എ​കെ​ജി സെ​ന്‍റ​ർ ആ​ക്ര​മ​ണം; പടക്കമെറിയാൻ എത്തിയ ഡി​യോ സ്കൂ​ട്ട​ർ ക​ണ്ടെ​ത്തി; യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റി സു​ഹൈ​ല്‍ ഷാ​ജ​ഹാ​ൻ ഒ​ളി​വിൽ

തി​രു​വ​ന​ന്ത​പു​രം: എ​കെ​ജി സെ​ന്‍റ​ര്‍ ആ​ക്ര​മ​ണ​ക്കേ​സി​ലെ പ്ര​തി ജി​തി​ന്‍ ഉ​പ​യോ​ഗി​ച്ച ഡി​യോ സ്‌​കൂ​ട്ട​ര്‍ ക​ണ്ടെ​ത്തി. ക​ഠി​നം​കു​ള​ത്ത് നി​ന്നും ക്രൈം​ബ്രാ​ഞ്ചാ​ണ് സ്‌​കൂ​ട്ട​ര്‍ ക​ണ്ടെ​ത്തി​യ​ത്.

യ‌ൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വി​ന്‍റെ ഡ്രൈ​വ​ർ സു​ധീ​ഷി​ന്‍റേ​താ​ണ് സ്ക‌ൂ​ട്ട​ർ. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റി സു​ഹൈ​ല്‍ ഷാ​ജ​ഹാ​ൻ ഒ​ളി​വി​ലാ​ണ്.

സു​ഹൈ​ലി​ന്‍റെ സ​ഹോ​ദ​ര​ന്‍റെ വീ​ട്ടി​ല്‍ നി​ന്നു​മാ​ണ് സ്‌​കൂ​ട്ട​ര്‍ ക​ണ്ടെ​ത്തി​യ​ത്. ക്രൈം​ബ്രാ​ഞ്ചി​ന്‍റെ തി​രു​വ​ന​ന്ത​പു​ര​ത്തെ ഓ​ഫീ​സി​ലേ​ക്ക് സ്‌​കൂ​ട്ട​ര്‍ കൊ​ണ്ടു​പോ​യി.

Related posts

Leave a Comment