വീട്ടമ്മമാരെ ശല്യപ്പെടുത്തുന്ന അലര്‍ജി! ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒരു പരിധിവരെ ചര്‍മപ്രശ്‌നങ്ങള്‍ എളുപ്പത്തില്‍ പരിഹരിക്കാനാവും

ആരോഗ്യവും തിളക്കവുമുള്ള ചര്‍മം എല്ലാവരുടെയും സ്വപ്‌നമാണ്. നിത്യജീവിതത്തിലെ തിരക്കുകള്‍ക്കിടയില്‍ വീട്ടമ്മമാര്‍ക്ക് ചര്‍മസംരക്ഷണത്തിനു സമയം കണ്ടെത്താന്‍ ബുദ്ധിമുട്ടു കാണും.

എന്നാല്‍, ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒരു പരിധിവരെ ചര്‍മപ്രശ്‌നങ്ങള്‍ എളുപ്പത്തില്‍ പരിഹരിക്കാനാവും.

കൈകാലുകളിലെ അലര്‍ജി

വീട്ടമ്മമാരെ ഏറ്റവും കൂടുതല്‍ അലട്ടുന്ന പ്രശ്‌നമാണ് കൈകാലുകളില്‍ കാണപ്പെടുന്ന അലര്‍ജി. സോപ്പ്, ഡിറ്റര്‍ജന്റ് എന്നിവ കൂടുതല്‍ ഉപയോഗിക്കേണ്ടിവരുന്നതാണ് ഇത്തരം ചര്‍മപ്രശ്‌നങ്ങള്‍ക്ക് ആക്കംകൂട്ടുന്നത്.

ഇവയുടെ ഉപയോഗം പാടേ ഒഴിവാക്കുന്നതു വീട്ടമ്മമാര്‍ക്കു പ്രായോഗികവുമല്ല.

അമിതമായ സോപ്പ്/ഡിറ്റര്‍ജന്റ് ഉപയോഗിക്കുമ്പോള്‍ തൊലിയുടെ സ്വാഭാവികമായ മൃദുത്വം നഷ്ടപ്പെടുന്നു. കാലക്രമേണ വരണ്ടതായി രൂപപ്പെടുകയും പിന്നീട് ഇതു സ്‌കിന്‍ അലര്‍ജി അഥവാ എക്‌സിമയായി മാറുകയും ചെയ്യും.

ഇത്തരം സാഹചര്യങ്ങളില്‍ സോപ്പ് ഉപയോഗം കഴിഞ്ഞ ഉടന്‍ കൈകാലുകള്‍ കഴുകി വൃത്തിയായി തുടച്ചതിനുശേഷം മോയ്‌സ്ചറൈസിംഗ് ലേപനങ്ങള്‍ പുരുന്നത് തൊലിയുടെ സ്വാഭാവിക മൃദുത്വം കാത്തുസൂക്ഷിക്കാന്‍ വളരെയധികം സഹായിക്കും.

ദിവസേന രണ്ടുമൂന്നു പ്രാവശ്യം ഇതുപയോഗിക്കുന്നത് വളരെ നല്ലതാണ്. ഒരു ഡോക്ടറുടെ സഹായത്തോടെ ലേപനങ്ങള്‍ തെരഞ്ഞെടുക്കുക.

പച്ചക്കറികളും പഴങ്ങളും മുറിക്കുമ്പോള്‍ അവയുടെ നീരും ചിലര്‍ക്ക് അലര്‍ജി ഉണ്ടാക്കാറുണ്ട്. കൈകളിലെ വിുമാറാത്ത അലര്‍ജിക്കു പരിഹാരമായി കൈയുറകള്‍ ധരിക്കാവുന്നതാണ്.

ശരിയായ രീതിയിലല്ലാത്ത കൈയുറ ഉപയോഗം വിപരീതഫലം ഉണ്ടാക്കും. വീട്ടമ്മമാര്‍ക്കു വേണ്ടി പ്രത്യേകം തയറാക്കിയ കൈയുറകള്‍ ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്.

ഈ അലര്‍ജിയും ശ്രദ്ധിക്കണം

മറ്റൊരു പ്രധാനപ്രശ്‌നമാണ് ചെരുപ്പുകള്‍, ആഭരണങ്ങള്‍, കോസ്മറ്റിക്കുകള്‍ (ഉദാ: സൗന്ദര്യവര്‍ധകക്രീമുകള്‍, നെയില്‍ പോളിഷ്, ഹെയര്‍ഡൈ, സ്റ്റിക്കര്‍ പൊുകള്‍, കുങ്കുമം തുടങ്ങിയവ) കൊണ്ടുള്ള അലര്‍ജി. വസ്ത്രങ്ങള്‍ക്കു നിറം നല്‍കുന്ന ഡൈകളും ചിലര്‍ക്ക് അലര്‍ജിയുണ്ടാക്കാറുണ്ട്.

അലര്‍ജിയുണ്ടാക്കുന്ന കെമിക്കലുകള്‍ ഒഴിവാക്കുക എന്നതു തന്നെയാണ് ഇതിനുള്ള ഏറ്റവും നല്ല പ്രതിവിധി. ചെരുപ്പുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ കഴിവതും കലര്‍പ്പില്ലാത്ത ലെതര്‍ കൊണ്ടുണ്ടാക്കുന്നതു വാങ്ങണം. കോണ്‍ സോക്‌സുകള്‍ മാത്രം ഉപയോഗിക്കുക.

സൗന്ദര്യവര്‍ധക ക്രീം, ലേപനങ്ങള്‍, ഹെയര്‍ഡൈ കെമിക്കലുകള്‍ എന്നിവ സൂര്യപ്രകാശത്തില്‍ രാസപ്രവര്‍ത്തനം ചെയ്ത് ഉപയോഗിച്ച് കുറച്ചുകാലം കഴിയുമ്പോള്‍ മുഖത്തെ തൊലി കൂടുതല്‍ കറുത്തു പോകുന്നതായി കാണാറുണ്ട്. ചര്‍മരോഗവിദഗ്ധന്റെ സഹായത്തോടെ ക്രീമുകള്‍ തെരഞ്ഞെടുക്കാന്‍ എപ്പോഴും ശ്രദ്ധിക്കുക.

കൂടുതലായി അടുക്കള ജോലികള്‍ ചെയ്യുന്ന വീട്ടമ്മമാരെ അലട്ടുന്ന മറ്റൊരു പ്രശ്‌നമാണ് മടക്കുകളില്‍ കാണപ്പെടുന്ന ചൊറിച്ചല്‍. അമിതമായി വിയര്‍പ്പും ഈര്‍പ്പവുമുള്ള ശരീരഭാഗങ്ങളില്‍ വളരുന്ന ഒരു ഫംഗസാണ് മിക്കവാറും ഈ പ്രശ്‌നം ഉണ്ടാക്കുന്നത്.

ഇത്തരം പ്രശ്‌നങ്ങള്‍ ഉള്ളവര്‍ ജോലി കഴിഞ്ഞ് ഉടന്‍ നന്നായി കുളിക്കുക. അലക്കി തേച്ച കോട്ടണ്‍ വസ്ത്രങ്ങള്‍ മാത്രം ധരിക്കണം. ഇറുകിയ വസ്ത്രങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കുക.

പുതിയ വസ്ത്രങ്ങള്‍ അലക്കിയതിനുശേഷം മാത്രം ഉപയോഗിക്കണം. അമിതവണ്ണം, പ്രമേഹം തുടങ്ങിയവ ഉള്ളവര്‍ക്ക് ഫംഗസ് ബാധ കൂടുതലായി കാണാറുണ്ട്.

ഭൂരിഭാഗം പേരും ഡോക്ടറുടെ ഉപദേശം തേടാതെ മാര്‍ക്കറ്റില്‍ ലഭ്യമായിുള്ള സ്റ്റിറോയിഡ് കലര്‍ന്ന ക്രീമുകള്‍ പുരട്ടുകയും പിന്നീട് അതു വിുമാറാത്ത ചര്‍മപ്രശ്‌നമായി മാറുന്നതും കാണാറുണ്ട്.

ഇത്തരം അവസരങ്ങളില്‍ ഒരു സ്‌കിന്‍ ഡോക്ടറുടെ സഹായം തീര്‍ച്ചയായും തേടേണ്ടതാണ്. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം നിങ്ങള്‍ ഉപയോഗിക്കുന്ന തോര്‍ത്ത്, സോപ്പ് എന്നിവ മറ്റുള്ളവരുമായി പങ്കിടാതിരിക്കുക എന്നതാണ്.

ആരോഗ്യമുള്ള ജീവിതശൈലി ചര്‍മത്തിന്റെ തിളക്കത്തിന് ഒഴിച്ചുകൂടാന്‍ പറ്റാത്തതാണ്. ചര്‍മം ശരീരത്തിന്റെ കണ്ണാടിയാണ്. പച്ചക്കറികളും പഴങ്ങളും ധാരാളം കഴിക്കുക.

പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം മുടിയുടെ ആരോഗ്യത്തിന് അത്യാവശ്യമാണ്. നിത്യേന അരമണിക്കൂര്‍ എങ്കിലും വ്യായാമത്തിനായി മാറ്റിവയ്ക്കുക. ധാരാളം വെള്ളം കുടിക്കണം. ജങ്ക് ഫുഡുകളോടു വിട പറയുക. അമിതവണ്ണം ഒഴിവാക്കുക.

ദിവസവും ഏഴു മണിക്കൂര്‍ എങ്കിലും കൃത്യമായി ഉറങ്ങാന്‍ ശ്രദ്ധിക്കണം. ചര്‍മപ്രശ്‌നങ്ങള്‍ അലട്ടിയാല്‍ സ്വയം ചികിത്സിക്കാതെ ഡോക്ടറുടെ സഹായം തേടുക.

തയാറാക്കിയത്: റെനീഷ് മാത്യു

ഡോ. എസ്.ആര്‍. ജിസി
സീനിയര്‍ കണ്‍സള്‍ട്ടന്റ്, ഡെര്‍മറ്റോളജി, ആസ്റ്റര്‍ മിംസ്, കണ്ണൂര്‍

Related posts

Leave a Comment