ബിഗ് സല്യൂട്ട്! മ​റ​ക്കാ​നാ​കാ​ത്ത നി​മി​ഷ​ങ്ങ​ൾ സ​മ്മാ​നി​ച്ച് മ​ട​ങ്ങി​യ അ​ഖി​ലി​ന്‍റെ വി​യോ​ഗ​ത്തി​ൽ തേ​ങ്ങി ആ​നാ​കോ​ട്

കാ​ട്ടാ​ക്ക​ട : മ​റ​ക്കാ​നാ​കാ​ത്ത നി​മി​ഷ​ങ്ങ​ൾ സ​മ്മാ​നി​ച്ച് മ​ട​ങ്ങി​യ അ​ഖി​ലി​ന്‍റെ വി​യോ​ഗ​ത്തി​ന്‍റെ ഞെ​ട്ട​ലി​ൽ നി​ന്നും ഇ​നി​യും വി​ട്ടു​ണ​രാ​ത്ത ഗീ​തു​വി​നോ​ടും ബ​ന്ധു​ക്ക​ളോ​ടും ഒ​പ്പം തേ​ങ്ങ​ലി​ലാ​ണ് ആ​നാ​കോ​ട് ഗ്രാ​മം.

പൂ​വ​ച്ച​ൽ കു​ഴ​യ്ക്കാ​ട് ക​ല്ല​ണ​മു​ഖം ശി​വ​ശൈ​ല​ത്തി​ൽ സു​ദ​ർ​ശ​ന​ൻ – സ​തി കു​മാ​രി ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ നാ​യി​ക് എ​സ്.​എ​സ്.​അ​ഖി​ൽ (ന​ഴ്സിം​ഗ് അ​സി​സ്റ്റ​ന്‍റ് ) കാ​ഷ്മീ​രി​ലെ സി​യാ​ച്ചി​ൻ മേ​ഖ​ല​യി​ലാ​ണ് മ​ര​ണ​പ്പെ​ട്ട​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി​യി​ലാ​ണ് മ​ര​ണ​വി​വ​രം ബ​ന്ധു​ക്ക​ൾ അ​റി​യു​ന്ന​ത്. അ​തി​ർ​ത്തി​യി​ൽ ജോ​ലി നോ​ക്കു​ന്ന​തി​നി​ടെ​ ഇ​രു​നൂ​റു മീ​റ്റ​ർ വേ​ഗ​ത​യി​ൽ കാ​റ്റ് വീ​ശി അ​ടി​ച്ച​തി​നെ തു​ട​ർ​ന്ന് മ​ഞ്ഞു​മ​ല ഇ​ടി​ഞ്ഞു വീ​ണാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്.

പ​തി​നൊ​ന്നു വ​ർ​ഷ​മാ​യി ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ചി​ട്ട്. അ​വ​ധി​ക്കു നാ​ട്ടി​ൽ വ​ന്ന അ​ഖി​ൽ മ​ക​ൻ ദേ​വ​ര​ഥി​ന്‍റെ ഒ​ന്നാം പി​റ​ന്നാ​ൾ ആ​ഘോ​ഷ​ത്തി​നു ശേ​ഷം ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ലാ​ണ് ജോ​ലി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. കാ​ർ​ഷി​ക കു​ടും​ബ​ത്തി​ൽ​പ്പെ​ട്ട അ​ഖി​ൽ നാ​ട്ടു​കാ​ർ​ക്ക് പ്രി​യ​പ്പെ​ട്ട​വ​നാ​ണ്. സാ​മു​ഹ്യ​രം​ഗ​ത്തും സം​സ്ക്കാ​രി​ക രം​ഗ​ത്തും നി​റ സാ​ന്നി​ധ്യ​മാ​യി​രു​ന്നു അ​ഖി​ൽ.​ഇ​ന്ന് മ്യ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തും.

Related posts