ഋഷി കപൂറിന്റെ മരുമകളാകാന്‍ ഒരുങ്ങി ആലിയ ഭട്ട് ! രണ്‍ബീര്‍-ആലിയ വിവാഹം ഉടനെന്ന് റിപ്പോര്‍ട്ട്; എത്രയും പെട്ടെന്ന് വിവാഹമുണ്ടാകുമെന്ന് ആരാധകനോട് രണ്‍ബീറിന്റെ മറുപടിയില്‍ ത്രില്ലടിച്ച് ആരാധകര്‍

ബോളിവുഡ് വീണ്ടുമൊരു താരവിവാഹത്തിന് ഉടന്‍ തന്നെ സാക്ഷ്യം വഹിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ആലിയ-രണ്‍ബീര്‍ പ്രണയമാണ് ഇപ്പോള്‍ ബോളിവുഡിലെ ചൂടുള്ള ചര്‍ച്ചാവിഷയം. ട്വിറ്ററില്‍ ആരാധകരുമായി സംവദിക്കുന്നതിനിടെയാണ് വിവാഹത്തെ സംബന്ധിച്ച ചോദ്യത്തിന് റണ്‍ബീര്‍ മറുപടി നല്‍കിയത്. റണ്‍ബീര്‍, എന്നാകും വിവാഹം? എന്നു ചോദിച്ച ആരാധകനോട് ‘എത്രയും പെട്ടെന്ന് അതുണ്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു’ എന്നായിരുന്നു 35കാരനായ താരത്തിന്റെ മറുപടി.

ഇതേ സൂചന നല്‍കുന്നതായിരുന്നു ഒരു അഭിമുഖത്തിനിടെ ആലിയയുടെ മറുപടിയും. ‘ഞാനൊന്നിനേക്കുറിച്ചും പദ്ധതി തയ്യാറാക്കാറില്ല. പക്ഷേ എല്ലാ സമയത്ത് നടക്കാറുണ്ട്. ജീവിതത്തിലെ നല്ല കാര്യങ്ങള്‍ അപ്രതീക്ഷിത സമയത്ത് നടക്കുന്നതാണ് ഭംഗി. ഒരുപക്ഷേ എല്ലാവരെയും പോലെ ഞാന്‍ 30-ാം വയസ്സില്‍ വിവാഹം കഴിക്കുമെന്നാകും എന്റെ ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

പക്ഷെ അതിനു മുമ്പ് നടന്നാലും എനിക്ക് അത്ഭുതമൊന്നുമില്ല’ ആലിയ പഞ്ഞു. ബ്രഹ്മാസ്ത്ര എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് ഇരുവരും പ്രണയത്തിലായത്. 2012ല്‍ സ്റ്റുഡന്റ് ഓഫ് ദ ഇയര്‍ എന്ന ചിത്രത്തിലൂടെ പ്രണയത്തിലായ സിദ്ധാര്‍ത്ഥുമായി 6 വര്‍ഷം നീണ്ട പ്രണയമാണ് ആലിയ അവസാനിപ്പിച്ചത്. കത്രീന കൈഫുമായി ഒരുമിച്ചു താമസം തുടങ്ങിയതിനു ശേഷമാണ് രണ്‍ബീര്‍ വേര്‍പിരിഞ്ഞത്.

Related posts