രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രാ​യ വ്യാ​ജ വീ​ഡി​യോ: സം​വി​ധാ​യ​ക​ൻ അ​ശോ​ക് പ​ണ്ഡി​റ്റി​നെ​തി​രെ കോ​ൺ​ഗ്രസിന്‍റെ പ​രാ​തി


ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ വ്യാ​ജ വീ​ഡി​യോ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വെ​ച്ച സം​ഭ​വ​ത്തി​ൽ ബോ​ളി​വു​ഡ് സം​വി​ധാ​യ​ക​ൻ അ​ശോ​ക് പ​ണ്ഡി​റ്റി​നെ​തി​രെ പാ​ർ​ട്ടി പ​രാ​തി ന​ൽ​കി.

ഒ​രു ക്ഷേ​ത്ര​ത്തി​ലെ ച​ട​ങ്ങി​നി​ടെ രാ​ഹു​ൽ ഗാ​ന്ധി വി​ഗ്ര​ഹ​ത്തി​ന് മു​ന്പി​ൽ ആ​ര​തി ഉ​ഴി​യാ​ൻ വി​സ​മ്മ​തി​ച്ചെ​ന്ന നി​ല​യി​ലു​ള്ള വ്യാ​ജ വീ​ഡി​യോ ആ​ണ് പ​ണ്ഡി​റ്റ് പ​ങ്കു​വെ​ച്ച​ത്.

പൂ​ണൂ​ൽ​ധാ​രി​യാ​യ രാ​ഹു​ൽ ആ​ര​തി ഉ​ഴി​യാ​ൻ വി​സ​മ്മ​തി​ക്കു​ന്ന​തി​ന്‍റെ കാ​ര​ണം എ​ന്താ​ണെ​ന്ന് വ്യ​ക്ത​മാ​ണെ​ന്നും പ​ണ്ഡി​റ്റ് കു​റി​ച്ചി​രു​ന്നു.

2017-ൽ ​രാ​ജ​സ്ഥാ​നി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ന്‍റെ എ​ഡി​റ്റ് ചെ​യ്ത വീ​ഡി​യോ ആ​ണി​തെ​ന്നും രാ​ഹു​ൽ ആ​ര​തി പൂ​ജ​യി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു​വെ​ന്നും കോ​ൺ​ഗ്ര​സ് വ്യ​ക്ത​മാ​ക്കി.

ദു​ർ​ഗാദേ​വി​യെ അ​പ​മാ​നി​ക്കു​ന്ന​ത് പ​ണ്ഡി​റ്റ് ആ​ണെ​ന്നും മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്താ​നു​ള്ള ആ​സൂ​ത്രി​ത ശ്ര​മം ഇ​യാ​ൾ ന​ട​ത്തി​യെ​ന്നും പാ​ർ​ട്ടി അ​റി​യി​ച്ചു.

Related posts

Leave a Comment