കരൾ കുത്തിക്കീറി,സിയാദ് മരണത്തിന് കീഴടങ്ങി; ക്വ​ട്ടേ​ഷ​ൻ സം​ഘ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ സിപിഎം പ്രവർത്തകന് ദാരുണാന്ത്യം; കാ​യം​കു​ള​ത്ത് ഹ​ർ‌​ത്താ​ൽ

ആ​ല​പ്പു​ഴ: ക്വ​ട്ടേ​ഷ​ൻ സം​ഘ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ല്‍ ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ന്‍ കു​ത്തേ​റ്റു മ​രി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കാ​യം​കു​ളം ന​ഗ​ര​സ​ഭാ പ​രി​ധി​യി​ൽ‌ ഇ​ന്ന് സി​പി​എം ഹ​ർ​ത്താ​ൽ.

എം​എ​സ്എം സ്കൂ​ളി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന വൈ​ദ്യ​ൻ വീ​ട്ടി​ൽ സി​യാ​ദ് ( 36) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സി​പി​എം എംഎ​സ്എം ബ്രാ​ഞ്ച് ക​മ്മി​റ്റി അം​ഗ​വും ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​നും കൂ​ടി​യാ​ണ് സി​യാ​ദ്.

ചൊ​വ്വാ​ഴ്ച രാ​ത്രി പ​ത്തോ​ടെ​യാ​ണ് കാ​യം​കു​ളം ഫ​യ​ർ സ്റ്റേ​ഷ​ന് സ​മീ​പം സി​യാ​ദി​നെ ആ​ക്ര​മി​ക​ൾ വെ​ട്ടി​ക്കൊ​ന്ന​ത്. കു​ത്തേ​റ്റ് വീ​ണ ഇ​യാ​ളെ ഉ​ട​ൻ ത​ന്നെ കാ​യം​കു​ളം താ​ലു​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ക​ര​ളി​ന് ആ​ഴ​ത്തി​ലേറ്റ മു​റി​വാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ കാ​യം​കു​ളം സ്വ​ദേ​ശി മു​ജീ​ബാ​ണ് കൊ​ല​പാ​ത​കം ന​ട​ത്തി​യ​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ്ര​തി​ക​ൾ​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യാ​ണ്.

Related posts

Leave a Comment