വേ​ഷി​ച്ച് റി​പ്പോ​ർ​ട്ട് ന​ൽ​കാ​നാ​ണ് ഡി​ജി​പി നി​ർ​ദ്ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്.

യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വ് ശു​ഹൈ​ബി​നെ വ​ധി​ച്ച കേ​സി​ലെ പ്ര​തി​ക​ൾ​ക്ക് ജ​യി​ലി​ൽ വ​ഴി​വി​ട്ട സ​ഹാ​യ​ങ്ങ​ൾ ല​ഭി​ക്കു​ക​യാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ.​സു​ധാ​ക​ര​ൻ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഡി​ജി​പി​ക്ക് പ​രാ​തി ന​ൽ​കി​യ​ത്. കേ​സി​ലെ മു​ഖ്യ​പ്ര​തി​യാ​യ ആ​കാ​ശ് തി​ല്ല​ങ്കേ​രി​ക്ക് ക​ഴി​ഞ്ഞ ദി​വ​സം മു​ഴു​വ​ൻ കൂ​ത്തു​പ​റ​ന്പ് സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി​ക്കൊ​പ്പം ജ​യി​ലി​ൽ ക​ഴി​യാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ അ​വ​സ​ര​മൊ​രു​ക്കി​യെ​ന്നാ​യി​രു​ന്നു സു​ധാ​ക​ര​ന്‍റെ പ​രാ​തി.

മൂ​ന്ന് ദി​വ​സ​ത്തോ​ളം പെ​ണ്‍​കു​ട്ടി ജ​യി​ലി​ൽ ക​യ​റി​യി​റ​ങ്ങി​യെ​ന്നും ആ​രോ​പ​ണ​മു​ണ്ട്. ശു​ഹൈ​ബ് കേ​സി​ലെ പ്ര​തി​ക​ളു​ടെ സെ​ൽ പൂ​ട്ടാ​റി​ല്ലെ​ന്നും ഇ​വ​ർ​ക്ക് ജ​യി​ലി​ൽ വ​ലി​യ സ്വാ​ത​ന്ത്ര്യ​മാ​ണെ​ന്നും സു​ധാ​ക​ര​ന്‍റെ പ​രാ​തി​യി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

കേ​സി​ലെ അ​റ​സ്റ്റി​ലാ​യ ആ​കാ​ശ് അ​ട​ക്ക​മു​ള്ള പ്ര​തി​ക​ൾ ക​ണ്ണൂ​ർ സ്പെ​ഷ​ൽ സ​ബ് ജ​യി​ലി​ലാ​ണ് ക​ഴി​യു​ന്ന​ത്. ഇ​വ​ർ​ക്ക് കൊ​ല​പാ​ത​ക​ത്തി​ൽ പ​ങ്കു​ണ്ടെ​ന്ന് വ്യ​ക്ത​മാ​യ​തോ​ടെ സി​പി​എം പാ​ർ​ട്ടി​യി​ൽ നി​ന്നും പു​റ​ത്താ​ക്കു​ക​യും ചെ​യ്തി​രു​ന്നു. പാ​ർ​ട്ടി​യി​ൽ നി​ന്നും പു​റ​ത്താ​ക്കി​യി​ട്ടും അ​ധി​കാ​ര​ത്തി​ന്‍റെ എ​ല്ലാ ത​ണ​ലി​ലു​മാ​ണ് പ്ര​തി​ക​ൾ ജ​യി​ലി​ൽ ക​ഴി​യു​ന്ന​തെ​ന്നാ​യി​രു​ന്നു കോ​ൺ​ഗ്ര​സി​ന്‍റെ പ​രാ​തി.

Related posts