ലേ​ബ​ർ മു​റി​യി​ൽ യു​വ​തി​ക്ക് മ​രു​ന്ന് മാ​റി ന​ൽ​കി; ആളുമാറി നൽകിയത് അപസ്മാരത്തിനുള്ള ഗുളിക; ഒരേ പേരിൽ രണ്ടു ഗർഭിണികൾ വന്നാൽ ഇങ്ങനെയോ! ആലപ്പുഴ മെഡിക്കൽ കോളജ് അപ്രശസ്തിയിൽ മുന്നിൽ…

 


അ​മ്പ​ല​പ്പു​ഴ: ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ ലേ​ബ​ർ മു​റി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച യു​വ​തി​ക്ക് മ​രു​ന്ന് മാ​റി ന​ൽ​കി​യ​താ​യി ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി.

പ​ത്ത​നം​തി​ട്ട മു​ത്തു​പ​റ​മ്പി​ൽ നാ​സ​റാ​ണ് അ​മ്പ​ല​പ്പു​ഴ പോ​ലീ​സി​നും ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​നും പ​രാ​തി ന​ൽ​കി​യ​ത്.

നാ​സ​റി​ന്റെ മ​രു​മ​ക​ൾ സി​യാ​ന​യെ ക​ഴി​ഞ്ഞ 21 നാ​ണ് പ്ര​സ​വ​സം​ബ​ന്ധ​മാ​യി ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ സി​യാ​ന​യെ ലേ​ബ​ർ​മു​റി​യി​ലേ​ക്ക് മാ​റ്റി. സി​യാ​ന തൈ​റോ​യി​ഡി​ന്‍റെ മ​രു​ന്ന് ഉ​പ​യോ​ഗി​ച്ചി​രു​ന്നു. പു​ല​ർ​ച്ചെ സി​യാ​ന​ക്ക് മ​രു​ന്നു കൊ​ടു​ത്ത​തി​ന് ശേ​ഷം അ​ബോ​ധാ​വ​സ്ഥ​യി​ലാ​യി.​

തു​ട​ർ​ന്നാ​ണ് മ​രു​ന്ന് മാ​റി ന​ൽ​കി​യ വി​വ​രം അ​റി​യു​ന്ന​ത്. മ​റ്റൊ​രു സി​യാ​ന​യേ​യും ലേ​ബ​ർ​മു​റി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. ഇ​വ​ർ അ​പ​സ്മാ​ര​ത്തി​ന് മ​രു​ന്ന് ക​ഴി​ച്ചി​രു​ന്നു. ഇ​വ​ർ​ക്ക് ന​ൽ​കേ​ണ്ട മ​രു​ന്ന് ആ​ളു​മാ​റി ന​ൽ​കി​യ​താ​വാ​മെ​ന്നാ​ണ് ബ​ന്ധു​ക്ക​ളു​ടെ ആ​രോ​പ​ണം.

ആദ്യം മറച്ചുവച്ചെങ്കിലും
മ​രു​ന്നു​മാ​റി ന​ൽ​കി​യ​വി​വ​രം ആ​ദ്യം ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ബ​ന്ധു​ക്ക​ളി​ൽ നി​ന്നും മ​റ​ച്ചുവ​ച്ചെ​ങ്കി​ലും പി​ന്നീ​ട് അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ട്യൂ​ബി​ട്ട് ഗു​ളി​ക പു​റ​ത്തെ​ടു​ത്തെ​ന്നും ആ​ശ​ങ്ക​യ്ക്ക് വ​ക​യി​ല്ലെ​ന്നും ബ​ന്ധു​ക്ക​ളോ​ട് പ​റ​ഞ്ഞു.

ഉ​ച്ച​യോ​ടെ​യാ​ണ് സി​യാ​ന​യു​ടെ നി​ല​യി​ൽ മാ​റ്റം​വ​ന്ന​ത്.മു​മ്പും ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ​കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലെ ചില ജീ​വ​ന​ക്കാ​രി​ൽ നി​ന്നു ഗു​രു​ത​ര​പി​ഴ​വു​ക​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ട്.

കോ​വി​ഡ് അ​ത്യാ​സ​ന്ന വി​ഭാ​ഗ​ത്തി​ൽ മ​രി​ച്ച ആ​ളു​ടെ മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് മാ​റി ന​ൽ​കി​യ​തും ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ആ​ൾ മ​രി​ച്ച​താ​യ തെ​റ്റാ​യ​വി​വ​രം ബ​ന്ധു​ക്ക​ൾ​ക്ക് ന​ൽ​കി​യ​തും ഏ​റെ വി​വാ​ദ​മു​ണ്ടാ​ക്കി​യി​രു​ന്നു.

കൂ​ടാ​തെ മ​രി​ച്ച​യാ​ളു​ടെ സ്വ​ർ​ണ്ണാ​ഭ​ര​ണ​ങ്ങ​ൾ ന​ഷ്ട​പ്പെ​ട്ടെ​ന്ന ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യും ഉ​യ​ർ​ന്നി​രു​ന്നു. ജീ​വ​ന​ക്കാ​രി​ൽ നി​ന്നു പി​ഴ​വു​ണ്ടാ​യ​ത് സം​ബ​ന്ധി​ച്ച് വ​കു​പ്പ്ത​ല അ​ന്വ​ക്ഷ​ണം ന​ട​ത്തി പു​തി​യ സൂ​പ്ര​ണ്ടി​നെ ചു​മ​ത​ല ഏ​ൽ​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ന​ക്കാ​രി​ൽ നി​ന്നു​ള്ള പി​ഴ​വു​ക​ൾ തു​ട​ർ​ന്നു​പോ​രു​ക​യാ​ണ്.

Related posts

Leave a Comment