ബംഗലൂരു സംഭവം; രൂക്ഷ പ്രതികരണവുമായി ബോളിവുഡ് സൂപ്പര്‍താരം അക്ഷയ് കുമാര്‍! വീഡിയോ കാണാം!

urപുതുവര്‍ഷ ദിനത്തില്‍ ബെംഗലൂരുവിലുണ്ടായ  സംഭവത്തില്‍ രൂക്ഷമായ പ്രതികരണവുമായി ബോളിവുഡ് താരം അക്ഷയ് കുമാര്‍ രംഗത്തെത്തി. ഇത്തരം സംഭവങ്ങള്‍ രാജ്യത്തിന് നാണക്കേടാണ് ഉണ്ടാക്കുന്നതെന്ന് അദ്ദേഹം തുറന്നടിച്ചു. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് താരം പ്രതികരിച്ചത്.

കുടുംബത്തോടൊപ്പം അവധി ചെലവഴിക്കാനായി വിദേശത്തായിരുന്നു താനെന്നും തിരികെയെത്തി സംഭവങ്ങള്‍ അറിഞ്ഞപ്പോള്‍ തരിച്ചുപോയെന്നും അക്ഷയ് കുമാര്‍ പറഞ്ഞു. ഇതൊക്കെ കേള്‍ക്കുമ്പോള്‍ മനുഷ്യന്‍ ഇത്രമാത്രം അധപതിച്ചു പോയല്ലോ എന്നാണ് തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരം പ്രവര്‍ത്തികള്‍ വച്ച്  താരതമ്യം ചെയ്ത് നോക്കുമ്പോള്‍ മനുഷ്യനേക്കാള്‍ എത്രയോ ഭേദമാണ് മൃഗങ്ങള്‍ എന്ന് തോന്നിപ്പോവുന്നു. മനുഷ്യനായി പിറന്നതില്‍ അപമാനം തോന്നുന്ന നിമിഷമാണിത്. നിങ്ങളുടെ അഭിപ്രായം എന്താണെന്നെനിക്കറിയില്ല എന്നാല്‍ കടുത്ത ദേഷ്യമാണ് ഇതറിഞ്ഞുകഴിഞ്ഞപ്പോള്‍ മുതല്‍ എനിക്കുതോന്നുന്നത്. താരം പറഞ്ഞു. സ്ത്രീകളെ ബഹുമാനിക്കാനറിയാത്ത ഒരു ജനതയെ എങ്ങനെ മനുഷ്യഗണത്തില്‍ പെടുത്തുമെന്നും അദ്ദേഹം ചോദിച്ചു.

പുതുവര്‍ഷ രാവില്‍ ബംഗളൂരുവില്‍ നിരവധി സ്ത്രീകളാണ് ആക്രമിക്കപ്പെട്ടത്. ബോളിവുഡില്‍ നിന്നും ആമിര്‍ ഖാനും സംഭവത്തെക്കുറിച്ച് പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. അതിന് പുറമേയാണ് ഇപ്പോള്‍ അക്ഷയ് കുമാറും എത്തിയിരിക്കുന്നത്.

Related posts