കാർ വിൽക്കാനുണ്ടെന്ന് പറഞ്ഞ് പരസ്യം നൽകി; വാങ്ങാനെത്തിയവരെ കാറിൽ കയറ്റി വട്ടം കറക്കിയ ശേഷം കു​രു​മു​ള​ക് സ്പ്രേ ​മു​ഖ​ത്ത് അ​ടി​ച്ച് അ​ഞ്ച് പ​വ​ൻ മാ​ല ക​വ​ർ​ന്നു;പുതുപ്പള്ളിയിൽ നടന്ന സംഭവം സിനിമയെ വെല്ലുന്നത്

പു​തു​പ്പ​ള്ളി: കാ​ർ വി​ൽ​പ​ന പ​ര​സ്യം ക​ണ്ട് വാ​ങ്ങാ​നെ​ത്തി​യ കു​ടും​ബ​ത്തെ ആ​ക്ര​മി​ച്ച് അ​ഞ്ച് പ​വ​ന്‍റെ മാ​ല മോ​ഷ്ടി​ച്ചു. കു​രു​മു​ള​ക് സ്പ്രേ ​മു​ഖ​ത്ത് അ​ടി​ച്ചാ​യി​രു​ന്നു ക​വ​ർ​ച്ച. കോ​ട്ട​യം പു​തു​പ്പ​ള്ളി​യി​ൽ ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്കു ശേ​ഷം ര​ണ്ടോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

ച​ങ്ങ​നാ​ശേ​രി സ്വ​ദേ​ശി​യാ​യ ചാ​ക്കോ​ച്ച​ന്‍റെ (50) ക​ഴു​ത്തി​ൽ​ക്കി​ട​ന്ന മാ​ല​യാ​ണ് സം​ഘം മോ​ഷ്ടി​ച്ച​ത്. ഇ​ന്നോ​വ വി​ൽ​ക്കാ​നു​ണ്ടെ​ന്നു കാ​ട്ടി പ​ര​സ്യം ന​ൽ​കി​യ ശേ ​ഷ​മാ​ണ് ത​ട്ടി​പ്പ് സം​ഘം ചാ​ക്കോ​ച്ച​നെ​യും കു​ടും​ബ​ത്തെ​യും പു​തു​പ്പ​ള്ളി​യി​ൽ വി​ളി​ച്ചു വ​രു​ത്തി​യ​ത്.

ഓ​ണ്‍​ലൈ​ൻ കാ​ർ വി​ൽ​പ്പ​ന സൈ​റ്റി​ൽ പ​ര​സ്യം ക​ണ്ടാ​ണ് ചാ​ക്കോ​ച്ച​നും കു​ടും​ബ​വും ത​ട്ടി​പ്പ് സം​ഘ​ത്തെ ബ​ന്ധ​പ്പെ​ട്ട​ത്. പു​തു​പ്പ​ള്ളി​യി​ൽ ഇ​ന്നോ​വ വി​ൽ​ക്കാ​നു ണ്ടെ​ന്നാ​യി​രു​ന്നു പ​ര​സ്യം. പ​ര​സ്യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഫോ​ണി​ൽ വി​ളി​ച്ച കു​ടും​ബ​ത്തോ​ട് പു​തു​പ്പ​ള്ളി​യി​ൽ എ​ത്താ​ൻ നി​ർ​ദേ​ശി​ച്ചു. പു​തു​പ്പ​ള്ളി​യി​ൽ എ ​ത്തി​യ​ശേ​ഷം ഇ​യാ​ളെ ഫോ​ണി​ൽ ല​ഭി​ച്ചെ​ങ്കി​ലും പ​ല​സ്ഥ​ല​ങ്ങ​ൾ മാ​റ്റി പ​റ​ഞ്ഞ് ചാ​ക്കോ​ച്ച​നെ​യും കു​ടും​ബ​ത്തെ​യും വ​ഴി തെ​റ്റി​ച്ചു.

ഏ​റ്റ​വും ഒ​ടു​വി​ൽ പു​തു​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് ഭാ​ഗ​ത്ത് എ​ത്താ​നാ​ണ് ഫോ​ണി​ൽ എ​തി​ർ ത​ല​യ്ക്ക​ലു​ണ്ടാ​യി​രു​ന്ന​യാ​ൾ നി​ർ​ദേ​ശി​ച്ച​ത്. ഇ​ത് അ​നു​സ​രി​ച്ച് എ​ത്തി​യ ചാ​ക്കോ​ച്ച​നെ​യും കു​ടും​ബ​ത്തെ​യും ചു​വ​ന്ന സ്വി​ഫ്റ്റ് കാ​റി​ലെ​ത്തി​യ സം​ഘം ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്നോ​വ കാ​ണി​ച്ചു ത​രാ​മെ​ന്നു പ​റ​ഞ്ഞ് ആ​ളൊ​ഴി​ഞ്ഞ വീ​ട്ടി​ലേ​ക്കു ക​യ​റ്റി​യ​ശേ​ഷം കു​രു​മു​ള​ക് സ്പ്രേ ​മു​ഖ​ത്ത് അ​ടി​ച്ച് ചാ​ക്കോ​ച്ച​ന്‍റെ ക​ഴു​ത്തി​ൽ​ക്കി​ട​ന്ന മാ​ല പൊ​ട്ടി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ബ​ഹ​ളം വ​ച്ച​തോ​ടെ മാ​ല മോ​ഷ്ടി​ച്ച സം​ഘം ചു​വ​ന്ന സ്വി​ഫ്റ്റ് കാ​റി​ൽ ഞാ​ലി​യാ​കു​ഴി ഭാ​ഗ​ത്തേ​ക്കു ര​ക്ഷ​പെ​ട്ട​താ​യി ചാ​ക്കോ​ച്ച​ൻ ഈ​സ്റ്റ് പോ​ലീ​സി​നു മൊ​ഴി ന ​ൽ​കി. അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട ചാ​ക്കോ​ച്ച​ൻ പു​തു​പ്പ​ള്ളി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.

Related posts

Leave a Comment